പാലക്കാട് ചന്ദനാംപറമ്പ് അയ്യപ്പന്‍വിളക്കിന്റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു.... ആളുകള്‍ പരിഭ്രാന്തിയില്‍ ചിതറിയോടി, അഞ്ച് പേര്‍ക്ക് പരുക്ക്.... ഒരുമണിക്കൂറിനുശേഷം രണ്ടാനകളെയും പാപ്പാന്മാരുടെ നേതൃത്വത്തില്‍ തളച്ചു

ചന്ദനാംപറമ്പ് അയ്യപ്പന്‍വിളക്കിന്റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി. ആനപ്പുറത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ആനപ്പുറത്തുണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇളവംപാടം വൈശാഖ് (25), എരിക്കിന്‍ചിറ ജിത്തു (22) എന്നിവര്‍ക്കും ആനപ്പാപ്പാനും വണ്ടാഴി സ്വദേശിനി തങ്കമണിക്കുമാണ് (67) പരിക്കേറ്റത്.
തങ്കമണിയെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയിലും മറ്റുള്ളവരെ നെന്മാറ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെ എഴുന്നള്ളത്ത് വണ്ടാഴി മോസ്‌കോമൊക്കിന് അടുത്തെത്തിയപ്പോള്‍ ചിറയ്ക്കല്‍ ശബരിനാഥന്‍ എന്ന ആന ഇടയുകയായിരുന്നു.
ആദ്യം പാപ്പാനെ ആക്രമിച്ച ആന പുറത്തിരുന്നവരെ കുടഞ്ഞുതാഴെയിട്ട് വിരണ്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ, നന്തിലത്ത് ഗോപാലകൃഷ്ണന്‍ എന്ന ആനയും വിരണ്ടതോടെ, ആളുകള്‍ പരിഭ്രാന്തിയില്‍ ചിതറിയോടി.
ഓടുന്നതിനിടയിലും തിക്കിലും തിരക്കിലും വീണ് നിരവധിപേര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. പാതയരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടുബൈക്കുകളും വണ്ടാഴിയിലെ തയ്യല്‍ക്കടയും തകര്‍ത്തു. ഒരുമണിക്കൂറിനുശേഷം രണ്ടാനകളെയും പാപ്പാന്മാരുടെ നേതൃത്വത്തില്‍ തളച്ചു. മംഗലംഡാം പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























