Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു


കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

ഇപി ജയരാജനെതിരെ പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2019ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്

26 DECEMBER 2022 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

ഇപി ജയരാജനെതിരെ പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2019ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ പി ജയരാജന്‍ ഉന്നയിച്ചിരുന്നതായി പറയുന്നു. ഇ.പിയ്‌ക്കെതിരെ പാര്‍ട്ടിയില്‍ പരാതി ഉന്നയിച്ച പി.ജയരാജനെതിരെ സ്വര്‍ണ്ണക്കടത്ത് കേസ്, ക്വട്ടേഷന്‍, തിരഞ്ഞെടുപ്പ് പണ്ട് വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന സമിതിയ്ക്ക് പരാതികള്‍ അയച്ചു.

സംസ്ഥാന കമ്മിറ്റിയിലും കേന്ദ്രകമ്മിറ്റിയിലും അംഗമായ മുതിര്‍ന്ന നേതാവിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ രേഖാമൂലം സംസ്ഥാന കമ്മറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കണമെങ്കിലും ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംബന്ധിച്ചിരുന്നു. തുടര്‍ന്ന് പി ജയരാജനോട് ആരോപണം രേഖാമൂലം സമര്‍പ്പിക്കാന്‍ കോടിയേരി ആവശ്യപ്പെട്ടതായി പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ തന്നെ പറയുന്നു.

മൂന്ന് വര്‍ഷത്തിന് ശേഷം,  എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തില്‍ വീണ്ടും ആരോപണവുമായി പി ജയരാജന്‍ രംഗത്തെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടെ സി.പി.എമ്മിന്റെ ഉള്‍പാര്‍ട്ടി സമവാക്യങ്ങളില്‍ വലിയ മാറ്റമാണുണ്ടായത്. നിലവില്‍ പി ജയരാജനെപ്പോലെ ഇപി ജയരാജനും പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്. എല്‍.ഡി.എഫ് കണ്‍വീനറാണെങ്കിലും കോടിയേരിയുടെ വിയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയാകാനാണ് ഇ.പി.ജയരാജന്റെ ആഗ്രഹമെന്ന് പ്രചാരണമുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിരമിച്ചേക്കുമെന്നാണ് അഭ്യൂഹം.

പാര്‍ട്ടിക്കുള്ളില്‍ അഴിമതി വിരുദ്ധ സമരനായകന്റെ മുഖമാണ് കുറച്ചുനാളായി പി ജയരാജന്‍ സ്വന്തമാക്കിയിട്ടുള്ളത്. പുതിയ നീക്കത്തോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിച്ചതായാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ കറപുരളാതെയും, സ്വജനപക്ഷപാത ആരോപണങ്ങളില്ലാതെയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് പി ജയരാജന്റെ നേട്ടമായി പറയുന്നു. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിലുള്ള ആക്ഷേപങ്ങളാണ് കരിനിഴല്‍ വീഴ്ത്തിയ ഏക ആരോപണം.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയിലുണ്ടായ തോല്‍വിക്കുശേഷം പി ജയരാജനെ മാറ്റി നിര്‍ത്തുകയാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍, താരതമ്യേന താഴ്ന്ന സ്ഥാപനമായ കേരള ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി പാര്‍ട്ടി അദ്ദേഹത്തെ നിയോഗിച്ചത് മാത്രമാണ് എടുത്തുപറയാനുള്ളത്. പുതിയ വിമര്‍ശനത്തിലൂടെ പി ജയരാജന്‍ ലക്ഷ്യമിടുന്നതെന്താണെന്നതിനെ കുറിച്ച് നേതൃതലത്തിലുള്ളവര്‍ക്ക് പോലും വ്യക്തമായ മറുപടിയില്ലാത്ത അവസ്ഥയാണ്. എം.വി. ഗോവിന്ദനാണെങ്കില്‍ പാര്‍ട്ടിയിലെ കള്ളനാണയങ്ങള്‍?ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഇപി ജയരാജനെതിരെയുള്ള ആരോപണം മുന്‍പിലെത്തുന്നത്. ഇക്കാര്യത്തിലെന്ത് നടപടി സ്വീകരിക്കുമെന്നാണ് അനുയായികള്‍ ഉറ്റുനോക്കുന്നത്.

ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം പാര്‍ട്ടി യോഗത്തില്‍ ഉന്നയിച്ചതിനു പിന്നാലെ, പി. ജയരാജനെതിരെ പരാതി പ്രളയം. ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനുകളില്‍ പി.ജയരാജന് ബന്ധമുണ്ടെന്നും ഇത് കണ്ടെത്തണമെന്നുമാണ് പരാതികളില്‍ ആവശ്യപ്പെടുന്നത്.

 ഇതോടൊപ്പം വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ ജയരാജന്‍ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സി.പി.എമ്മിന് പരാതി ലഭിച്ചതായാണ് വിവരം. പി.ജെ ആര്‍മിയും തുടക്കം മുതല്‍ മറ്റ് നേതാക്കള്‍ക്ക് കണ്ണിലെ കരടായിരുന്നു. പാര്‍ട്ടിക്കും മുകളില്‍ ഒരു നേതാവ് വളരുന്നത് അംഗീകരിക്കാനാകില്ലെന്നും, ഒരു നേതാവിനും വേണ്ടി പ്രത്യേക ആര്‍മി ഒന്നും വേണ്ടെന്നുമുള്ള നിലപാടായിരുന്നു തലമുതിര്‍ന്ന നേതാക്കള്‍ മുന്‍പ് വാദിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

സിപിഎം സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജനെതിരെ പി.ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചശേഷം ഇരുവരും കണ്ടുമുട്ടിയതിന്റെ ദൃശ്യം പുറത്തു വന്നു. പാനൂര്‍ കടവത്തൂരില്‍ ലീഗ് നേതാവിന്റെ മകന്റെ കല്യാണത്തിനാണ് ഇരുവരും എത്തിയത്. കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നാണ് പി.ജയരാജന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ താല്‍പര്യത്തില്‍നിന്നും നാടിന്റെ താല്‍പര്യത്തില്‍നിന്നും വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വര്‍ണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി.ജയരാജന്‍ പിന്നീട് പ്രതികരിച്ചു.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (23 minutes ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (44 minutes ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (49 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (51 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (53 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (2 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (3 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (3 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends