വിയോഗം താങ്ങാനാവാതെ.... ക്രിസ്തുമസ് തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തതിനു ശേഷം ബന്ധുവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുംവഴിയുണ്ടായ അപകടത്തില്‍ അബോധാവസ്ഥയിലായ അലീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.... അവിചാരിതമായി എത്തിയ ദുരന്തം കണ്ണൂരിലെ മലയോരമേഖലയായ കുടിയാന്‍ മലയെ കണ്ണീരിലാഴ്ത്തി

വിയോഗം താങ്ങാനാവാതെ.... ക്രിസ്തുമസ് തലേന്ന് രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി അതിദാരുണമായി കൊല്ലപ്പെട്ടത് കണ്ണൂരിന്റെ മലയോരത്തെ നടുക്കി. ക്രിസ്തുമസ് ദിനത്തിന്റെ തലേന്നുണ്ടായ മലയോരത്തുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത് . പൈസക്കരി ദേവമാതാ കോളേജിലെ മുന്നും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അലീന.
അവിചാരിതമായി എത്തിയ ദുരന്തം കണ്ണൂരിലെ മലയോരമേഖലയായ കുടിയാന്‍ മലയെ കണ്ണീരിലാഴ്ത്തി കുടിയാന്‍ മലയിലെ കണ്ടത്തില്‍ ടോമി - ലിസി ദമ്പതികളുടമകളായ അലീന ടോമി (23) യാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കൂടിയാന്‍ മല ഫാത്തിമ മാതാ ദേവാലയത്തിലെ ക്രിസ്തുമസ് തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തതിനു ശേഷം ശനിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെ ബന്ധുവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്.
അബോധാവസ്ഥയിലായ അലീനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് കുടിയാന്‍ മല ഫാത്തിമ ദേവാലയത്തില്‍ നടക്കും.
"
https://www.facebook.com/Malayalivartha


























