Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുംബനസമരത്തെ അനുകൂലിച്ചവര്‍ക്കെതിരെയുള്ള സോഷ്യല്‍മീഡിയയിലെ പരിഹാസത്തിന് ചുട്ടമറുപടിയുമായി എം.ബി.രാജേഷും വി.ടി.ബല്‍റാമും

20 NOVEMBER 2015 08:30 PM IST
മലയാളി വാര്‍ത്ത.

ചുംബനസമരത്തിന്റെ സംഘാടകരായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍. നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ പിടിയിലായതോടെ സോഷ്യല്‍മീഡിയയില്‍ ചുംബനസമരത്തെ അനുകൂലിച്ചവര്‍ക്കെതിരെ പരിഹാസ വര്‍ഷം. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയയില്‍ ഇതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടുകയാണ്.

ചുംബനസമരത്തെ പിന്തുണച്ച കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാമിനെതിരെയും സിപിഎം എംപിയായ എം.ബി.രാജേഷിനുമെതിരെയുമാണ് പരിഹാസത്തിന്റെയും വിമര്‍ശനത്തിന്റെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ തെറിയിലൂടെ കൂടുതല്‍ ആക്രമണം നടക്കുന്നത്. തുടര്‍ന്ന് വി.ടി.ബല്‍റാമിന്റെയും എം.ബി രാജേഷിന്റെയും മറുപടി ഫേസ്ബുക്ക് പോസ്റ്റിലുടെ തന്നെ പുറത്തുവന്നു.

ചുംബനസമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നല്‍കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലിക പ്രസക്തിയേ മുന്‍നിര്‍ത്തിയാണ്. അല്ലാതെ സമര സംഘാടകര്‍ക്കോ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും വ്യക്തികള്‍ക്കോ ഉള്ള പിന്തുണയുടെ ബ്ലാങ്ക് ചെക്കല്ലെന്ന് വി.ടി.ബല്‍റാമിന്റെ  ഫേസ്ബുക്ക് പേജില്‍ പറയുന്നു. സംസ്‌കാരത്തിന്റേയും സദാചാരത്തിന്റേയും പാരമ്പര്യത്തിന്റേയും വിശ്വാസങ്ങളുടേയുമൊക്കെ പേരു പറഞ്ഞ് പൗരന്റെ മൗലികാവകാശങ്ങള്‍ക്കുനേരെ നിരന്തരമുയരുന്ന വെല്ലുവിളികള്‍ക്കെതിരായ സ്വാഭാവിക ജനാധിപത്യ സമരങ്ങള്‍ക്ക് തുടര്‍ന്നും ആശയപരമായ പിന്തുണ അറിയിക്കുന്നുവെന്നാണ് വി.ടി.ബല്‍റാം എംഎല്‍എ ഫേസ്ബുക്കിലൂടെ മറുപടി പറയുന്നത്.

രൂക്ഷമായ ഭാഷയിലാണ് ചുംബനസമരത്തിന്റെ പേരില്‍ എതിര്‍ക്കുന്ന സംഘ്പരിവാറുകാര്‍ക്ക് എം.ബി.രാജേഷ് മറുപടി നല്‍കിയിരിക്കുന്നത്. രാഹുല്‍ പശുപാലനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തതോടെ സംഘികളും അവരുടെ ഇസ്‌ലാമിക വര്‍കീയ സഹോദരങ്ങളും യോജിച്ച് പതിവുപോലെ സദാചാര സംരക്ഷണാര്‍ത്ഥമുള്ള തെറിപ്പാട്ടുമായി സാമൂഹിക മാധ്യമങ്ങളില്‍ അഴിഞ്ഞാടുന്നുണ്ട്.

സദാചാര പോലീസിനെ എതിര്‍ത്ത ഞാനടക്കമുള്ളവര്‍ സമാധാനം പറയണമെന്നാണത്രെ ആക്രോശം. ടെലിവിഷനില്‍ കെ. സുരേന്ദ്രനും മലയാളിഹൗസ് വിദ്വാനും ഇതേ ആക്രോശമുയര്‍ത്തിയതായും കേട്ടു. ഫേസ് ബുക്കിലെ സദാചാരക്കാരുടെ തെറിപ്പാട്ടിനു ഞാന്‍ പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ല. ഉള്ളിലുള്ള സംസ്‌കാരമാണല്ലോ ഭാഷയിലും വാക്കിലും കാണുക. ഭാഷയും വാക്കും പ്രസരിപ്പിക്കുന്ന ദുര്‍ഗന്ധംമൂലം ഫേസ്ബുക്ക് തുറന്നാല്‍ മൂക്ക് പൊത്തണമെന്ന സ്ഥിതിയാണെങ്കില്‍ ഇവരുടെ പ്രവൃത്തിയും പെരുമാറ്റവും എത്രത്തോളം അസഹനീയമായിരിക്കും. അതുകൊണ്ട് അത് അവജ്ഞ മാത്രമേ അര്‍ഹിക്കുന്നുള്ളൂവെന്നു എം.ബി.രാജേഷ് പറയുന്നു.

സദാചാര പോലീസിംഗിനെ ഞാന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. സദാചാര പോലീസിംഗിനെതിരായി ഉയര്‍ന്നുവന്ന പലരൂപത്തിലുള്ള പ്രതിഷേധങ്ങളോട് പൊതുവില്‍ അനുഭാവവും പ്രകടിപ്പിച്ചിട്ടുണ്ട്. ആ അനുഭാവം ആ പ്രതിഷേധത്തിന്റെ ഭാഗമായ ആരെങ്കിലും ചെയ്യുന്ന തെറ്റുകള്‍ക്കുള്ള പിന്തുണയാവുന്നില്ല. തെറ്റ് ചെയ്ത ഒരാളെയും ന്യായീകരിക്കുന്നുമില്ല. സദാചാര പോലീസിംഗിനെതിരായിട്ടുള്ള പലതരത്തില്‍ ഉയര്‍ന്നുവന്ന പ്രതിരോധങ്ങളെയാകെ വിലയിരുത്തേണ്ടത് അതിന്റെ ഭാഗമായ ഏതെങ്കിലും ചിലരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല. കുറ്റം ചെയ്തവര്‍ നിയമനടപടികള്‍ നേരിടട്ടെ; കോടതി വിധിക്കുന്ന ശിക്ഷ അനുഭവിക്കട്ടെയെന്നും രാജേഷ് നിലപാട് വ്യക്തമാക്കുന്നു.

ഞാനടക്കമുള്ളവര്‍ സമാധാനം പറയണമെന്ന സംഘി ന്യായം അനുസരിച്ചാണെങ്കില്‍ ഇതിനേക്കാള്‍ എത്രയോ ഗുരുതരമായ കാര്യത്തിനു മോദി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ആകെ സമാധാനം പറയേണ്ടതാണ്. അസാറാം എന്ന ആത്മീയവേഷധാരിയായ സാമൂഹ്യവിരുദ്ധനെ സംഘികള്‍ക്കറിയില്ലേ? അവര്‍ക്കറിയണമെങ്കില്‍ അസാറാം ബാപ്പു എന്ന് പറയേണ്ടി വരും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനു അഴിക്കുള്ളില്‍ കിടക്കുന്ന അസാറാമിനെ ബാപ്പു എന്നു വിളിച്ച് ആദരിച്ചവരാണിക്കൂട്ടര്‍. (ഗാന്ധിജിയെ ഇവര്‍ ബാപ്പു എന്ന് വിളിക്കില്ല; പക്ഷെ അസാറാമിനെ അങ്ങനെയേ വിളിക്കൂ.) ആശ്രമം എന്ന് പേരിട്ടിരിക്കുന്ന ഇയാളുടെ അസാന്മാര്‍ദിക താവളത്തില്‍ അനുഗ്രഹാശ്ശിസ്സുകള്‍ തേടി ചെല്ലാത്ത എത്ര സംഘി പ്രമുഖരുണ്ട്? അസാറാം എന്ന ആഭാസന്റെ കരം ഗ്രഹിച്ച് അനുഗ്രഹം തേടുന്ന മോഡിയുടെ ചിത്രം ഇത്രവേഗം മറന്നോ?

ഓര്‍മ്മ പുതുക്കാന്‍ വേണമെങ്കില്‍ അതിവിടെ പോസ്റ്റ് ചെയ്യാം. പറഞ്ഞാല്‍ മതി. സദാചാര പോലീസിംഗിനെതിരായിട്ടുള്ള നിലപാടിന്റെ പേരില്‍ തെറിപറഞ്ഞും ആക്രോശിച്ചും ഭയപ്പെടുത്താനൊന്നും നോക്കണ്ട. സംഘികളുടെ കൊലവിളി ഭയന്നിട്ടില്ല. പിന്നെയല്ലേ തെറിവിളി. ബല്‍റാമിന്റേയും എം.ബി.രാജേഷിന്റെയും ഫേസ്ബുക്ക് പേജില്‍ സംഘികളുടെ നേതൃത്വത്തില്‍ പൊങ്കാലയാണ് നടക്കുന്നത്. എതിര്‍ക്കുന്നവരാണ് കൂടുതലും ഉണ്ടായിരുന്നത്. അതേസമയം അനുകൂലിക്കുന്നവരും കുറവല്ല.  അനൂകൂലിക്കുന്നവര്‍ രാഹുല്‍ പശുപാലനെയും രശ്മിയെയുമല്ല അനുകൂലിച്ചതെന്നും ആശയത്തിനാണ് പിന്തുണ നല്‍കിയതെന്നും പറയുന്നുണ്ട്. ഇതിനെതിരെയാണ് സംഘികളുടെ പരിഹാസം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (21 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (30 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (37 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (44 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends