പാക്കിസ്ഥാനിൽ ഹിന്ദു സ്ത്രീയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തി..ശരീരത്തിയതിൽ നിന്നും തൊലി മുഴുവൻ കൊലയാളി നീക്കം ചെയ്താതായി റിപ്പോർട്ടുകൾ...മാറിടം വെട്ടിമാറ്റിയ നിലയിൽ....ഇത് കൊടും ക്രൂരത..

പാക്കിസ്ഥാനിലെ സിൻജോറോ പട്ടണത്തിൽ ഹിന്ദു സ്ത്രീയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയെന്ന് റിപ്പോർട്ട്. 40 കാരിയായ ദയാ ഭേ എന്ന വിധവയാണ് കൊല്ലപ്പെട്ടത്. സ്ത്രീയുടെ തല ശരീരത്തിൽ നിന്ന് വേർപ്പെടുത്തുകയും ശരീരത്തിലെ തൊലി മുഴുവൻ കൊലയാളി നീക്കം ചെയ്തെന്നും പാകിസ്ഥാൻ നിയമസഭാംഗ കൃഷ്ണ കുമാരി ട്വിറ്റ് ചെയ്തു.
ദയയുടെ ശരീരത്തിലെയും മുഖത്തെയും തൊലി മുഴുവൻ നീക്കം ചെയ്തിട്ടുണ്ടെന്നും സ്ത്രീയുടെ സ്തനങ്ങൾ ഛേദിച്ചെന്നുമാണ് റിപ്പോർട്ട്. ഈ ക്രൂരതകൾക്ക് ശേഷമാണ് യുവതിയുടെ കഴുത്തറുത്തതെന്നുമാണ് വിവരം. ശരീരത്തിൽ നിന്ന് തല വേർപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം ഗോതമ്പ് വയലിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹിന്ദു സമുദായത്തിൽ നിന്നുള്ള പാകിസ്ഥാനിലെ ആദ്യ വനിതാ സെനറ്ററും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നേതാവുമായ കൃഷ്ണ കുമാരി സിൻജോറോയിൽ സന്ദർശനം നടത്തി. 'ഒരു പാവപ്പെട്ട വിധവയായ ഹിന്ദു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നവെന്ന് സംഭവത്തോട് പ്രതികരിച്ച് ആക്ടിവിസ്റ്റ് ഫഖർ ശിവ കാച്ചി അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ സിന്ധിലെ 18 കാരിയായ ഹിന്ദു യുവതി വെടിയേറ്റ് മരിച്ചു. വെടിയേറ്റ മൃതദേഹം തെരുവിൽ വലിച്ചെറിഞ്ഞിരുന്നു. വാഹിദ് ബക്സ് ലഷാരി എന്നയാൾ വിവാഹം കഴിക്കുന്നതിന് മുമ്പ് പൂജയെന്ന യുവതി ഇസ്ലാം മതം സ്വീകരിക്കാത്തതിൽ അവളെ കൊലപ്പെടുത്തിയ വാർത്തകളും മുൻപ് പാകിസ്ഥാനിൽ നിന്ന് പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha


























