Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം; തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒന്നരവയസുകാരന് പരിക്കേറ്റു; കടിയേറ്റത് വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍

30 DECEMBER 2022 05:12 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്ന് വീണ്ടും തെരുവുനായയുടെ ആക്രമണം. കൊല്ലത്ത് മയ്യനാട് ഒന്നരവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് -ആതിര ദമ്പതികളുടെ മകൻ അർണവിനാണ് കടിയേറ്റത്. 

തുടർന്ന് ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കേയായിരുന്നു നായയുടെ ആക്രമണം. ഇതോടെ ഉടൻ താനെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

 

അതേസമയം കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ, നേഴ്സിംഗ് അസിസ്റ്റന്റ് എന്നിവർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നു രാവിലെ 8.30 ന് പൊടിപാറ മന്ദിരത്തിന് എതിർവശത്ത് വച്ചായിരുന്നു സംഭവം. അസ്ഥിരോഗവിഭാഗം യൂണിറ്റ് രണ്ടിന്റെ ചീഫ് ഡോ എം എൻ സന്തോഷ്കുമാർ, നേഴ്സിംഗ് അസിസ്റ്റന്റ് ലത എന്നിവർക്കാണ് കടിയേറ്റത്. ഇന്നു രാവിലെ 8.30 ന് മെഡിക്കൽ കോളജ് സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻവശത്തു വച്ചായിരുന്നു സംഭവം.

ഡ്യൂട്ടിക്കായെത്തിയ ഡോക്ടർ വാഹനം പാർക്ക് ചെയ്ത ശേഷം കാറിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു നായയുടെ കടിയേറ്റത്. ഇന്നലെ രാവിലേയും നായയുടെ ആക്രമണശ്രമം ഉണ്ടായിരുന്നുവെങ്കിലും പരിക്ക് ഉണ്ടായിരുന്നില്ല. ജീവനക്കാരി ഡ്യൂട്ടി സംബന്ധിച്ച് അതു വഴി പോകുമ്പോഴാണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റ ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. മാസങ്ങളായി ആശുപത്രി കോമ്പൗണ്ടിൽ തെരുവ് നായയുടെ ശല്യം വളരെ രൂക്ഷമാണെന്ന് നിരവധി തവണ വാർത്ത വന്നിരുന്നു.

തുടർന്ന് പേ ബാധിച്ച തെന്ന് സംശയിച്ച നായ്ക്കളെ ആർപ്പുക്കര പഞ്ചായത്ത് അംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളേജ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടി കോമ്പൗണ്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. ആശുപത്രി കോമ്പൗണ്ടിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമടക്കം ഭയാശങ്ക ഉണ്ടാക്കുന്നതരത്തിൽ നിരവധി തെരു നായ്ക്കളാണ് കൂട്ടത്തോടെയുള്ളത്. അതിനാൽ നായ്ക്കളുടെ ശല്യം ഒഴിവാക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് ആശുപത്രി അധികാരികൾ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (2 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends