പാലക്കാട് ബൈക്ക് വാങ്ങാനെന്ന പേരില്‍ കടയിലെത്തി പുതിയ ബൈക്കുമായി കടന്നു കളഞ്ഞ് യുവാവ് .... പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പാലക്കാട് ബൈക്ക് വാങ്ങാനെന്ന പേരില്‍ കടയിലെത്തി പുതിയ ബൈക്കുമായി കടന്നു കളഞ്ഞു..... പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ ആള്‍ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട പുതിയ ബൈക്കുമായി കടന്നുകളഞ്ഞു.
വല്ലങ്ങിയിലെ ഇരുചക്രവാഹനക്കടയില്‍ നിന്നാണ് 2.07 ലക്ഷംരൂപ വിലയുള്ള ബൈക്കുമായി കടന്നുകളഞ്ഞത്. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം നടന്നത്.ബൈക്ക് ആവശ്യപ്പെട്ടെത്തിയ യുവാവ് മുന്‍കൂറായി 1000 രൂപയും ഫോണ്‍നമ്പറും നല്‍കിയതായി പരാതിയില്‍ പറയുന്നു.
പിന്നീട് ഏതാനും സമയം കടയുടെ മുന്നില്‍ നിന്നശേഷം മുന്നിലുള്ള ബൈക്കുമായി സ്ഥലം വിടുകയായിരുന്നെന്നാണ് പരാതി. താക്കോല്‍ വാഹനത്തില്‍ത്തന്നെയുണ്ടായിരുന്നതായും പറയുന്നു. വ്യാജ ഫോണ്‍നമ്പറാണ് നല്‍കിയതെന്നാണ് പിന്നീട് മനസ്സിലായത്. നെന്മാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























