കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം തത്സമയം സ്‌കൂളുകളിലിരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കാണാം.... ഇതിനായി 'ഉത്സവം' എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം തത്സമയം സ്‌കൂളുകളിലിരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കാണാം.... ഇതിനായി 'ഉത്സവം' എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം തത്സമയം സ്‌കൂളുകളിലിരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കാണാം. ഇതിനായി 'ഉത്സവം' മൊബൈല്‍ ആപ്പ് പുറത്തിറക്കിയ കൈറ്റ്www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈനിലാക്കുകയും ചെയ്തു.
മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുള്ള റിപ്പോര്‍ട്ടുകള്‍, ഓരോ സ്റ്റേജിലെയും ഓരോ ഇനങ്ങളുടെയും ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയ്യാറാക്കല്‍, ലോവര്‍ ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ എന്നിവയും പൂര്‍ണ്ണമായും പോര്‍ട്ടല്‍ വഴിയായിരിക്കും.
ഡിജിറ്റല്‍ മാപ്പുകളും മത്സര ഇനങ്ങള്‍ തീരുന്ന സമയം ഉള്‍പ്പെടെയുള്ളവ അറിയാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്. കഥ, കവിത, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങള്‍ ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപ്ലോഡ് ചെയ്യും.
www.victers.kite.gov.in, KITE VICTERS മൊബൈല്‍ ആപ്, കൈറ്റ് വിക്ടേഴ്‌സ് പ്ലസ് എന്നിവയിലും ലൈവ് സൗകര്യമുണ്ട്. മുഴുവന്‍ വേദികളിലും ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ' ' ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .ഉത്സവം ആപ്പ് KITE Ulsavam വിദ്്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്യുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























