Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഓട വെള്ളത്തിലെ ചായ പാറ്റ മുതല്‍ എലിവരെ കൈക്കൂലി , മാസപിരിവ് മാലിന്യം തിന്നുന്നവര്‍

04 JANUARY 2023 03:34 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് കുഴിമന്തി ഒരു യുവതിയുടെ മരണത്തിനിടയാക്കിയപ്പോള്‍ ഭക്ഷ്യസുരക്ഷയും ആരോഗ്യ പ്രവര്‍ത്തകരും രംഗത്തിറങ്ങിയെന്നെത് അതിശയിപ്പിക്കുന്ന സത്യമാണ്. പരിശോധനയില്‍ കണ്ടെത്തിയ അറപ്പും വെറുപ്പുമുളവാക്കുന്ന കാഴ്ചകള്‍ പുറം ലോകത്തെ ഞെട്ടിക്കുന്നതാണ്. വൃത്തിഹീനമായ ചുറ്റുപാടുകള്‍, വൃത്തിയില്ലാത്ത ജീവനക്കാര്‍, പരിസര ശുചിത്വമില്ലാത്ത് കച്ചവട സ്ഥാപനങ്ങള്‍, മലിന ജലം, ചുറ്റും ഇഴജന്തുക്കള്‍, തെരുവുപട്ടികളുടെ അതിപ്രസരം തുടങ്ങി കേരളത്തിലെ ഹോട്ടലുകളില്‍ മാത്രമല്ല ആഹാരം തയ്യാറാക്കുന്ന എല്ലായിടത്തും രൂക്ഷമായ പ്രശ്‌നങ്ങളാണ്.

ഇപ്പോള്‍ തികച്ചും അവിശ്വസനീയമായ ഒരു സംഭവം പുറത്തു വന്നിട്ടണ്ട്. മലപ്പുറം കരുപ്പൂര് വിമാനതാവളത്തിന് സമീപമാണ് സംഭവം നടന്നത്. ഓടയിലെ വെള്ളം ഉപയോഗിച്ച് ചായയും കാപ്പിയുമുണ്ടാക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു എന്നതാണ് സംഭവം.. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ നടന്ന സംഭവമാണ്.   ഇത്തരത്തില്‍ ഓടയിലെ ജലം ഉപയോഗിച്ചുണ്ടാക്കിയ പാനീയങ്ങളാണ് ഈ തട്ടുകട കാലങ്ങളായി വിതരണം ചെയ്തുകൊണ്ടിരുന്നത്. ഇത് കണ്ടുപിടിച്ചതാകാട്ടെ കട സ്ഥിതിചെയ്യുന്ന വാര്‍ഡിലെ ജനപ്രതിനിധി മുഹമ്മദലി വെട്ടോടനും. മലിനജലമൊഴുകുന്ന സമീപത്തെ തോട്ടില്‍ നിന്നും വെള്ളമെടുത്ത് ചായയും കാപ്പിയുമെല്ലാം ഉണ്ടാക്കാനായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തല്‍ സമീപവാസികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.

കടയിലെ ജീവനക്കാരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദലിയാണ് ഇക്കാര്യം പുറത്തു കൊണ്ടുവന്നതും സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതും. വിമാനത്താവളത്തിന് സമീപത്തെ റോഡിലിരിക്കുന്ന തട്ടുകടയില്‍ മലിനജലം ഉപയോഗിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മലം, മൂത്രം ഉള്‍പ്പെടെ എയര്‍പോര്‍ട്ട് പരിസരത്തു നിന്നുമുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുന്ന തോട്ടിലെ വെള്ളം കോരിയെടുത്ത് ബക്കറ്റിലും മറ്റു പാത്രങ്ങളിലും മാലിന്യം അടിയാനായി വെയ്ക്കും. ഏറെ നേരം കഴിഞ്ഞ് മുകളില്‍ നിന്നും ഊറ്റിയെടുക്കുന്ന വെള്ളം ഉപയോഗിച്ചു ചായയും കാപ്പിയും ഉണ്ടാക്കി വില്‍ക്കുകയാണ് പതിവ്.

തട്ടുകടയിലെ കടക്കാരന്‍ വെള്ളം കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയതാണ് ഈ വലിയ ക്രൂരത പുറത്തു കൊണ്ടുവരാന്‍ അദ്ദേഹത്തെ സഹായിച്ചത്. സംശയം തോന്നി കടക്കാരനെ ?ചോദ്യം ചെയ്തപ്പോള്‍ കടക്കാരന്‍ ആദ്യമൊന്നും കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ല. പുറത്തു നിന്നും വാങ്ങുന്ന വെള്ളം ടാങ്കില്‍ സൂക്ഷിച്ച് അതാണ് പാനീയങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നതെന്നായിരുന്നു കടക്കാരന്‍ വാദിച്ചത്. തുടര്‍ന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ടാങ്ക് പരിശോധിക്കുകയായിരുന്നു. എന്നാല്‍ ടാങ്ക് ശൂന്യമായിരുന്നു. വെള്ളമൊന്നുമില്ലാത്ത ടാങ്ക് ജനങ്ങളെ പറ്റിക്കുവാനായി വെറുതെ വച്ചിരിക്കുകയാണെന്നായിരുന്നു ജനപ്രതിനിധികള്‍ ആരോപിക്കുന്നത്.

ടാങ്കില്‍ വെള്ളമുണ്ടെന്ന കള്ളം പൊളിഞ്ഞതോടെ മലിന ജലം ഉപയോഗിച്ചാണ് പാചകം നടത്തുന്നതെന്നുള്ള കാര്യം കടക്കാരന്‍ സമ്മതിക്കുകയായിരുന്നു.  തിങ്കളാഴ്ചയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പരിസരത്തെ ഇടവഴികള്‍, തോടുകള്‍, റോഡുകള്‍ എന്നിവ സര്‍വേയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. ഈ സമയത്താണ് തോട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് ഒപ്പമുണ്ടായിരുന്ന ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെട്ടതും. ഇതോടെയാണ് ജനദ്രോഹപരമായ വലിയൊരു വിഷയം പുറത്തു വന്നതും.

ഈ സംഭവം തെളിയിക്കുന്നത് ഭക്ഷ്യവിഷ ബാധയില്‍ ഇനിയും മരിക്കാമെന്നാണ്. മാരകമായ രോഗങ്ങള്‍ വിലകൊടുത്തു വാങ്ങുന്ന മലയാളി എന്തു കൊണ്ടും പ്രബുദ്ധമാണെന്ന് പറയാം. കോട്ടയത്ത് കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ചത് ശക്തമായ അണുബാധ മൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അവരില്‍ ഏത് തരത്തിലുള്ള അണുബാധയാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തേണ്ടിയിരക്കുന്നു. പലതവണ പിഴ ചുമത്തി അടപ്പിച്ച ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് നഴ്‌സ് മരിച്ചത്.വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുകയും നല്‍കുകയും ചെയ്യുന്ന ഒരു ഹോട്ടലും ഇനി പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.

കാലിലിട്ട് നടക്കേണ്ട് ചെരുപ്പും, കക്കൂസിന് ഉപയോഗിക്കുന്ന ക്ലോസറ്റും ഏസി റൂമില്‍ കണ്ണാടി ചില്ലുകള്‍ക്കുള്ളില്‍ സുരക്ഷിതമായി സൂക്ഷിക്കുമ്പോള്‍ മനുഷ്യന് തിന്നേണ്ടുന്ന സാധനങ്ങള്‍ തെരുവില്‍ പൊതുനിരത്തില്‍ നിരത്തിയിടുന്നു. എലിയും പല്ലിയും പാറ്റയും പഴുതാരയും ഇഴഞ്ഞു നീങ്ങുന്ന ഇടങ്ങളില്‍ അഴുകിയും പുഴുത്തും കിടക്കുന്നവ പല രൂപത്തിലാക്കി വിറ്റഴിക്കുന്നു. ഹോട്ടലിന്റെ പേരും മഹിമയും പുറമേയുള്ള വൃത്തിയും കണ്ട് കയറി ഒരോരുത്തരും രോഗം വിലയ്ക്കു വാങ്ങി കഴിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (6 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (7 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends