ഭാര്യയാണ് പക്ഷേ റേറ്റ് കൂടും അതുകൊണ്ട് സേഫ് ആണ്... രശ്മിക്ക് വേണ്ടി രാഹുല്‍ വിലപേശല്‍ നടത്തുന്നു; രാഹുലിന്റെ പേരില്‍ ഫോണ്‍ സന്ദേശം

രശ്മിക്കായി രാഹുലിന്റെ വിലപേശല്‍. പൂരപ്പാട്ടുമായി സോഷ്യല്‍ മീഡിയ. രശ്മിയേയും ഭര്‍ത്താവും ഇടനിലക്കാരനുമായ രാഹുല്‍ പശുപാലനെയും കുറിച്ച് എന്തും വലിയ വര്‍ത്തമാനമായി മാറുമ്പോള്‍ ഏറ്റവും പുതിയതായി എത്തിയിരിക്കുന്ന വിശേഷം രാഹുല്‍ പശുപാലന്റേത് എന്ന പേരിലുള്ള ഒരു ഫോണ്‍വിളിയുടെ ഓഡിയോയാണ്. വാട്‌സ് ആപ്പുവഴി പ്രചരിക്കുന്ന ഈ ടെലിഫോണ്‍ സംഭാഷണം ഫോണുകള്‍ തോറും ചൂടപ്പമായി മാറിയിട്ടുണ്ട്.
ദുബായില്‍ നിന്ന് അജിത്ത് എന്ന ഒരാളാണ് ഫോണ്‍ ചെയ്യുന്നത്. ജോസഫേട്ടന്‍ എന്നയാള്‍ വിളിയ്ക്കാന്‍ പറഞ്ഞെന്ന് പറയുന്നതോടെ തുടങ്ങുന്ന ഫോണ്‍ സംഭാഷണം രശ്മിയ്ക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് വ്യക്തം. ജോസഫേട്ടന്‍ തനിക്ക് വേണ്ടപ്പെട്ടയാളാണെന്ന് പറയുന്ന രാഹുലെന്ന് കരുതപ്പെടുന്നയാള്‍ തുടര്‍ന്ന് ഒരു ലക്ഷം രൂപയാണ് വില പറയുന്നത്. പിന്നീട് നടന്ന വിലപേശലില്‍ രശ്മി ഇപ്പോഴൊരു സെലിബ്രിറ്റിയാണെന്നതാണ് പറയുന്ന ന്യായം. ഒടുവില്‍ എണ്‍പതിനായിരത്തില്‍ ഇടപാട് എത്തിക്കുന്നു.
അജിത്ത് രശ്മി ഭാര്യയാണോ എന്ന് ചോദിയ്ക്കുമ്പോള്‍ നിയമ പ്രകാരം വിവഹിതാരാണെങ്കിലും അത് പ്രശ്‌നമല്ലെന്നും എല്ലാ കാര്യങ്ങളും സേഫ് ആണെന്നും തങ്ങള്‍ താമസിയ്ക്കുന്ന ഫഌറ്റിലേയ്ക്ക് വന്നാല്‍ മതി. താങ്കള്‍ അതിഥിയായിരിയ്ക്കും എന്നാണ് പറയുന്നത്. തുടര്‍ന്ന് കൊച്ചു സുന്ദരി ഫേസ്ബുക്ക് പേജില്‍ കണ്ട കുട്ടികളെ കുറിച്ചും ചോദിയ്ക്കുന്നുണ്ട്. അപ്പോള്‍ മറ്റൊരു സൈറ്റിനെ കുറിച്ചും രശ്മിക്ക് പുറമേ വേറെ സ്ത്രീകളെ കുറിച്ചും രാഹുല്‍ എന്ന് പരിചയപ്പെടുത്തിയയാള്‍ പറയുന്നുണ്ട്. അതേസമയം പ്രചരിക്കുന്ന ഈ ഫോണ്‍ സംഭാഷണത്തിലുള്ളത് രാഹുല്‍ തന്നെയാണോ എന്ന് ഉറപ്പാക്കപ്പെട്ടിട്ടില്ല.
ശബ്ദരേഖയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രാഹുലിനെതിരേ തങ്ങളുടെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ കൈവശം ഉള്ളത് ഡിജിറ്റല്‍ തെളിവുകളാണെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ സംഭാഷണങ്ങള്‍, എസ്എംഎസ്സുകള്‍, ഫേസ്ബുക്ക് സന്ദേശങ്ങള്‍. അതേസമയം ഡിജിറ്റല്‍ തെളിവുകളെ സെക്കന്‍ഡറി എവിഡന്‍സ് ആയിട്ടാണ് കോടതികള്‍ പരിഗണിയ്ക്കുക. അതിനിടയില്‍ ഇഷ്ടമുള്ളവര്‍ക്കൊപ്പം ശരീരം പങ്കുവച്ചാല്‍ അതിലെന്താണ് തെറ്റെന്ന് രശ്മി നായര്‍ പോലീസിനോട് തിരിച്ചു ചോദിച്ചതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
രാഹുലിന്റെ പിതാവിന്റെ പ്രതികരണവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രതി അച്ചായന്‍ ജോഷി, മുബീന എന്നിവരെത്തേടി പോലീസ് അന്വേഷണത്തിലാണ്. തുടര്‍ന്ന് ലാപ്പ്‌ടോപ്പിലെ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ. അതിലും ഇപ്പോള്‍ ആശങ്കകളുണ്ട്. സോളാര്‍ പോലെ കേസ് ഒതുക്കാനും വന്‍ സമ്മര്‍ദ്ദം നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha