സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന കര്‍മ്മപരിപാടി ഫെബ്രുവരി 10ന് തുടങ്ങി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20ന് പൂര്‍ത്തിയാക്കും

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന കര്‍മ്മപരിപാടി ഫെബ്രുവരി 10ന് തുടങ്ങി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനമായ മേയ് 20ന് പൂര്‍ത്തിയാക്കും.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ നടന്ന ആലോചനായോഗത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. 2022- 23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ വകുപ്പും പരമാവധി പരിപാടികള്‍ നൂറുദിന പരിപാടികളുടെ ഭാഗമാക്കണം. പരിപാടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി . ആദ്യ നൂറുദിന പരിപാടി 2021 ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കിയിരുന്നു.
നൂറു പരിപാടികളാണ് നടപ്പിലാക്കിയത്. രണ്ടാം നൂറുദിന പരിപാടി 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് നടപ്പാക്കിയത്.
https://www.facebook.com/Malayalivartha
























