Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ബില്ല് രാഷ്ട്രപതിയ്ക്ക്... ഗവര്‍ണറെ എത്രകാലം പിണക്കി മുന്നോട്ട് പോകാന്‍ കഴിയും എന്ന ചോദ്യം ഇടിമുഴക്കമായി വന്നതോടെ എല്ലാം കോംപ്രമൈസ്; നിയമസഭയില്‍ ഗവര്‍ണര്‍ക്ക് നയ പ്രസംഗത്തിന് വേദിയൊരുക്കി സര്‍ക്കാര്‍; ബില്ലുകള്‍ ഒപ്പിട്ടു നില്‍കി; ഗവര്‍ണറെ വെട്ടാനുള്ള ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് വിടും

06 JANUARY 2023 09:22 AM IST
മലയാളി വാര്‍ത്ത

അടി കൂടുന്നു അവസാനം ഒന്നാകുന്നു. പ്രതിപക്ഷം പറഞ്ഞതു പോലെ കാര്യങ്ങള്‍ കോംപ്രമൈസിലേക്കാണ് പോകുന്നത്. ഗവര്‍ണറെ കൂടുതല്‍ പിണക്കിയാല്‍ മുന്നോട്ട് പോകാനാകില്ലെന്ന് കണ്ടതോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. നിയമസഭയില്‍ ഗവര്‍ണര്‍ക്ക് നയ പ്രസംഗത്തിന് വേദിയൊരുക്കി സര്‍ക്കാര്‍. തുടര്‍ന്ന് ചാന്‍സലര്‍ ബില്‍ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടുണ്ട്.

ചാന്‍സലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിച്ചു. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തന്നെ കൂടി ബാധിക്കുന്ന ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.

നയപ്രഖ്യാപനത്തിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ നടത്തിപ്പില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു. നിയമോപദേശത്തിന് ശേഷം ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനാണ് സാധ്യത. നേരത്തെ നിയമസഭ പാസ്സാക്കിയ ലോകായുക്ത ബില്ലിലും വിസി നിര്‍ണ്ണയത്തിനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണ്ണറെ അധികാരം കുറക്കാനുള്ള ബില്ലിലും ഗവര്‍ണ്ണര്‍ തീരുമാനം നീട്ടുകയാണ്.

സര്‍ക്കാറും ഗവര്‍ണ്ണറും തമ്മില്‍ വെടിനിര്‍ത്തലെന്ന് സൂചന നല്‍കി നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ക്ഷണിച്ചിരുന്നു. എല്ലാ പരിധിയും വിട്ടു മാസങ്ങളായി തുടര്‍ന്ന പോര് അവസാനിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന് ഗവര്‍ണര്‍ പറയാതെ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം പതിഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഔദ്യോഗികമായി ഗവര്‍ണ്ണറെ അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 13ന് സമ്മേളനം തീര്‍ന്നെങ്കിലും ഇതുവരെ ഗവര്‍ണ്ണറെ അറിയിച്ചിരുന്നില്ല.

നയപ്രഖ്യാപന പ്രസംഗം നീട്ടി കഴിഞ്ഞ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തടെ നിയമസഭാ സമ്മേളനം 23ന് തുടങ്ങും. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം. 24, 25 തീയ്യതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഗവര്‍ണ്ണറുമായുള്ള അനുനയത്തിന്റെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗം ഈ മാസം തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയതാണ് താല്‍ക്കാലിക സമവായത്തില്‍ നിര്‍ണ്ണായകമായത്. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ പുറത്താക്കുന്നതു സംബന്ധിച്ച 2 ബില്ലുകള്‍ ഒഴികെയുള്ളവ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. ചാന്‍സലര്‍ ബില്‍ ഗവര്‍ണറെ ബാധിക്കുന്നതായതിനാല്‍ തനിക്കു മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ എന്നു ഗവര്‍ണര്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.

14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ ഒഴിവാക്കി, പകരം വിവിധ മേഖലകളിലെ പ്രഗത്ഭരെ നിയമിക്കുന്നതിനുള്ളവയാണ് രണ്ടു ബില്ലുകള്‍. ഇവയുടെ തുടര്‍നടപടി സംബന്ധിച്ച് നിയമ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തിയപ്പോള്‍ യുജിസിയുടെ അഭിപ്രായം തേടണമെന്നും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്നുമുള്ള അഭിപ്രായമാണു ലഭിച്ചത്.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയില്‍ നിന്നു ചാന്‍സലറുടെ പ്രതിനിധിയെ ഒഴിവാക്കുന്നതും ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെടെ മുന്‍ സമ്മേളനങ്ങളില്‍ പാസാക്കിയ ചില ബില്ലുകള്‍ ഗവര്‍ണര്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ സമ്മേളനം പാസാക്കിയവയില്‍ 14 ബില്ലുകളിലാണ് ഇന്നലെ ഗവര്‍ണര്‍ ഒപ്പുവച്ചത്. മദ്യവില വര്‍ധിപ്പിക്കാനുള്ള ബില്‍ നേരത്തേ അംഗീകരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends