ടൈറ്റാനിയം ജോലിതട്ടിപ്പ് കേസ് കോഫീഹൗസ് ജീവനക്കാരന്റെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജികളും തളളി; ഒന്നാം പ്രതി ദിവ്യാ ജ്യോതി നടത്തിയ 27 തട്ടിപ്പു കേസുകളില്‍ ആറ് പേരെ ദിവ്യാ ജ്യോതിയ്ക്ക് പരിചയപ്പെടുത്തി നല്‍കിയത് അനില്‍ കുമാറാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനും എം. എല്‍. എ ഹോസ്റ്റലിലെ ഇന്‍ഡ്യന്‍ കോഫീഹൗസ് ജീവനക്കാരനുമായ അനില്‍കുമാറിന്റെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജികളും കോടതി തളളി. ഒന്നാം പ്രതി ദിവ്യാ ജ്യോതി നടത്തിയ 27 തട്ടിപ്പു കേസുകളില്‍ ആറ് പേരെ ദിവ്യാ ജ്യോതിയ്ക്ക് പരിചയപ്പെടുത്തി നല്‍കിയത് അനില്‍ കുമാറാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെനന്ും ഇയാളുടെ ബാങ്ക് രേഖകള്‍ അടക്കം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയത്.
വെഞ്ഞാറുംമൂട് സ്വദേശിനിയില്‍ നിന്ന് കെമിസ്റ്റ് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ അനില്‍ കുമാര്‍ ദിവ്യാ ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം കൈമാറി. ഇതില്‍ നിന്ന് അപ്പോള്‍ തന്നെ കമ്മീഷനായി രണ്ട് ലക്ഷം രൂപ അനില്‍ കുമാറിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് വെഞ്ഞാറുംമൂട് പോലീസ് അനില്‍കുമാറിനെതിരെ കേസ് എടുത്തത്.
ഓഫീസ് അസിസ്റ്റന്റായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ശ്രീവരാഹം സ്വദേശിയില്‍ നിന്ന് 10 ലക്ഷം വാങ്ങിയത് അനില്‍ കുമാറായിരുന്നു.ഇതിനെതിരെ കന്റോണ്‍മെന്റ് പോലീസും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ശ്രീവരാഹം ഇരമത്ത് വീട്ടില്‍ സ്വദേശിയായ അനില്‍കുമാര്‍ ഇന്‍ഡ്യന്‍ കോഫീ ഹൗസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൂടിയാണ് .
https://www.facebook.com/Malayalivartha
























