ഗൃഹനാഥന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി; കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ എന്ന് പോലീസ്

തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥന്‍ രമേശൻ ഗള്‍ഫില്‍ നിന്ന് ഇന്നലെ മടങ്ങിയെത്തിയതായിരുന്നു.രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ എന്നിവരാണ് മരിച്ചത്.
കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവരുടെ വീടും സ്ഥലവും ജപ്തി നേരിടുന്ന അവസ്ഥയിലായിരുന്നു.
https://www.facebook.com/Malayalivartha























