Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സ്വർണക്കടത്തിന് പിടിയിലായ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ ഇതുവരെ കടത്തിയത് നാലുകോടി രൂപയുടെ സ്വർണം;ഇപ്പോൾ റിമാൻഡിൽ ; ഇവരെ ജോലിയിൽ നിന്ന് പിരിച്ച വിടാൻ തീരുമാനം

06 JANUARY 2023 08:36 AM IST
മലയാളി വാര്‍ത്ത

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ സ്ഥിരം സഹായികളാണെന്നു കണ്ടെത്തി. ഇവർ മുമ്പ് ആറുവട്ടം സ്വർണം കടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസ് ലിമിറ്റഡിലെ ജീവനക്കാരായ കോതമംഗലം സ്വദേശി വിഷ്ണു, തിരുവനന്തപുരം സ്വദേശി അഭീഷ് എന്നിവരാണ് ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ആണ് ഇവരെ ചോദ്യം ചെയ്യുന്നത്. നാലുകോടി രൂപയുടെ സ്വർണം ഇവർ മുഖേന കടത്തിയിട്ടുണ്ട്‌ എന്നാണ് വിവരം.

ആറുവട്ടവും വിമാനത്താവളത്തിലെ ശൗചാലയത്തിൽ വെച്ചായിരുന്നു ഇവർ സ്വർണകൈമാറ്റം നടത്തിയത്. സ്വർണവുമായി എത്തുന്ന യാത്രക്കാരൻ കസ്റ്റംസ് പരിശോധനയ്ക്കു മുമ്പ് അറൈവൽ ഹാളിൽ ബാഗേജ് ബെൽറ്റിനു സമീപത്തുള്ള ശൗചാലയത്തിൽ എത്തും. അവിടെ വിഷ്ണു, അഭീഷ് എന്നിവരിലാരെങ്കിലുമെത്തി സ്വർണം ഏറ്റുവാങ്ങും. തുടർന്ന് ഇവർ കൈവശമുള്ള ബാഗിലാക്കി സ്വർണം ടെർമിനലിനു പുറത്തെത്തിച്ച് നൽകും. ഇതാണ് ബുധനാഴ്ച ഡി.ആർ.ഐ. കൈയോടെ പൊക്കിയത്. സ്വർണം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ ഒരാൾ എത്തിയിരുന്നു. കൊടുവള്ളി സ്വദേശിയായ ഇയാളെ പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.

വിഷ്ണുവിനെയും അഭീഷിനെയും സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി. ഇവരെ കാക്കനാട് ജയിലിൽ 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. ഇവരെ ഉപയോഗിക്കുന്ന സംഘം ഇതിന് നല്ല പ്രതിഫലവും നൽകിയിരുന്നു. മൂവാറ്റുപുഴ സംഘവും കൊടുവള്ളി സംഘവും ചേർന്നാണ് സ്വർണം കടത്തുന്നത് എന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്..

വിഷ്ണു, അഭീഷ് എന്നിവരിൽ ആരെങ്കിലും ഒരാൾ ഡ്യൂട്ടിയിൽ ഉള്ളപ്പോൾ മാത്രമാണ് ഇവരെ ഉപയോഗിക്കുന്ന സംഘം സ്വർണം കടത്തിക്കൊണ്ടുവരുന്നത്. ഇതിന് നല്ല പ്രതിഫലവും നൽകിയിരുന്നു. സ്വർണം കടത്തിക്കൊണ്ടുവന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

വിഷ്ണുവും അഭീഷും എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസ് ലിമിറ്റഡിൽ കരാർ ജീവനക്കാരാണ്. ഇരുവരും ജോലിയിൽ പ്രവേശിച്ചത് 10 മാസം മുമ്പാണ്. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരെ പിരിച്ചു വിടാനാണ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends