Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സജി ചെറിയാനെ സംസ്ഥാന മന്ത്രിയിലേക്ക് ആഘോഷപൂര്‍വം മടക്കികൊണ്ടുവന്നതിനു പിന്നില്‍ സിപിഎമ്മിന് ഗൂഢലക്ഷ്യം; പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ദുബായ് കേന്ദ്രീകരിച്ച ഗള്‍ഫ് ലോബിയുടെ സമ്മര്‍ദമാണ് തിരിച്ചുവരവിന് പിന്നിലെ പ്രധാനഘടകമെന്ന് സൂചന, അതെല്ലാം പുറത്ത്....

06 JANUARY 2023 09:52 AM IST
മലയാളി വാര്‍ത്ത

സജി ചെറിയാനെ സംസ്ഥാന മന്ത്രിയിലേക്ക് ആഘോഷപൂര്‍വം മടക്കികൊണ്ടുവന്നതിനു പിന്നില്‍ സിപിഎമ്മിന് ഗൂഢലക്ഷ്യം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ദുബായ് കേന്ദ്രീകരിച്ച ഗള്‍ഫ് ലോബിയുടെ സമ്മര്‍ദമാണ് തിരിച്ചുവരവിന് പിന്നിലെ പ്രധാനഘടകം. പിണറായിയുടെ കുടുംബത്തിനും അവരുമായി അടുപ്പമുള്ള ഗള്‍ഫ് ബിസിനസുകാര്‍ക്കും സജി ചെറിയാന്റെ രണ്ടാം വരവ് ആവശ്യമായിരുന്നുവെന്നാണ് അന്തപ്പുര സംസാരങ്ങള്‍.

ആസന്നമായ ശബരി അന്തരാഷ്ട്ര വിമാനത്താവള നിര്‍മാണത്തില്‍ ഉള്‍പ്പെടെ പണം മുടക്കാനിരിക്കുന്ന ദുബായി കേന്ദ്രീകരിച്ച ബിസിനസ് അധോലോക ലോബിയുടെ കരുനീക്കങ്ങള്‍ തിരിച്ചുവരവിനു പിന്നിലെ പ്രധാന ഘടകമെണെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. സിപിഎമ്മിലേക്ക് പാര്‍ട്ടി ഫണ്ടും വീട്ടുഫണ്ടും ഒഴുക്കുന്ന ഗള്‍ഫ് പ്രവാസികളുടെ സമ്മര്‍ദത്തിലാണ് സജിക്ക് വീണ്ടും മന്ത്രിസ്ഥാനം നല്‍കിയതെന്നും ഇതിനു പിന്നില്‍ കോട്ടയം കേന്ദ്രീകരിച്ച സമുദായ ഇടപെടലുണ്ടായതായും പറയുന്നു. മധ്യകേരളത്തില്‍ നിന്നുള്ള പ്രമുഖ മന്ത്രിയും അദ്ദേഹത്തെ പിന്‍തുണയ്ക്കുന്ന ക്രൈസ്തവ വിഭാഗവും തിരിച്ചുവരവില്‍ ഇടപെട്ടിരുന്നതായാണ് സൂചനകള്‍.

ഇതിനൊപ്പമായിരുന്നു ആലപ്പുഴ ലക്ഷ്യമാക്കിയുള്ള പിണറായി വിജയന്റെ ഒതുക്കല്‍ ചികിത്സ. സിപിഎമ്മില്‍തന്നെ ഒതുക്കപ്പെട്ടുപോയ ഡോ. തോമസ് ഐസക്കും ജി. സുധാകരനും ഇനിയൊരിക്കലും രാഷ്ട്രീയഭൂപടത്തിലും സിപിഎം നേതൃത്വത്തിലും ഉയര്‍ന്നുവരാതിരിക്കാനുള്ള പിണറായി വിജയന്റെ നീക്കമാണ് കളങ്കം ചാര്‍ത്തിയ സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലെത്തിക്കുക വഴി മുഖ്യമന്ത്രി ലക്ഷ്യമിട്ടത്. പട്ടപ്പകല്‍ പരസ്യമായി പൊതുവേദിയില്‍ ഇന്ത്യന്‍ ഭരണഘടനയെ ഇകഴ്ത്തി സംസാരിച്ച സജി ചെറിയാനെ തിരികെ കൊണ്ടുവരുമ്പോള്‍ ആലപ്പുഴയില്‍ നെഞ്ചു പൊട്ടുന്ന രണ്ടു നേതാക്കളാണ് ഡോ. തോമസ് ഐസക്കും ജി സുധാകരനും.

കേരളം അടക്കിവാണ ധനകാര്യമന്ത്രി തോമസ് ഐസക്കും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഇപ്പോള്‍ ഇടതുരാഷ്ട്രീയത്തലെ മായിക്കപ്പെട്ട നേതാക്കളാണ്. ഇരുവരും പദവിയും വേദിയുമില്ലാതെ സാമ്പത്തിക ശാസ്ത്രരചനയും സാഹിത്യ രചനയുമായി ഒതുങ്ങിക്കഴിയുന്നു. മാരാരിക്കുളത്തും അമ്പലപ്പുഴയിലും തിളക്കമേറിയ വിജയം നേടുകയും ഒരിക്കല്‍ക്കൂടി നിയമസഭയിലേക്ക് മത്സരിക്കാന്‍ കോപ്പുകൂട്ടിയിരിക്കുകയും ചെയ്ത വേളയിലാണ് പിണറായി ഇരുവരെയും വട്ടപ്പൂജ്യമാക്കിയത്. തോമസ് ഐസക് ഒഴിഞ്ഞും സുധാകരന്‍ പരസ്യമായും സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചിട്ടും പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ല. വീണ്ടും ഇവര്‍ നിയമസഭയിലെത്തിയാല്‍ പിണറായിക്കു മാത്രമല്ല മരുമകന്‍ മുഹമ്മദ് റിയാസിനും ഇവര്‍ പാരയാകുമോ എന്ന ആശങ്കയാണ് ഇരുവരും ഒതുക്കപ്പെടാനുള്ള സാഹചര്യമുണ്ടായത്.

നിലവില്‍ ആലപ്പുഴ ജില്ലയൊന്നാകെ ഇടതുമുന്നണിയുടെ ആധിപത്യത്തിലാണ്. ആ നിലയില്‍ ആലപ്പുഴയില്‍ എല്‍ഡിഎഫിന് ക്ഷീണമില്ലെങ്കിലും തോമസ് ഐസക്കും ജി സുധാകരനും ഇനിയൊരിക്കലും കേരളരാഷ്ട്രീയത്തിലും ഇടതു രാഷ്ട്രീയത്തിലും ഉയര്‍ന്നുവരരുതെന്ന് പിണറായി ആഗ്രഹിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിന് ആലപ്പുഴയില്‍ മത്സരിപ്പിക്കാനുള്ള നീക്കവും പിണറായി മുളയിലേ നുള്ളിയതായാണ് സൂചന.

നിലവില്‍ ആലപ്പുഴ ജില്ലയ്ക്ക് രണ്ടു മന്ത്രിമാരുണ്ട്. സജി ചെറിയാനു പുറമെ സിപിഐയുടെ മന്ത്രി പി പ്രസാദ്. അരൂരില്‍ ദലീമയും ആലപ്പുഴയില്‍ പിപി ചിത്തരഞ്ചനും അമ്പലപ്പുഴയില്‍ എച്ച് സലാമും കുട്ടനാട്ടില്‍ തോമസ് കെ തോമസും കായംകുളത്ത് യു പ്രതിഭയും മാവേലിക്കരയില്‍ എംഎസ് അരുണ്‍കുമാറും ചെങ്ങന്നൂരില്‍ സജി ചെറിയാനും ഇടതുമുന്നണിയുടെ പ്രതിനികളാണ്.

ഹരിപ്പാട്ട് വിജയിച്ച രമേശ് ചെന്നിത്തല ഒഴികെ ആലപ്പുഴയൊന്നാകെ ചുവന്നശേഷവും ഡോ.തോമസ് ഐസക്കിനും സുധാകരനും സിപിഎം യാതൊരു പരിഗണനയും പദവിയും നല്‍കിയിട്ടില്ല. അമ്പലപ്പുഴയില്‍ സലാമിനെ മത്സരിപ്പിക്കുന്നതില്‍ സുധാകരന്‍ കടുത്ത അമര്‍ഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നും അത്യാവശ്യം ചവിട്ടിക്കളിച്ചുമൊക്കെ അമര്‍ഷം പ്രകടിപ്പിച്ച സുധാകരന്‍ പിന്നീട സിപിഎം രാഷ്ട്ടീയത്തില്‍തന്നെ വട്ടപ്പൂജ്യമായി കവിതയെഴുത്തും കഥവായനയുമായി വീട്ടില്‍ കഴിയുകയാണ്.

സിഎസ്‌ഐ ക്രിസ്ത്യന്‍ സമുദായാംഗമായ സജി ചെറിയാനെ തിരികെ കൊണ്ടുവരിക വഴി ആ സഭയുടെ പിന്‍തുണ നേടിയെടുക്കാമെന്നും പിണറായി ധരിച്ചു. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിലെ പൊള്ളത്തരവും പൊട്ടത്തരവും കേരളത്തിലെ എല്ലാ ജനങ്ങളും നേരില്‍ പല പ്രാവശ്യം കേട്ടതാണ്. മുന്‍പ് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള എറണാകുളം മറൈന്‍ ഡ്രൈവില്‍ നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തോടെ പിള്ള തകര്‍ന്നു തരിപ്പണമായിപ്പോയി. സമാനമായ സാഹചര്യമുണ്ടാകുന്നതിനു മുന്‍പേ സജി ചെറിയാനെ തിരികെ കൊണ്ടുവരാന്‍ പിണറായി നിര്‍ബന്ധിതനാവുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends