Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഗോവന്‍ കാസിനോകളില്‍ 50 കോടിയുടെ ചൂതാട്ടം, വിവിധ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങൽ, വാങ്ങി കൂട്ടിയത് ആഡംബര കാറുകളും ഫ്ളാറ്റുകളും സൂപ്പർ മാർക്കറ്റുകളും മുതൽ ക്രിക്കറ്റ് ക്ലബ്ബ് വരെ; തട്ടിയെടുത്തത് നൂറുകോടിയിലേറെ

06 JANUARY 2023 12:12 PM IST
മലയാളി വാര്‍ത്ത

തൃക്കാക്കര ഓഹരി തട്ടിപ്പുകേസിൽ ഇതുവരെ 85 കോടി രൂപയുടെ വെട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് .ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃക്കാക്കര ക്ഷേത്രത്തിനു സമീപം എസ്.എഫ്.എസ്. ഗ്രാൻഡ് വില്ലയിൽ താമസിക്കുന്ന എബിൻ വർഗീസിനെയും ശ്രീരഞ്ജിനിയെയും കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജനുവരി 19 വരെ റിമാൻഡ് ചെയ്തു...... ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരൻ നേതൃത്വം നൽകി. തിങ്കളാഴ്ച രാത്രി ദുബൈയിൽനിന്ന് ഡൽഹി വഴി നാട്ടിൽ തിരിച്ചെത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

50 കോടി രൂപ ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തിയെന്ന് എബിൻ മൊഴി നൽകിയെങ്കിലും അതു തട്ടിയെടുത്ത കള്ളപ്പണം ഒളിപ്പിക്കാനുള്ള തന്ത്രമാണെന്നാണു പൊലീസിന്റെ സംശയം. പ്രതികൾ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചെന്ന് കണ്ടെത്താനായിട്ടില്ല.

ഗോവ കാസിനോകളിൽ ചൂതാട്ടം, വിവിധ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങൽ, ആഡംബര കാറുകളും ഫ്ളാറ്റുകളും സൂപ്പർ മാർക്കറ്റുകളും മുതൽ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടി . എബിൻ വർഗീസീനും ഭാര്യ ശ്രീരഞ്ജിനിയ്ക്കും എതിരെ ഇതുവരെ 119 പേരാണ് പരാതിയുമായി എത്തിയത്.

മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടുമെന്നും കൊച്ചി സിറ്റി ഡി.സി.പി എസ്. ശശിധരൻ പറഞ്ഞു. കോടിക്കണക്കിന് രൂപ പ്രതികൾ ധൂർത്തടിച്ചു.

. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയാണ് പ്രതികളായ എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.

ഇരുവർക്കുമെതിരെ നേരത്തേ സിറ്റി പൊലീസ് സർക്കുലർ പുറത്തിറക്കിയിരുന്നു. ഓഹരി വിപണിയിൽ നിക്ഷേപിച്ച്‌ ലാഭം നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ഓഹരി വിപണിയിൽ ഇടനിലക്കാരായാണ് പ്രവർത്തിച്ചിരുന്നത്. 2014 വരെ ഓഹരി വിപണിയിൽ പ്രവർത്തിച്ചിരുന്നതാണ് കമ്പനി. അടുത്തകാലം വരെ കൃത്യമായി ലഭിച്ചിരുന്ന ലാഭവിഹിതം വൈകാൻ തുടങ്ങിയതോടെയാണ് നിക്ഷേപകർക്ക് സംശയം തോന്നിത്തുടങ്ങിയത്. പണം നഷ്ടപ്പെടുമെന്ന ഭീതിയിൽ കൂടുതൽ പേർ എത്തിയതോടെയാണ് സ്ഥാപനം പൂട്ടി കുടുംബസമേതം രാജ്യം വിട്ടത്

2013-ൽ തൃക്കാക്കരയിൽ മാസ്റ്റേഴ്‌സ് ഫിൻകോർപ്പ് എന്ന സ്ഥാപനമാണ് ഇവർ ആദ്യം ആരംഭിച്ചത്. ഓഹരി വിപണിയിൽ 2017 വരെ പണം നിക്ഷേപിച്ച് ഇടപാടുകൾ നടത്തിയിരുന്നു......മാസ്റ്റേഴ്‌സ് ക്ലബ്ബ് എന്ന പേരിൽ എറണാകുളം കേന്ദ്രീകരിച്ചാണ് ക്രിക്കറ്റ് ടീം രൂപവത്‌കരിച്ചത്.......ജില്ലയുടെ വിവിധയിടങ്ങളിലായി മൂന്ന് സൂപ്പർ മാർക്കറ്റുകൾ ആരംഭിച്ചു. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് പ്രവാസികൾ,.. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരിൽനിന്നാണ് കോടികൾ തട്ടിയെടുത്തത്. തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഫിൻകോർപ്പ്, മാസ്റ്റേഴ്‌സ് ഫിൻ സെർവ്, മാസ്റ്റേഴ്‌സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്.

ഭാര്യക്ക് പണമിടപാടിൽ പങ്കില്ലെന്നാണ് എബിന്റെ നിലപാട്. തൃക്കാക്കരയിൽ ഫ്ലാറ്റ് വാങ്ങി നവീകരിക്കാൻ ആറു കോടി ചെലവഴിച്ചു. ഫ്ലാറ്റ് സമുച്ചയത്തിൽ രണ്ടു നിലകളിലായുള്ള അപ്പാർട്മെന്റുകൾ വാങ്ങി അവ കൂട്ടിച്ചേർത്ത് ആഡംബര വീടാക്കിയെന്നു വിശദീകരിച്ചെങ്കിലും ഇത് അടുത്തയിടെ എബിന്റെ പേരിൽ നിന്നു മാറ്റിയതായി കണ്ടെത്തി.

എബിനും ഭാര്യയും ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ തീരുമാനിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. ഖത്തറിലേക്ക് പോകാനുള്ള യാത്രാരേഖകൾ ശരിയാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീടു കേസുകളുടെ എണ്ണം കൂടിയതോടെയാണ് ഖത്തർ യാത്ര ഒഴിവാക്കി ദുബായിലേക്ക് പോയത്.

വാഴക്കാല മൂലേപ്പാടത്തെ ഇവരുടെ വീടു നീതിന്യായ രംഗത്തു നിന്നു വിരമിച്ച ഉന്നതൻ ഇടപെട്ടാണ് വിറ്റതെന്ന് എബിൻ പൊലീസിനോടു പറഞ്ഞു. ഉന്നതൻ ഓഹരി ഇടപാടിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെയാണ് വീട് വിൽപന നടത്തി പണം തിരികെ വാങ്ങിയത്. ഇതിനനുബന്ധമായ തെളിവുകൾ തൃക്കാക്കരയിലെ ഫ്ലാറ്റ് പരിശോധനയിൽ പൊലീസിനു ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ പരാതിയില്ലെന്ന് എബിൻ പൊലീസിനോടു പറഞ്ഞു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയാണ് വീടു വിൽപനയെന്നതിനാൽ ഇടപെടേണ്ട കാര്യമില്ലെന്നാണ് പൊലീസിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (3 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (4 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends