Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

മാസ്‌റ്റേഴ്‌സ് ഒരു വമ്പന്‍ തട്ടിപ്പിന്റെ കഥ കാസിനോകളില്‍ കളഞ്ഞത് മലയാളിയുടെ വിയര്‍പ്പ്.

06 JANUARY 2023 02:51 PM IST
മലയാളി വാര്‍ത്ത

ഗോവ കാസിനോകളില്‍ ചൂതാട്ടം, വിവിധ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങല്‍, ആഡംബര കാറുകളും ഫ്‌ളാറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മുതല്‍ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടി. ഓഹരി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃക്കാക്കര ക്ഷേത്രത്തിനു സമീപം എസ്.എഫ്.എസ്. ഗ്രാന്‍ഡ് വില്ലയില്‍ താമസിക്കുന്ന എബിന്‍ വര്‍ഗീസും ഭാര്യ ശ്രീരഞ്ജിനിയും കോടികള്‍ ചെലവഴിച്ചതിങ്ങനെ.

ഗോവയില്‍ വമ്പന്‍ കാസിനോകളില്‍ 50 കോടി രൂപയോളം കളിച്ച് കളഞ്ഞിട്ടുണ്ടെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവരെ 119 പേരാണ് പരാതിയുമായി എത്തിയത്. പോലീസിനു ലഭിച്ച തെളിവുകള്‍ പ്രകാരം 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘം കണക്കാക്കിയിരിക്കുന്നത്.

2013-ല്‍ തൃക്കാക്കരയില്‍ മാസ്റ്റേഴ്സ് ഫിന്‍കോര്‍പ്പ് എന്ന സ്ഥാപനമാണ് ഇവര്‍ ആദ്യം ആരംഭിച്ചത്. ഓഹരി വിപണിയില്‍ 2017 വരെ പണം നിക്ഷേപിച്ച് ഇടപാടുകള്‍ നടത്തിയിരുന്നു. മാസ്റ്റേഴ്സ് ക്ലബ്ബ് എന്ന പേരില്‍ എറണാകുളം കേന്ദ്രീകരിച്ചാണ് ക്രിക്കറ്റ് ടീം രൂപവത്കരിച്ചത്. ജില്ലയുടെ വിവിധയിടങ്ങളിലായി മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു.

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് പ്രവാസികള്‍, സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് കോടികള്‍ തട്ടിയെടുത്തത്. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിന്‍കോര്‍പ്പ്, മാസ്റ്റേഴ്സ് ഫിന്‍ സെര്‍വ്, മാസ്റ്റേഴ്സ് ഫിന്‍ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്.

ദുബായിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരം വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ തൃക്കാക്കര പോലീസ് ബുധനാഴ്ച രാത്രിയോടെ പ്രതികളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഓഹരി തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന് കൊച്ചി ഡി.സി.പി. എസ്. ശശിധരന്‍ പറഞ്ഞു. പ്രതികള്‍ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്താനായിട്ടില്ല. കോടിക്കണക്കിനു രൂപ പ്രതികള്‍ ധൂര്‍ത്തടിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

കേരളത്തെ ഞെട്ടിച്ച് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പുറകെ കൊച്ചി കേന്ദ്രമാക്കിയുള്ള മാസ്റ്റേഴ്‌സ് ഫിനാന്‍സ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ട്ിരിക്കുന്നത്. സാധാരണക്കാര്‍ മുതല്‍ കോടിശ്വരന്‍മാരില്‍ നിന്നുമായി ഇരുന്നൂറ് കോടിയിലധികം രൂപയാണ് ഭാര്യയും ഭര്‍്ത്താവും ചേര്‍ന്ന് തട്ടിയെടുത്തതെന്ന വസ്തുത ആശങ്കയുളവാക്കുന്നതാണ്.

പോപ്പുലര്‍ ഫിനാന്‍സ് നടത്തിയ 1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തുകയുടെ  തട്ടിപ്പാണ്. 2014 മുതല്‍ നടത്തിയ ഗൂഢാലോചനയിലൂടെ കേരളം കണ്ട വലിയ സാ

ഇവര്‍. ആഡംബര വീടുകളും ഫ്ളാറ്റുകളും സ്വന്തമാക്കിയും രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ താമസിച്ചും പണം ധൂര്‍ത്തടിച്ചെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരം. 50 കോടി രൂപ ചൂതാട്ടത്തില്‍ നഷ്ടപ്പെടുത്തിയെന്ന് എബിന്‍ മൊഴി നല്‍കിയെങ്കിലും അതു തട്ടിയെടുത്ത കള്ളപ്പണം ഒളിപ്പിക്കാനുള്ള തന്ത്രമാണെന്നാണു പൊലീസിന്റെ സംശയിക്കുന്നത്.
മ്പത്തിക തട്ടിപ്പാണ് ഒരു കുടുംബം നടത്തിയത്.

2014ല്‍ തുടങ്ങിയ സ്ഥാപനം ഈ വര്‍ഷം മാര്‍ച്ചുവരെ ഓഹരിയില്‍ റിട്ടേണുകള്‍ നല്‍കി. നവംബര്‍ അവസാനത്തോടെ നടത്തിപ്പുകാര്‍ മുങ്ങുകയായിരുന്നു.

30 കോടി തട്ടിയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നവംബര്‍ 29ന് പ്രതികള്‍ രാജ്യംവിട്ടു. പിന്നാലെയാണ് 60 ഓളം പരാതിക്കാര്‍ രംഗത്തെത്തുന്നത്. ഇപ്പോള്‍ 200 കോടിരൂപയുടെ തട്ടിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. ജീവനക്കാരനായ ജേക്കബ് ഷിജോയും കേസിലെ പ്രതിയാണ്. എബിന്റെ മക്കളും മാതാവ് ഷീലയും ഒരാഴ്ചമുമ്പ് ഏലൂരിലുള്ള വീട്ടില്‍ മടങ്ങിയെത്തിയിരുന്നു.

വാഴക്കാല മൂലേപ്പാടത്തെ ഇവരുടെ വീടു നീതിന്യായ രംഗത്തു നിന്നു വിരമിച്ച ഉന്നതന്‍ ഇടപെട്ടാണ് വിറ്റതെന്ന് എബിന്‍ പൊലീസിനോടു പറഞ്ഞു. ഉന്നതന്‍ ഓഹരി ഇടപാടില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെയാണ് വീട് വില്‍പന നടത്തി പണം തിരികെ വാങ്ങിയത്. ഇതിനനുബന്ധമായ തെളിവുകള്‍ തൃക്കാക്കരയിലെ ഫ്ളാറ്റ് പരിശോധനയില്‍ പൊലീസിനു ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ പരാതിയില്ലെന്ന് എബിന്‍ പൊലീസിനോടു പറഞ്ഞു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വീടു വില്‍പനയെന്നതിനാല്‍ ഇടപെടേണ്ട കാര്യമില്ലെന്നാണ് പൊലീസിന്റെ നിലപാട്.

ശതകോടികളുമായി രാജ്യം വിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. രാജ്യം വിടുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടികളിലേയക്ക് കടന്നാലും പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചു കിട്ടാനുള്ള സാധ്യതകളും വിരളമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (3 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends