Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

18 ശതമാനം മുതല്‍ മുപ്പത്തി ഒന്‍പത് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേര്‍ക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയേക്കും.

06 JANUARY 2023 03:57 PM IST
മലയാളി വാര്‍ത്ത
സേഫ് ആന്‍ഡ് സ്ട്രോങിന്റെ ഓഫീസുകളില്‍ റെയ്ഡ് നത്തിയ പോലീസിനിനെ പ്രവീണ്‍ റാണയെന്ന ഗജഫ്രോഡിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന പൊലീസ് സംഘം രേഖകള്‍ പരിശോധിച്ചു. മുംബെയിലെ ഭാര്യവീട്ടിലേക്കാണ് ഇയാള്‍ മുങ്ങിയതെന്നാണ് സൂചനകള്‍. നിക്ഷേപത്തിന് വന്‍തുക വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. 18 കേസുകളാണ് തൃശ്ശൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ എടുത്തിരിക്കുന്നത്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മാത്രം 11 കേസെടുത്തു.

കൈപ്പുള്ളി പുഷ്‌ക്കരന്‍ പ്രവീണ്‍ റാണെക്കെതിരെ പൊലീസ് നടപടി ഊര്‍ജ്ജിതമാക്കി. തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പില്‍ കമ്പനി നിരവധി പരാതികള്‍ പ്രവഹിച്ചതോടെ ഒളിവില്‍ പോയിരിക്കായാണ് കൈപ്പുള്ളി പുഷ്‌ക്കരന്‍. അത്യാഢംബരത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന പരിവേഷം മുതലെടുത്താണ് പ്രവീണ്‍ റാണെ തട്ടിപ്പു നടത്തിയത്. പരാതികള്‍ പ്രവഹിച്ചതോടെയാണ്  ഇയാള്‍ക്കെതിരെ ഒടുവില്‍ പൊലീസ് റെയ്ഡുമായി രംഗത്തുവന്നത്.

 18 ശതമാനം മുതല്‍ മുപ്പത്തി ഒന്‍പത് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേര്‍ക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയേക്കും.

പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പ്രവീണ്‍ റാണയ്ക്ക് എതിരെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂര്‍ ആദം ബസാറില്‍ പ്രവര്‍ത്തിക്കുന്ന സേഫ് ആന്‍ഡ് സ്ട്രോങ്ങ് ബിസിനസ് കണ്‍സള്‍ട്ടന്‍സില്‍ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്നതിന് ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം രണ്ടായിരം രൂപ സ്റ്റൈപന്റ്, കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നല്‍കാമെന്നും പറഞ്ഞ് പറ്റിച്ചെന്നുമാണ് പരാതി.

പൊതുസമൂഹത്തില്‍ സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്റെ മറവിലാണ് തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് ഡോ. പ്രവീണ്‍ റാണ നൂറുകണക്കിന് ഇടപാടുകാരെ ആകര്‍ഷിച്ചത്. എഡിസണെയും ഐന്‍സ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീണ്‍ റാണ ഉന്നത വ്യക്തികളുമൊത്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ചത്. സ്വയം ഡോക്ടര്‍ ചമഞ്ഞുകൊണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു.അത്യാഡംബര വാഹനങ്ങളില്‍ മിന്നിമറഞ്ഞ റാണ നിക്ഷേപകര്‍ക്കുമുന്നില്‍ സൂപ്പര്‍ താരമായി.

പ്രതിവര്‍ഷം 48 ശതമാനം വരെ അവിശ്വസനീയമായ പലിശ വാഗ്ദാനം ചെയ്താണ് തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് എന്ന സാമ്പത്തിക സ്ഥാപനം ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്നായി കോടികള്‍ പിരിച്ചെടുത്തത്. സ്ഥാപനത്തിന്റെ നിധി കമ്പനിയില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം പലിശ കിട്ടുമ്പോള്‍ സേഫ് ആന്‍ഡ് സ്ട്രോങ് കണ്‍സള്‍ട്ടന്റ് സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന പേരില്‍ നിക്ഷേപകരുമായി കരാര്‍ ഒപ്പിട്ടായിരുന്നു രാജ്യത്തെ സാമ്പത്തിക നിയമങ്ങളുടെ കണ്ണു വെട്ടിക്കാനുള്ള ആസൂത്രിത നീക്കം.

ഡോ. പ്രവീണ്‍ റാണ എന്ന പ്രവീണ്‍ കെ.പി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സേഫ് ആന്‍ഡ് സ്ട്രോങ് നിധി കമ്പനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിടി വീണതോടെയാണ് നിക്ഷേപത്തിന്റെ തന്ത്രം മാറ്റിപ്പിടിച്ചത്. മോഹന വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ച് സേഫ് ആന്‍ഡ് സ്ട്രോങ് കള്‍സള്‍ട്ടന്‍സി ലിമിറ്റഡ് എന്ന മറ്റൊരു സ്ഥാപനമുണ്ടാക്കി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 3,250 രൂപ റിട്ടേണ്‍ നല്‍കും. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് പ്രതിവര്‍ഷം 39,000 രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. അതായത് 39 ശതമാനം പലിശ. പത്തുലക്ഷം നിക്ഷേപിച്ച ചിലര്‍ക്ക് നാലു ലക്ഷത്തിന് മുകളില്‍ വരെ പ്രതിവര്‍ഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ മയങ്ങിയാണ് പലരും പണവുമായെത്തിയത്.


സര്‍വ്വീസില്‍ നിന്ന് വിരമിച്ചതും വസ്തുവും മറ്റും വിറ്റ് കിട്ടിയതും മക്കളുടെ വിവാഹത്തിനും പഠനാവശ്യത്തിനുമായി കരുതിയിരുന്ന തുകകളാണ് പ്രവീണ്‍ റാണയുടെ ആഡംബരം കണ്ട് മയങ്ങിയവര്‍ നിക്ഷേപിച്ചത്. അതിന് പുറമേ കൂടുതല്‍ പലിശ കിട്ടുമെന്ന അത്യാര്‍ത്തിയും തകര്‍ത്തത് മൊത്തം സമ്പാദ്യമാണ് . പുഷ്‌കരനില്‍ നിന്ന് പ്രവീണ്‍ റാണയിലേയ്ക്കുള്ള വളര്‍ച്ചയ്ക്ക് കുറച്ച കാലമേ വേണ്ടി വന്നിട്ടുള്ളൂ. പടപടാന്ന് പൊട്ടുന്ന ഇത്തരം സ്ഥാപനങ്ങള്‍ മറിയുന്നത് കോടികളുടെ കേരളത്തിന്റെ നിക്ഷേപം കൊണ്ടാണെന്ന കാര്യം ധനകാര്യമേഖലയിലും ചര്‍ച്ച ചെയ്യപ്പേടേണ്ടതാണ്.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends