ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ; തിരുവനന്തപുരം, എറണാകുളം, തൃശൂർ ലോ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം യു ജി സി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടി

കേരളത്തിലെ സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ സർക്കാർ പോര് രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ചട്ടവിരുദ്ധമായി നിയമനം കിട്ടിയ എല്ലാവരെയും പുറത്താക്കാനുള്ള തീവ്രശ്രമങ്ങൾ ഗവർണർ നടത്തി കൊണ്ടിരിക്കുകയാണ്. പല കേസുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിൽ ഇതാ ഇന്ന് നിർണായകമായ ഒരു സംഭവം നടന്നിരിക്കുകയാണ് അതായത് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയിരിക്കുകയാണ്. തീർച്ചയായും സർക്കാരിനെ കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ ഒരു വിഷയം.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയത് തിരുവനന്തപുരം, എറണാകുളം, തൃശൂർ ലോ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനമാണ് . പ്രിൻസിപ്പൽമാരെ നിയമിച്ചത് യു ജി സി മാനദണ്ഡങ്ങൾ പാലിച്ചല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഈ നടപടി സ്വീകരിച്ചിരിക്കുന്നത് ഈ സ്ഥാനത്തേക്ക് യോഗ്യതയുണ്ടായിരുന്ന ചിലരാണ് .
പ്രിൻസിപ്പൽമാരുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് ഹർജി നൽകിയത്.യു ജി സി മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശിക്കുകയുണ്ടായി. സംസ്ഥാനത്ത് വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച് വലിയ തർക്കങ്ങൾ നിലനിൽക്കവെയാണ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കുകയായിരുന്നു.
നമുക്കറിയാം പല വിഷയങ്ങളിലും ഇപ്പോൾ ഗവർണർ സർക്കാർ പോര് നടന്നുകൊണ്ടിരിക്കുകയാണ് പ്രത്യേകിച്ച് സർവകലാശാലയുടെ കാര്യത്തിലാണ് ഇത്തരത്തിലുള്ള രൂക്ഷമായ പോരാട്ടം നടന്നുകൊണ്ടിരിക്കുന്നത്. ചട്ട വിരുദ്ധമായി പല വിസിമാരെയും നിയമിച്ചിരുന്നു. അവരെ പുറത്താക്കിക്കൊണ്ടുള്ള നടപടി ഗവർണർ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് .
https://www.facebook.com/Malayalivartha

























