Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അവിവാഹിതകളായ താമസക്കാർ രണ്ടുമാസത്തിനകം ഫ്‌ളാറ്റ് ഒഴിയണമെന്ന് നിർദ്ദേശം നൽകിയ സംഭവത്തിൽ വഴിത്തിരിവ്; യുവതികൾക്ക് പിന്തുണയുമായി ഫ്‌ളാറ്റ് ഉടമ രംഗത്ത്; നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് അസോസിയേഷൻ

06 JANUARY 2023 05:34 PM IST
മലയാളി വാര്‍ത്ത

അവിവാഹിതകളായ താമസക്കാർ രണ്ടുമാസത്തിനകം ഫ്‌ളാറ്റ് ഒഴിയണമെന്ന് നിർദ്ദേശം നൽകിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ യുവതികൾക്ക് പിന്തുണയുമായി ഫ്‌ളാറ്റ് ഉടമ രംഗത്തെത്തി. ഫ്ളാറ്റിലെ താമസക്കാരായ ഗോപികയോടും ദുർഗയോടും ഒഴിയേണ്ടതില്ലെന്ന് ഫ്ളാറ്റ് ഉടമ അറിയിച്ചു.

എന്നാൽ ഉടമ യുവതികളെ അനുകൂലിച്ചിട്ടും നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അസോസിയേഷൻ തീരുമാനം. പുറത്തിറക്കിയ വിവാദ സർക്കുലർ ഇവർ പിൻവലിച്ചിട്ടില്ല. അവിവാഹിതരായ താമസക്കാര്‍ രണ്ട് മാസത്തിനകം ഫ്‌ളാറ്റ് ഒഴിയണമെന്നാണ് ആസോസിയേഷന്റെ നിര്‍ദേശം.അവിവാഹിതരായ യുവതികളുടെ ഫ്‌ളാറ്റില്‍ ആണ്‍കുട്ടിളും യുവാക്കളുടെ ഫ്‌ളാറ്റില്‍ യുവതികളും വരുന്നതിനും അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു .

സദാചാര പ്രശ്നമുയര്‍ത്തിയാണ് അസോസിയേഷന്റെ വിവാദ സര്‍ക്കുലര്‍.അവിവാഹിതര്‍ എതിര്‍ ലിംഗക്കാരെ ഫ്‌ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഫ്‌ളാറ്റിന്റെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.ഇവിടുത്തെ ആറ് ഫ്‌ളാറ്റുകളില്‍ അവിവാഹിതര്‍ താമസിക്കുന്നുണ്ട്.

ഇവർക്ക് വാട്സാപ്പ് വഴിയും അസോസിയേഷൻ സർക്കുലർ അയച്ചുനൽകിയിരുന്നു. സുഹൃത്തുക്കൾ എത്തിയാൽ ഫ്ളാറ്റിന്റെ താഴത്തെ നിലയിൽവെച്ച് മാത്രം അവരെ കാണാനാണ് അനുമതി. ഈ ഫ്ളാറ്റ് സമുച്ചയം കുടുംബമായി താമസിക്കുന്നവർക്ക് ഉള്ളതാണെന്നാണ് സർക്കുലറിൽ അസോസിയേഷന്റെ വാദം

പുരുഷന്‍മാര്‍ ഫ്‌ളാറ്റില്‍ വരുന്നത് മറ്റു ചില കാര്യങ്ങള്‍ക്കാണെന്നും സ്ത്രീകളുടെ ഫ്‌ളാറ്റില്‍ പുരുഷന്‍മാര്‍ വരുന്നതെന്തിനാണെന്നും ചോദിച്ച് സുഹൃത്തിനോട് അസോസിയേഷന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫ്‌ളാറ്റിലെ താമസക്കാരിയായ ഗോപികയും ദുര്‍ഗയും ആരോപിച്ചിരുന്നു..

ഈ ബിൽഡിങ്ങിൽ മൊത്തം 24 ഫ്‌ളാറ്റാണ് ഉള്ളത് . അതില് നാല് ഫ്‌ളാറ്റ്കൾ ആണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത് . ഇവിടെയാണ് അവിവാഹിതരായ യുവതികളും യുവാക്കളും വാടകയ്ക്ക് താമസിക്കുന്നത് . ഈ താമസക്കാർ പലപ്പോഴും രാത്രി വകിയും പുറത്തുപോകുമെന്നും താമസക്കാർ ഫ്ലാറ്റ് വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നും ഒക്കെയാണ് അസോസിഷന്റെ പരാതി . മാത്രമല്ല ഇവിടെ സന്ദർശനത്തിന് എത്തുന്നവർ ഡ്രഗ് പോലുള്ള എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് സംശയമുണ്ടന്നും താമസക്കാരുടെ സുരക്ഷയെ കരുതിയാണ് ഇങ്ങനെയൊരു സർക്കുലർ ഇറക്കിയത് എന്നുമാണ് അസോസിഷന്റെ പ്രതികരണം

അവിവാഹിതരായ വാടകക്കാർ സിവിൽ സർവീസ് പരിക്ഷയ്ക്കും മറ്റുമായി പരിശീലനത്തിന് എത്തിയവരാണ്. ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു നോട്ടീസ് പതിച്ചതെന്നാണ് വാടകയ്ക്ക് താമസിക്കുന്നവർ പറയുന്നത്.

ഇതുവരെ ഒരു പ്രശ്നം ഇവിടെ ഉണ്ടായിട്ടില്ല. തങ്ങളുടെ സഹപാഠികളും മറ്റും ഗ്രൂപ്പ് സ്റ്റഡിക്കായാണ് ഇവിടെ വരാറുള്ളത്. ഒരു ചെറിയ പ്രശ്നത്തിന്റെ പേരിൽ പോലും ഒരു പൊലീസുകാരൻ പോലും ഇവിടേക്ക് വരേണ്ടി വന്നിട്ടില്ലെന്നും ഫ്‌ളാറ്റിൽ താമസിക്കുന്ന അവിവാഹിതർ പറയുന്നു. തങ്ങൾക്ക് വാടകയ്ക്ക് നൽകിയ ഉടമ ഫ്‌ളാറ്റ് ഒഴിയാൻ പറഞ്ഞിട്ടില്ല. എന്നാൽ ഫ്‌ളാറ്റിന് താഴെ ഇത്തരത്തിൽ ഒരു നോട്ടീസ് പതിച്ചതിലും എന്ന് ഒഴിയേണ്ടിവരുമെന്നതിലും ആശങ്കയുണ്ടെന്നും ഒരാൾ പറഞ്ഞു.

സംഗതി വിവാദമായതോടെയാണ് ഫ്ലാറ്റുടമ ഈ യുവതികൾക്ക് ഫ്ലാറ്റിൽ തുടരാനുള്ള അനുവാദം നൽകിയത്. അതേസമയം സദാചാര വിലക്കേർപ്പെടുത്തിയ ഫ്‌ളാറ്റ് മടുത്തുവെന്നും താമസം മാറാൻ പോവുകയാണെന്നും യുവതികൾ പറയുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി നൽകുമെന്നും കുടുംബവുമായി കൂടിയാലോചിച്ച് നിയമനടപടികളിലേക്ക് നീങ്ങുമെന്നും യുവതികൾ വ്യക്തമാക്കി.

.   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (3 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends