Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

''നാട്ടിലെത്തുന്നതിനു മുൻപായി വിലപിടിപ്പുള്ള സമ്മാനം കൈയിലെത്തും; സമ്മാനപ്പെട്ടി അയച്ച് കഴിഞ്ഞു; കസ്റ്റംസിന്റെ കൈയില്‍നിന്നു നേരിട്ട് ഒപ്പിട്ട് കൈപ്പറ്റണേ'' ഫേസ്ബുക്ക് സുഹൃത്തിന്റെ തട്ടിപ്പില്‍ പാലക്കാട്ടെ യുവതിക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

06 JANUARY 2023 05:42 PM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്ക് സുഹൃത്തിന്റെ തട്ടിപ്പില്‍ പാലക്കാട്ടെ യുവതിക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, നേരിട്ട് കണ്ടിട്ടില്ലാത്ത മഹാരാഷ്ട്ര സ്വദേശിയുടെ തട്ടിപ്പിലാണ് യുവതിക്ക് ലക്ഷങ്ങള്‍ നഷ്ടമായത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശി ദിപേഷ് സന്തോഷ് മാസാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കസബ പൊലീസ് ആണ് ദിപേഷ് സന്തോഷ് മാസാനിയെ അറസ്റ്റ് ചെയ്തത്.

ദിപേഷ് സന്തോഷ് മാസാനിയുടെ വ്യാജ സമ്മാനത്തിന്റെ പേരില്‍ പുതുശ്ശേരി സ്വദേശിനിയായ യുവതിക്കാണ് എട്ടര ലക്ഷം രൂപ നഷ്ടമായത്. സൗഹൃദം നടിച്ചാണ് ദിപേഷ് സന്തോഷ് മാസാനി നേരില്‍ കണ്ടിട്ടില്ലാത്ത യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തത്

2021 ഓഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം. യുവാവിന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽനിന്നു യുവതിക്ക് വന്ന ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതോടെയാണ് യുവതി ദിപേഷ് സന്തോഷ് മാസാനിയുടെ വലയിൽ വീഴുന്നത് . ആദ്യം യുവതി ഫ്രണ്ട് റിക്വസ്റ്റ് അംഗീകരിച്ചില്ലെങ്കിലും ദിപേഷ് സന്തോഷ് മാസാനി പിന്മാറിയില്ല. നിരന്തരം സന്ദേശമയച്ച് യുവതിയെ വലയിൽ വീഴ്ത്തുകയായിരുന്നു. സൗഹൃദം ബലപ്പെട്ടതിനു പിന്നാലെ യുവതിയെ കാണാൻ നാട്ടിലേക്കു വരുന്നുണ്ടെന്നും വൈകാതെ കൂടിക്കാഴ്ചയുണ്ടാകുമെന്നും ഉറപ്പു നൽകി.

നാട്ടിലെത്തുന്നതിനു മുൻപായി വിലപിടിപ്പുള്ള സമ്മാനം കൈയിലെത്തുമെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. അടുത്തദിവസം സമ്മാനപ്പെട്ടി അയച്ച് കഴിഞ്ഞതായും പറഞ്ഞു. കസ്റ്റംസിന്റെ കൈയില്‍നിന്നു നേരിട്ട് ഒപ്പിട്ട് സമ്മാനം കൈപ്പറ്റണമെന്നും യുവതിയെ അറിയിച്ചു. വില കൂടിയ സമ്മാനമാണെന്നും പെട്ടി വാങ്ങുമ്പോള്‍ കസ്റ്റംസിനു പണം നല്‍കേണ്ടി വരുമെന്ന സൂചനയും നല്‍കി. ആദ്യം യുവതി വിസമ്മതിച്ചെങ്കിലും കോടിക്കണക്കിനു രൂപ വിലയുള്ള സമ്മാനമാണെന്ന് ഓര്‍മിപ്പിച്ചു. എട്ടര ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ലെന്ന് ദിപേഷ് സന്തോഷ് മാസാനി ആവര്‍ത്തിച്ചു.

രണ്ട് അക്കൗണ്ടുകളിലേക്കു നാലു തവണകളായി യുവതി 8,85,500 രൂപ യുവാവിനു കൈമാറി. പണം കിട്ടിയതിനു പിന്നാലെ യുവാവിന്റെ വിളിയും സന്ദേശവും കുറഞ്ഞു. ഇതോടെയാണു താന്‍ കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. പിന്നാലെ കസബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കസബ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends