പ്രണയത്തിൽ നിന്നു പിന്മാറി; യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

തിരുവല്ലയിൽ പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ 2 പേര് അറസ്റ്റിൽ. തിരുവല്ല കോട്ടത്തോട് മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്തിൽ അക്ഷയ് (25) എന്നിവരാണ് പിടിയിലായത്. കോയിപ്രം സ്വദേശിയായ യുവതിക്കാണ് പരുക്കേറ്റത്.
പോലീസ് പറയുന്നത് വിഷ്ണുവും യുവതിയും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിന്നു. എന്നാൽ 2 മാസം മുൻപ് യുവതി ബന്ധത്തിൽനിന്നു പിന്മാറിയിരുന്നു. തിരുവല്ലയ്ക്കു സമീപം സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള യുവതി തുകലശേരിയിലുള്ള മാതൃസഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മദ്യലഹരിയിൽ കാറിലെത്തിയ വിഷ്ണു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെ തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപമായിരുന്നു സംഭവം. അപകടം കണ്ട് ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് പരുക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായ പരുക്കും വലതു കൈക്ക് പൊട്ടലും സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























