രണ്ടു കുടുംബത്തില്‍ ആറു പേര്‍ ആത്മഹത്യ ചെയ്തു; മൂന്ന് കുട്ടികളും ,

അടുത്തടുത്ത കുടുംബങ്ങളിലെ ആറു പേരെ ആത്മഹത്യ ചെയ്തു. കൊല്ലം പരവൂര്‍ പോളച്ചിറയിലാണ് ഈ കൂട്ട ആത്മഹത്യ അരങ്ങേറിയത്. സംഭവത്തില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യം ആത്മഹത്യ ചെയ്ത അര്‍ച്ചന (30) മക്കളായ അനു (10), പൊന്നു (എട്ട്) എന്നിവരെ വിഷം കൊടുത്തു കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തൊട്ടു പിന്നാലെ ഇവരുടെ അയല്‍പക്കത്തെ വീട്ടിലെ രതീഷ് (30)ഭാര്യ ശരണ്യ (24)മകന്‍ യദു (മൂന്ന്) എന്നിവരേയും മരിച്ച നിലയില്‍ കണ്ടെത്തി.
ആദ്യം ആത്മഹത്യ നടത്തിയ കുടുംബത്തില്‍ നിന്നും ഒരു ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായും അതില്‍ സാമ്പത്തിക ബാധ്യതയാണ് കാരണമെന്നും കാണിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ കുട്ടികളെ വിഷം കൊടുത്തു കൊന്ന ശേഷം കെട്ടിത്തൂങ്ങുകയായിരുന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിന് ബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. കുടുംബം വലിയ മാനസീകാ പ്രയാസത്തിലായിരുന്നു. അര്‍ച്ചനയുടെ കുടുംബം മരിച്ചതിന് തൊട്ടു പിന്നാലെ രാവിലെ പത്തുമണിയോടെ രതീഷും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നു.
അതിനിടയില്‍ കഴിഞ്ഞദിവസം ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചിലര്‍ പ്രശ്‌നം ഉണ്ടായതായും തെരുവ് വിളക്കുകളും വീട്ടുപകരണങ്ങളും തകര്‍ത്തിരുന്നു. ഈ സംഭവത്തിന് ആത്മഹത്യയുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്. ഇതിനൊപ്പം ആത്മഹത്യ ചെയ്ത കുടുംബാംഗങ്ങളുടെ മൊബൈല്‍ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ ഫോണിലേക്ക് വന്ന വിളികളുടെ വിവരങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
അര്‍ച്ചനയും രതീഷും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നതായും ഇതു സംബന്ധിച്ച് നാട്ടുകാര്‍ തമ്മില്‍ കഴിഞ്ഞദിവസം തര്‍ക്കം ഉണ്ടായതായും പറയപ്പെടുന്നു. ഇന്നലെ മുന്നു തവണ രതീഷ് അര്‍ച്ചനയുടെ വീട്ടില്‍ വന്നതായും പോലീസ് പറഞ്ഞു. നാടിനെ നടുക്കിയ മറ്റൊരു ദുരന്തം കൂടി. സ്ഥലത്ത് വന്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha