കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടൽ പാർക്കിൽ നിന്നും അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെ വാർഡിലേക്ക് മാറ്റി

കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടൽ പാർക്കിൽ നിന്നും അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി തീർവ്വ പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. ഇതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ടാംവാർഡിലേക്ക് മാറ്റുകയും ഗാന്ധിനഗർ പോലീസെത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കുമാരനല്ലൂർ ഉമ്പുക്കാട്ട് രാജേഷ് (43) ആണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.ഇദ്ദേഹത്തെ നാലു ദിവസമായി തുടർച്ചയായി ഡയാലിസിസ് ന് വിധേയമാക്കി കൊണ്ടിരിക്കുകയായിരുന്നു. ഡയാലിസിസ്യൂണിറ്റിൽകിടക്കുന്നതിനൽ മൊഴി രേഖപ്പെടുത്തുവാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. അതിനാൽ കഴിഞ്ഞ ദിവസം സഹോദരൻ രാജീവിന്റെമൊഴി രേഖപ്പെടുത്തിയിരുന്നു
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ഹോട്ടലിൽ നിന്നും അൽഫാം കഴിച്ചത്. രാത്രിയോടെ ഛർദ്ദിയും വയറിളക്കവും ഉണ്ടായി. ഉടൻ തന്നെ കോട്ടയം കുടമാളൂരിലുള്ള കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില മാറ്റമില്ലാതിരുന്നതിനെ തുടർന്ന് ചൊവ്വാഴ്ച രാവി ലെ 6.30 ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിൻ വാർഡിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില വീണ്ടും മോശമായതിനെതുടർന്ന് ഡയാലിസിസ്ന് വിധേയമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























