Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

'ഇവിടെ വേണ്ടത് പഴകിയതും അഴുകിയതുമായ വിഷഭക്ഷണമാണ്; മതം ചേർത്ത് ഇളക്കിയ വിഷ ഭക്ഷണം! അത് ആവോളം ഊട്ടി നല്കാൻ ചിന്തകളിൽ അജീർണ്ണവും തലച്ചോറിൽ അരാജകത്വവും പേറുന്ന ജീർണ്ണലിസ്റ്റുകൾ ഉണ്ടല്ലോ! ഇനി ഇവറ്റകളുടെ ഇഷ്ടക്കാർ ഊട്ടുപ്പുരകളിൽ മാലിന്യം വിളമ്പട്ടെ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

08 JANUARY 2023 05:19 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാചകത്തിന് ഇനി എത്തില്ലെന്ന്വ്യക്തമാക്കി പഴയിടം മോഹനൻ നമ്പൂതിരി രംഗത്ത് എത്തുകയുണ്ടായി. നോൺ വെജ് ഭക്ഷണ വിവാദങ്ങൾ കടുത്ത മാനസിക വിഷമം ഉണ്ടാക്കി. താൻ ഒരു വെജിറ്റേറിയൻ ബ്രാൻഡ് ആണ്. വിവാദങ്ങളെ തുടർന്ന് അടുക്കള നിയന്ത്രിക്കാൻ ഭയമുണ്ടായി. കലോത്സവ ഊട്ടുപുരകളിൽ കാവലിരിക്കേണ്ടിവന്നു. കലോത്സവത്തിന് മാംസ ഭക്ഷണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ ഈ പിന്മാറ്റം. പിന്നാലെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്.

'ആർക്ക് മുന്നിലും നട്ടെല്ല് പണയം വയ്ക്കാതെ, ആരുടേതും കയ്യിട്ടു വാരാതെ അന്തസ്സായി പണിയെടുത്ത് , ലക്ഷകണക്കിന് മനുഷ്യരെ ഊട്ടി, അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മനുഷ്യൻ്റെ നിസ്വാർത്ഥ സേവനം ഈ നാട് അർഹിക്കുന്നില്ല. ഇവിടെ വേണ്ടത് പഴകിയതും അഴുകിയതുമായ വിഷഭക്ഷണമാണ്; മതം ചേർത്ത് ഇളക്കിയ വിഷ ഭക്ഷണം! അത് ആവോളം ഊട്ടി നല്കാൻ ചിന്തകളിൽ അജീർണ്ണവും തലച്ചോറിൽ അരാജകത്വവും പേറുന്ന ജീർണ്ണലിസ്റ്റുകൾ ഉണ്ടല്ലോ! ഇനി ഇവറ്റകളുടെ ഇഷ്ടക്കാർ ഊട്ടുപ്പുരകളിൽ മാലിന്യം വിളമ്പട്ടെ' എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പതിനാറു വട്ടം യുവജനോത്സവ ഊട്ടുപ്പുരകളിൽ അന്നം വിളയിച്ച പഴയിടം മോഹനൻ നമ്പൂതിരി വിട വാങ്ങുന്നുവെന്ന വാർത്ത കേട്ട് തെല്ലും അമ്പരപ്പ് തോന്നിയില്ല. വിവാദങ്ങൾക്കൊടുവിൽ അത്തരമൊരു തീരുമാനം അദ്ദേഹം എടുക്കുമെന്ന് തോന്നിയിരുന്നു. കാരണം അദ്ദേഹത്തിൻ്റെ പേര് പഴയിടം മോഹനൻ നമ്പൂതിരി എന്നായതിനാൽ! നിലപാട് എന്നതിനും ചങ്കൂറ്റം എന്നതിനും അടിമപ്പണി എന്നർത്ഥമില്ലെന്നും വല്ലവൻ്റെയും പാദസേവ ചെയ്ത് കസേര എത്തിപ്പിടിക്കുന്നവൻ്റെ പുലയാട്ട് കേട്ട് നില്ക്കാൻ അന്തസ്സും ആഭിജാത്യവും സംസ്കാരവും പൈതൃകമായി കിട്ടിയവർക്ക് സാധിക്കില്ലെന്നും ഈ തീരുമാനത്തിലൂടെ പഴയിടം തെളിയിച്ചിരിക്കുന്നു.

എന്നത് കേവലമൊരു തൊഴിലല്ല. അത് ചിലർക്ക് മാത്രം ലഭിക്കുന്ന വരദാനമാണ്; കലയാണ്. കണക്കുകളിലും അളവുകളിലും നേരിയ ഒരു പിഴ വന്നാൽ ഒരു ജീവിതകാലം മുഴുവൻ പഴി ഏറ്റുവാണ്ടേണ്ടി വരുന്ന ഒരു കർമ്മമണ്ഡലമാണ് ദേഹണ്ഡം. അത്തരമൊരു കർമ്മമണ്ഡലത്തിലെ കിരീടം വയ്ക്കാത്ത രാജാവ് തന്നെയാണ് പഴയിടം . മൂന്ന് പതിറ്റാണ്ടോളമായി എണ്ണമറ്റ ഊട്ടുപ്പുരകളിൽ രുചിമേളങ്ങളുടെ താളമേളം നടത്തുന്നയാൾ. അദ്ദേഹത്തിന് ഊട്ടുപ്പുഴയെന്നാൽ ഈശ്വരൻ വാഴുന്നിടമാണ്. അവിടെയാണ് ജാതീയതയുടെയും വർഗ്ഗീയതയുടെയും വിഷം പുരണ്ട വിത്തുകൾ ചിലർ വാരിയെറിഞ്ഞത് .

കലോത്സവങ്ങളിലായി ഇതുവരെ രണ്ടുകോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയ പാചക ശ്രേഷ്ഠൻ്റെ ഭക്ഷണം കഴിച്ച് ഇതു വരെ ഒരു കുട്ടിക്ക് പോലും വയറുകേടായിട്ടില്ല. 2005-ൽ കോട്ടയത്ത് നടന്ന ജില്ലാ ശാസ്ത്രമേളയിൽ അടുക്കള നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം കലോത്സവ പാചക രംഗത്തേക്ക് ചുവടുവെച്ചത്. 2006-ൽ എറണാകുളത്ത് നടന്ന സംസ്ഥാന കലോത്സവത്തിന്റെ ചുമതലയും ഇതേ അധ്യാപക സമിതിക്കായിരുന്നു, അവർ ആ ജോലി പഴയിടത്തെ ഏൽപ്പിച്ചു. അവിടെ നിന്നും 2023 ലെ കലോത്സവം വരെയുള്ള പ്രയാണം. !

സംസ്ഥാന കലോത്സവങ്ങളടക്കം അമ്പതിലധികം കലോത്സവങ്ങൾക്കും രണ്ട് ദേശീയമീറ്റുകൾക്കും ഭക്ഷണമൊരുക്കിയിട്ടുണ്ട്. പതിനാറാം തവണയാണ് പഴയിടം യുവജനോത്സവ പാചകത്തിനെത്തുന്നത്. കോഴിക്കോട്ട് തന്നെ ഇത് മൂന്നാം തവണയാണ്. ഇത്രയും നാൾ ഇല്ലാതിരുന്ന വിവാദം കോട്ടയത്ത് ഭക്ഷൃ വിഷ' ബാധയുണ്ടായി കഴിഞ്ഞ് പൊട്ടിപ്പുറപ്പെട്ടത് യാദൃശ്ചികമല്ല!

ആർക്ക് മുന്നിലും നട്ടെല്ല് പണയം വയ്ക്കാതെ, ആരുടേതും കയ്യിട്ടു വാരാതെ അന്തസ്സായി പണിയെടുത്ത് , ലക്ഷകണക്കിന് മനുഷ്യരെ ഊട്ടി, അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മനുഷ്യൻ്റെ നിസ്വാർത്ഥ സേവനം ഈ നാട് അർഹിക്കുന്നില്ല. ഇവിടെ വേണ്ടത് പഴകിയതും അഴുകിയതുമായ വിഷഭക്ഷണമാണ്; മതം ചേർത്ത് ഇളക്കിയ വിഷ ഭക്ഷണം! അത് ആവോളം ഊട്ടി നല്കാൻ ചിന്തകളിൽ അജീർണ്ണവും തലച്ചോറിൽ അരാജകത്വവും പേറുന്ന ജീർണ്ണലിസ്റ്റുകൾ ഉണ്ടല്ലോ! ഇനി ഇവറ്റകളുടെ ഇഷ്ടക്കാർ ഊട്ടുപ്പുരകളിൽ മാലിന്യം വിളമ്പട്ടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (57 minutes ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (1 hour ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (1 hour ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (1 hour ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (1 hour ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (1 hour ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (2 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (2 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (3 hours ago)

Malayali Vartha Recommends