Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പ്രവീണ്‍ റാണയുടെ തട്ടിപ്പ് സിപിഎം , പോലീസ് ബന്ധം വളര്‍ന്നത് ഭരണത്തണലില്‍

10 JANUARY 2023 01:15 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂര്‍  പോലൊരു നഗരത്തില്‍ തുടങ്ങി എറണാകുളത്തേയ്ക്ക് വ്യാപിച്ച് പ്രവര്‍ത്തിച്ച ഒരു തട്ടിപ്പ് കമ്പനിയെ കുറിച്ച് കേരളത്തിലെ സിപിഎം നേതൃത്വം നേരത്തെ മനസിലാക്കിയിരുന്നതിന്റെ സൂചനകള്‍ പുറത്തു വന്നു തുടങ്ങി. തൃക്കാക്കരയിലെ പ്രാദേശിക നേതൃത്വം നേരത്തെ തന്നെ നിക്ഷേപ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് കാര്യങ്ങള്‍ അവിടെ അവസാനിപ്പിക്കുകയാണുണ്ടായത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രവീണ്‍ റാണ ശുദ്ധതട്ടിപ്പ് കാരനാണെന്ന് തെളിവും സഹിതം വാര്‍ത്ത വന്നപ്പോള്‍ എറണാകുളത്തെ ചില നേതാക്കള്‍ ജില്ല കമ്മിറ്റിയില്‍ വിഷയം ഉന്നയിച്ചിരുന്നു. വേണ്ടത്ര ശ്രദ്ധയോടെ അന്ന് കാര്യം കൈകാര്യം ചെയ്തില്ലെന്ന ആരോപണമാണുയരുന്നത്. പല നേതാക്കളെയും പ്രവീണ്‍ തന്റെ സ്വകാര്യ സ്വത്തായി വെച്ചിരുന്നുവെന്നതാണ് വസ്തുത.

സേഫ് ആന്റ് സ്‌ട്രോംങ് നിക്ഷേപ തട്ടിപ്പ് നടത്തി പോലീസ് സഹയത്താല്‍ മുങ്ങിയ പ്രവീണ്‍ റാണയെ തേടി കേരള പോലീസ് അലയുന്നു. പ്രവീണ്‍ കേരളത്തിലുണ്ടെന്നറിഞ്ഞിട്ടും ബാംഗ്ലൂരിലും ഡെല്‍ഹിയിലും നടത്തിയ അന്വേഷണ പ്രഹനങ്ങള്‍ പൊളിച്ചത് തൃശ്ശൂര്‍ പോലീസാണ്. പോലീസെത്തുന്നെന്നറിഞ്ഞ് ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങിയോടിയ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത് എറണാകുളം പോലീസാണ്.

തൃശ്ശൂരിലാണ് തട്ടിപ്പ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നെങ്കിലും പ്രവീണ്‍ സ്ഥിരമായി താമസിച്ചിരുന്നത് കൊച്ചിയിലാണ്. കൊച്ചിയിലെ ഉന്നത രാഷ്ട്രീയ പോലീസ് ബന്ധങ്ങള്‍ അയ്യാള്‍ പരമാവധി ഉപയോഗിച്ചു. നിരവധി പോലീസ് ഉദ്യോഗസ്ഥന്‍മാരും അവരുടെ ഭാര്യയുടെയും ബന്ധുക്കളുടേയും പേരില്‍ വന്‍തുകകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണറിവ്. മോണ്‍സണ്‍ മാവുങ്കലെന്ന പുരാവസ്തു തട്ടിപ്പ് കാരനൊപ്പം കേരള ഡിജിപി ഉള്‍പ്പടെ ആരോപണ വിധേയമായ സംഭവം പുറത്തു വന്നിട്ടും പ്രവീണ്‍ കൊച്ചിയില്‍ വലിയ ബന്ധങ്ങളുമായി തട്ടിപ്പ് നടത്തി കൊണ്ടിരുന്നു.

അടുത്തിടെ കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിയെ കാറില്‍ സഞ്ചരിച്ച് പീഡിപ്പിച്ച സംഭവം നടന്ന ബാര്‍ ഹോട്ടല്‍ പ്രവീണിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ആ കേസില്‍ ഹോട്ടലുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പരമാവധി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇയ്യാള്‍ക്ക് ഇപ്പോള്‍ ഈ ബാര്‍ ഹോട്ടലില്‍ ഷെയര്‍ ഇല്ലെന്നാണ് പറയപ്പെടുന്നത്. എന്തായാലും പണം കിട്ടാനുള്ളവര്‍ പ്രവീണിന്റെ സ്ഥാപനങ്ങള്‍ തേടി നടക്കുകയാണ്. വന്‍ പലിസ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പെല്ലാം തന്നെ ആസൂത്രിതമായിരുന്നു.

പല കമ്പനികള്‍ പല ബിസിനസുകള്‍ അങ്ങനെ ആഡംബരത്തിന്റെ പ്രൗഡി കാണിച്ച് തട്ടിച്ച കണക്കുള്ള തുക നൂറ്റി അന്‍പത് കോടിയിലേറെ വരും. ഉദ്യോഗസ്ഥന്‍മാരും , രാഷ്ട്രീയക്കാരും നിക്ഷേപിച്ചിട്ടുള്ള കള്ളപണത്തിന്റെ കണക്കറിയണമെങ്കില്‍ ഇഡി അന്വേഷണം തന്നെ വേണ്ടി വരും. കാരണം കൊച്ചിയില്‍ പ്രവീണെന്ന ഭൂലോക ഫ്രോഡിന് എല്ലാ സംര്ക്ഷണവും നല്കിയിരുന്നത് ഭരണ കക്ഷിയിലെ ചില പ്രമുഖരാണെന്ന വിവരം പുറത്തു വരുന്നുണ്ട്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ചില സിപിഎം സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനായി ഇയ്യാള്‍ പണം മുടക്കി കൂടെ നിന്നതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

പ്രവീണിനോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ ഡാന്‍സ് ബാറുകളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന രാഷ്ട്രീയ , പോലീസ് മാഫിയകളിലേയക്കും അന്വേഷണം നീളുമെന്നാണ് ധാരണ. എന്നാല്‍ പ്രവീണിന്റെ കേസ് വെറുമൊരു തട്ടിപ്പായി അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും തിരിച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. സര്‍വ്വീസില്‍ നിന്നും വിരമിച്ച നിരവധി പേരുടെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ റാ ണയുടെ സ്ഥാപനത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതില്‍ ഏറെ വിചിത്രം പോലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരില്‍ പലരും പ്രാണയുടെ സ്ഥാപനത്തിലെ ജോലിക്കാരാണ്. അവര്‍ മുഖാന്തിരം നിരവധിപേരെ സ്ഥാപനത്തിലെ നിക്ഷേപകരാക്കി മാറ്റിയിട്ടുണ്ട്.

നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീണ്‍ റാണ) നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നു സൂചന. അവിടങ്ങളിലെ ഡാന്‍സ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. ഇരയായ മുഴുവന്‍ നിക്ഷേപകരും പരാതി നല്‍കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാന്‍ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രവീണ്‍ കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കൊച്ചി നഗരത്തില്‍ എംജി റോഡിലെ ഹോട്ടല്‍ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുണ്ട്. ഇദ്ദേഹത്തിനു ചിലവന്നൂര്‍ റോഡിലുള്ള ഫ്‌ലാറ്റിലാണു പ്രവീണ്‍ ഒളിവില്‍ തങ്ങിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം ഇവിടെയെത്തിയെങ്കിലും റെയ്ഡ് വിവരം ചോര്‍ന്നു പ്രവീണ്‍ കടന്നുകളഞ്ഞു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ 2 വാഹനങ്ങള്‍ അടക്കം 4 ആഡംബര വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുണെയില്‍ 4 ഡാന്‍സ് ബാറുകളിലും മുംബൈയിലും ബെംഗളൂരുവിലും ഓരോ ഡാന്‍സ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ട്. 'സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി'യെന്ന പേരില്‍ പ്രവീണ്‍ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശൂര്‍ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (3 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (4 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends