തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായി ഉദ്ദേശിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ദര്‍ശനത്തിന് അവസരമൊരുങ്ങുന്നു....

തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ദര്‍ശനത്തിന് അവസരം. ജനുവരി 12 മുതല്‍ ഫെബ്രുവരി 28 വരെയാണ് സ്‌പെഷ്യല്‍ ദര്‍ശനത്തിന് ക്ഷേത്രം അധികൃതര്‍ അവസരം ഒരുക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുപ്പതി ദേവസ്ഥാനം വെബ് സൈറ്റ് വഴിയോ, ആപ്പ് മുഖേനയോ സ്‌പെഷ്യല്‍ ദര്‍ശന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ ഫെബ്രുവരി 22 മുതല്‍ 28 വരെ സ്‌പെഷ്യല്‍ ദര്‍ശന്‍ കിട്ടുകയില്ല.
അതേസമയം, വൈകുണ്ഡ ഏകാദശിയോടനുബന്ധിച്ച് നിലവില്‍ വൈകുണ്ഡ കവാടത്തിലൂടെയാണ് ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. ജനുവരി 11 വരെ ഇത്തരത്തിലാണ് പ്രവേശനം സാദ്ധ്യമാവുക. വര്‍ഷത്തില്‍ ഈ ദിവസങ്ങളില്‍ മാത്രമേ വൈകുണ്ഡ കവാടം തുറക്കുകയുള്ളൂ.
"
https://www.facebook.com/Malayalivartha
























