തൊടുപുഴയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി... ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

സ്വകാര്യ ബസ് കണ്ടക്ടറെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലയിഞ്ചി സ്വദേശി പുതുമനയില്‍ റോബിന്‍ ജോയിയെയാണ് ഇന്നു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴ-ചീനിക്കുഴി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു റോബിന്‍.
മഞ്ചിക്കല്ല് -ഇടമറുക് റോഡില്‍ സ്വകാര്യ ചെരിപ്പു കമ്പനിക്ക് സമീപമായിരുന്നു റോബിന്റെ മൃതദേഹം കണ്ടത്. റോബിന്റെ ബൈക്കും സമീപത്ത് മറിഞ്ഞുകിടക്കുകയായിരുന്നു. ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കരിമണ്ണൂര്‍ സിഐ പറഞ്ഞു.
"
https://www.facebook.com/Malayalivartha























