Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാള്‍... ഇത്രയേറെ കുട്ടികള്‍ക്ക് ഭക്ഷണം വെച്ചുകൊടുത്ത ഒരാള്‍.... കോഴിക്കോട് കലോത്സവം ഉള്‍പ്പെടെ വലിയ വിജയമായി പൂര്‍ത്തിയാക്കാന്‍ പണിയെടുത്ത ഒരാളെ ഇങ്ങിനെ വേദനപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങളെന്ന് 24 ചാനലിന്‍റെ ശ്രീകണ്ഠന്‍നായര്‍. .

10 JANUARY 2023 02:36 PM IST
മലയാളി വാര്‍ത്ത

 

ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാള്‍... ഇത്രയേറെ കുട്ടികള്‍ക്ക് ഭക്ഷണം വെച്ചുകൊടുത്ത ഒരാള്‍.... കോഴിക്കോട് കലോത്സവം ഉള്‍പ്പെടെ വലിയ വിജയമായി പൂര്‍ത്തിയാക്കാന്‍ പണിയെടുത്ത ഒരാളെ ഇങ്ങിനെ വേദനപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങളെന്ന് 24 ചാനലിന്‍റെ ശ്രീകണ്ഠന്‍നായര്‍. .

 

 

 

 

കോഴിക്കോടന്‍ ബിരിയാണി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ വിളമ്പളണമെന്ന് അഭിപ്രായപ്പെട്ട മുന്‍ 24 ന്യൂസ് റിപ്പോര്‍ട്ടറായിരുന്ന അരുണ്‍ കുമാറിന്‍റെ അഭിപ്രായത്തെ ശ്രീകണ്ഠന്‍ നായര്‍ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ചാനലില്‍ നേരിട്ട് വന്നാണ് ഭക്ഷണ വിവാദത്തില്‍ ശ്രീകണ്ഠന്‍ നായര്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ പിന്തുണ പ്രഖ്യാപിച്ചത്. ശ്രീകണ്ഠന്‍ നായരുടെ ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

 

 

 

"പഴയിടം നമ്പൂതിരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ 24 ചാനലിന് ബന്ധമില്ല. ഇത് സംബന്ധിച്ച് ഡോ. അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ പ്രസ്താവനയുമായി ചാനലിന് ഒരു ബന്ധവുമില്ല." - ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

 


അരുണ്‍ കുമാര്‍ ഇപ്പോള്‍ യൂണിവേഴ്സിറ്റിയിലെ സ്വതന്ത്ര അധ്യാപകനാണ്. അദ്ദേഹത്തിന് സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അരുണിന്‍റെ അഭിപ്രായത്തോട് 24 ചാനലിന് വിയോജിപ്പാണുള്ളത്." - ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

 

 

"പഴയിടം നമ്പൂതിരിയുടെ വിവാദവുമായി ബന്ധപ്പെട്ട് പലരും 24ചാനലിന് ബന്ധമുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഡോ. അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ പ്രസ്താവനയുമായി ബന്ധപ്പെട്ടതാണ് ഈ ചോദ്യങ്ങള്‍. എന്നാല്‍ 24 ചാനലിന് അതുമായി ബന്ധമില്ല. പഴയിടം മോഹനനന്‍ നമ്പൂതിരിയോട് അരുണ്‍ കുമാര്‍ എടുത്ത നിലപാട് ശരിയല്ലെന്നാണ് 24 ചാനലിന്‍റെ അഭിപ്രായം. ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാള്‍, ഇത്രയേറെ കുട്ടികള്‍ക്ക് ഭക്ഷണം വെച്ചുകൊടുത്ത ഒരാള്‍, കോഴിക്കോട് കലോത്സവം ഉള്‍പ്പെടെ വലിയ വിജയമായി പൂര്‍ത്തിയാക്കാന്‍ പണിയെടുത്ത ഒരാളെ ഇങ്ങിനെ വേദനപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങള്‍. "- ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

24 ചാനലില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടായിരുന്നു ശ്രീകണ്ഠന്‍ നായരുടെ ഈ മാപ്പ് പറച്ചില്‍.

 

 


വീണ്ടും പോസ്റ്റുമായി അരുൺകുമാർ രംഗത്ത്


പ്രിയപ്പെട്ടവരെ,
കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണം ശ്രീ അശോകൻ ചരുവിലിൻ്റെ നവോത്ഥാനത്തെക്കുറിച്ചുള്ള പോസ്റ്റിൻ്റെ മറുപടിയായിരുന്നു. അദ്ദേഹത്തിൻ്റെ പോസ്റ്റിലെ ചിത്രമാണ് ഉപയോഗിച്ചതും. ശ്രീ ചരുവിൽ പ്രസ്തുത പോസ്റ്റ് പിൻവലിച്ചതായി കാണുന്നു. അതിനാൽ എൻ്റെ മറുപടിയും അപ്രസക്തമാണ്. എങ്കിലും ആശയം പ്രസക്തമാകയാൽ നിലനിർത്തുന്നു. ശ്രീ പഴയിടത്തിൻ്റെ ചിത്രം നീക്കുകയാണ്. വെജിറ്റേറിയൻ മെനു കാലോചിതമായി പരിഷ്ക്കരിക്കണം എന്നാശയത്തെ ആ ചിത്രം ഒരു വ്യക്തിയിലേക്ക് വഴി തിരിച്ചുവിട്ടു എന്ന വിമർശം ഉൾക്കൊള്ളുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (3 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (4 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends