Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സിപിഎം കുടുങ്ങി... കോടികളുടെ ലഹരികടത്തിയതിന് പോലീസ് പിടികൂടിയത് സിപിഎം, ഡിവൈഎഫ്‌ഐ അംഗങ്ങള്‍

10 JANUARY 2023 07:02 PM IST
മലയാളി വാര്‍ത്ത

കോടികളുടെ ലഹരികടത്തിയതിന് കരുനാഗപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത് സിപിഎം, ഡിവൈഎഫ്‌ഐ അംഗങ്ങള്‍. ലഹരിക്കടത്ത് കേസില്‍ കരുനാഗപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത് ആലപ്പുഴ സിവി വാര്‍ഡ് അംഗം ഇജാസ് സിപിഎം ആലപ്പുഴ സിവ്യൂവാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. കേസിലെ മറ്റൊരു പ്രതിയായ വെള്ളക്കിണര്‍ സ്വദേശി സജാദ് ഡിവൈഎഫ്‌ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്.

ആലപ്പുഴ സ്വദേശികളായ ഇജാസും സജാദും കേസില്‍ ഉള്‍പ്പെട്ടതോടെ പാര്‍ട്ടി നേതൃത്വം എന്ത്‌ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ലഹരി വസ്തുക്കള്‍ എത്തിച്ച ലോറിയുടെ ഉടമ സിപിഎം നേതാവ് ഷാനവാസും പ്രതി ഇജാസും തമ്മിലുളള ദൃശ്യങ്ങളും പുറത്തുവന്നു. നേതാക്കളുടെ ലഹരിയിടപാട് ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആലപ്പുഴയില്‍ ചേരും.

പിടിയിലായ ഇജാസ് നേരത്തെ ഡിവൈഎഫ്‌ഐ തുമ്പോളി മേഖലാ ഭാരവാഹിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലും ഇജാസ് ആലപ്പുഴയില്‍ ലഹരികടത്തുകേസില്‍ പിടിയിലായതാണ്. കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതാക്കളും പങ്കും സംശയത്തിലായി. ആലപ്പുഴ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവുമായ എ ഷാനവാസിനും ലഹരികടത്തുമായി ബന്ധമുണ്ടോയെന്ന സംശയം ഇന്നലെ പുറത്തു വന്നിരുന്നു. ഷാനവാസിന്റെ ലോറിയിലാണ് കരുനാഗപ്പളളിയിലേക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചത്.

ഇജാസും ഷാനവാസും ഒരാഴ്ച മുന്‍പ് ഷാനവാസിന്റെ പിറന്നാള്‍ആഘോഷത്തില്‍ പങ്കെടുത്തതിന്റെ ദ്യശ്യവും ചിത്രവും പുറത്തുവന്നു. തെറ്റായ പ്രവൃത്തിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഒരുകോടി രൂപയുടെ ഒന്നേകാല്‍ ലക്ഷം നിരോധിത പാന്‍ മസാല പായ്ക്കറ്റുകളാണ് ഞായര്‍ പുലര്‍ച്ചെ കരുനാഗപ്പള്ളിയില്‍ പൊലീസ് പിടികൂടിയത്. കേസില്‍ നാലു പേരാണ് ഇതിനോടകം അറസ്റ്റിലായത്.

രണ്ട് ലോറികളിലായി കടത്തിയ ഒന്നേകാല്‍ ലക്ഷം പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവര്‍ തൊടിയൂര്‍ സ്വദേശി തൈസീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ ലോറിയുടെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍ മസാല പാക്കറ്റുകള്‍. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാന്‍ മസാല പാക്കറ്റുകളാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കേരളത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. അതിര്‍ത്തി ചെക്ക് പോസ്റ്റ് കടന്ന് ലോറി എങ്ങനെ കേരളത്തിലെത്തിയതെന്ന് ഉള്‍പ്പടെ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ഡ്രൈവര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും പൊലിസ് പറഞ്ഞു. കോടികളുടെ ലഹരിക്കടത്തായതിനാല്‍ ഇതില്‍ വലിയ കണ്ണികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (3 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (4 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends