കോട്ടയം മെഡിക്കല്‍ കോളജിലെ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കിഴക്കേ കല്ലട ഓണാമ്ബലം ചെരിയന്‍ പുറത്ത് രാജേഷിനെയാണ് മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗര്‍ പൊലീസിനു കൈമാറിയത്.
തിങ്കളാഴ്ച രാവിലെ ഒമ്ബതിന് നാലാം വാര്‍ഡിന് സമീപത്തെ പ്രവേശന കവാടത്തിലാണ് സംഭവം. രാജേഷും മറ്റൊരാളും മൂന്നാം വാര്‍ഡില്‍ പ്രവേശിക്കാന്‍ എത്തിയതാണ്.
ഈ സമയം ഡോക്ടര്‍മാര്‍ രോഗികളെ സന്ദര്‍ശിക്കുന്ന സമയമായതിനാല്‍ ഒരാള്‍ മാത്രം പോകാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൗദാമിനി നിര്‍ദേശിച്ചു. ഇതേച്ചൊല്ലി തര്‍ക്കിച്ച രാജേഷ് ജീവനക്കാരിയെ അസഭ്യംപറഞ്ഞ് കഴുത്തിനുപിടിച്ച് തള്ളിയ ശേഷം വാര്‍ഡിലേക്ക് കയറിപ്പോവുകയായിരുന്നു . വിവരം അറിഞ്ഞ് സുരക്ഷ മേധാവിയും സുരക്ഷ ജീവനക്കാരനും വാര്‍ഡിലെത്തി.
ചോദ്യം ചെയ്യുന്നതിനിടെ രാജേഷ് ഇവരെയും മര്‍ദിക്കുകയും തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സുരക്ഷ വിഭാഗം മേധാവി കടുത്തുരുത്തി സ്വദേശിയായ ജോയ്‌സ്, സുരക്ഷ ഉദ്യോഗസ്ഥരായ ബിജു തോമസ് പനയ്ക്കപ്പാലം, മലപ്പുറം സ്വദേശി സൗദാമിനി, കുടുംബശ്രീ ജീവനക്കാരന്‍ എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്.
https://www.facebook.com/Malayalivartha























