നിലവിളിച്ച് കൂട്ടൂകാര്‍.... കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥി കുളത്തില്‍ നീന്തുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു..... കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥി കുളത്തില്‍ നീന്തുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.....

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയ, മുംബൈ ഈസ്റ്റ് മലാഡ് റാണി സാത്മാര്‍ഗ് സിതാറാം കാങ്കിന്റെ മകന്‍ ഓംകാറാണ് (23) മരിച്ചത്.
നെടുമ്പാശ്ശേരി 'എയര്‍ വര്‍ക്‌സ് ഇന്ത്യ'യിലെ എയര്‍ക്രാഫ്റ്റിങ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് ഓംകാര്‍.ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് സംഭവം നടന്നത്.
കൂട്ടുകാര്‍ക്കൊപ്പം നെടുമ്പാശ്ശേരി മേയ്ക്കാട് കൊങ്ങോത്ര ഭാഗത്തെ എരയറ്റംകുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഓംകാര്‍. കുളത്തില്‍ നീന്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞ് ഓംകാര്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
കരയിലുള്ള കൂട്ടുകാര്‍ അപകടം കണ്ട് ഒച്ചവെച്ചതോടെ നാട്ടുകാരെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അങ്കമാലി അഗ്‌നിരക്ഷ സേനയെത്തി ഒന്നര മണിക്കൂറോളം തെരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുക്കാനായത്.
"
https://www.facebook.com/Malayalivartha























