കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം... തരൂര്‍ വിവാദവും എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും ചര്‍ച്ചയായേക്കും

കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം... തരൂര്‍ വിവാദവും എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും ചര്‍ച്ചയാകും.
ഇന്ന് ഭാരവാഹി യോഗവും നാളെ എക്‌സിക്യൂട്ടീവും ചേരും. പുനഃസംഘടന വൈകുന്നതില്‍ നേതൃത്വത്തിനു എതിരായ വിമര്‍ശനം ഉണ്ടാകും. തരൂര്‍ വിവാദവും എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും ചര്‍ച്ചയായേക്കും.
താഴെ തട്ട് മുതല്‍ കെപിസിസി പുനഃസംഘടന വരെ വൈകിയിരിക്കുകയാണ്. ബൂത്ത് തലം മുതല്‍ ഉള്ള പുനഃസംഘടന വേഗത്തിലാക്കാനായി തീരുമാനം ഉണ്ടാകും. കെപിസിസി ട്രഷറുടെ മരണവും ബന്ധുക്കള്‍ ഇന്ദിര ഭവന്‍ കേന്ദ്രീകരിച്ച് പരാതി നല്‍കിയതും ചര്‍ച്ചയാകുകയും ചെയ്യും
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























