പെണ്‍കുട്ടികളുടെ നഗ്‌നചിത്രം രാഹുല്‍ പശുപാലന്റെ സംഘത്തിനു കൊടുത്തത് ആര്‍എസ്എസ് നേതാവ്

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രാഹുല്‍ പശുപാലനും സംഘത്തിനും പെണ്‍കു്ടികളുെട നഗ്നചിത്രങ്ങല്‍ നല്‍കിയത് ആര്‍എസ്എസ് നേതാവെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ നഗ്‌നചിത്രം എടുത്തു ഭീഷണിപ്പെടുത്തി രാഹുല്‍ പശുപാലന്റെ സംഘത്തിനു കൊടുത്തത് ആര്‍എസ്എസ് നേതാവാണെന്ന വിവരമാണു പുറത്തുവരുന്നത്. രാഹുല്‍ പശുപാലനൊപ്പം ജയിലില്‍ കഴിയുന്നത് കാട്ടാക്കട സ്വദേശിയും കണ്ടക്ടറുമായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചന്ദ്രകുമാറാണ്. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രം എടുത്ത് വാണിഭത്തിനായി രാഹുല്‍ പശുപാലന് എത്തിച്ചു കൊടുത്ത കുറ്റത്തിനാണ് ചന്ദ്രകുമാറിനെ അറസ്റ്റു ചെയ്തത്. കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടറായ ഇയാള്‍ പട്ടകുളത്ത് ആര്‍ എസ് എസുകാര്‍ നടത്തുന്ന ട്യൂഷന്‍ സെന്ററിലെ അദ്ധ്യാപകന്‍ കൂടിയാണ് എന്നതും കുറ്റത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. രാത്രി എറണാകുളത്തു നിന്നു വന്ന പൊലീസുകാര്‍ ചന്ദ്രകുമാറിനെ അറസ്റ്റു ചെയ്തു കൊണ്ട് പോയപ്പോള്‍ തൊട്ടു പിറകെ ജാമ്യത്തില്‍ ഇറക്കാന്‍ പോയത് കാട്ടാക്കടയിലെ പ്രമുഖ ആര്‍എസ്എസ് നേതാവു കൂടിയായ ഇയാളുടെ ചേട്ടന്‍ ഗോപകുമാറായിരുന്നു. കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥനായ ആര്‍എസ്എസ് നേതാവും കൊച്ചിയിലെ ആര്‍എസ്എസ് നേതാക്കളും കൂടിയാണ് ജാമ്യത്തില്‍ ഇറക്കാന്‍ ചെന്നത്. എന്നാല്‍, അവിടെ വച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചന്ദ്രകുമാര്‍ എടുത്ത ചിത്രങ്ങള്‍ കാട്ടിയാണ് ജാമ്യത്തില്‍ ഇറക്കാന്‍ വന്നവരെ തിരിച്ചയച്ചത്. സമാന സ്വഭാവമുള്ള കേസില്‍ മുമ്പും ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണു വിവരം.
ചുംബന സമരക്കാരെ ഒന്നടങ്കം ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളും ഇട്ടത് ആര്‍എസ് എസ് നേതൃത്വത്തിലുള്ള സംഘടനകളായിരുന്നു.
ചുംബനസമരക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും സൈബര്‍ ആക്രമണവും മറ്റു പ്രചാരണങ്ങളും ഹിന്ദുത്വ സംഘടനകള്‍ തുടരുക തന്നെയായിരുന്നു. എന്നാലിതാ, പുറത്തുവരുന്ന പുതിയ വാര്‍ത്തകള്‍ ആര്‍എസ്എസിനു കനത്ത തിരിച്ചടി ആയിരിക്കുകയാണ്.
രാഹുല്‍ പശുപാലന്റെ പേരില്‍ ചുംബനസമരക്കാരെ ആകെയും സിപിഎമ്മുകാരെ മൊത്തത്തിലും പരിഹസിച്ച ആര്‍എസ്എസുകാര്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടി കിട്ടിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























