Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

രാജ്യത്തെ പ്രധാനമന്ത്രി വരെയാകാൻ കഴിവുള്ളയാളാണ് കോൺഗ്രസ് എംപി ശശി തരൂർ; ചെന്നിത്തലയും സതീശനും ഭയന്നത് തന്നെ സംഭവിച്ചു! തരൂർ പ്രഭാവം കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിക്കുമ്പോൾ അതിനെ ശക്തമായി ചെറുക്കാൻ തയ്യാറായി മുതിർന്ന മുൻനിര നേതാക്കൾ

11 JANUARY 2023 04:19 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ പ്രധാനമന്ത്രി വരെയാകാൻ കഴിവുള്ളയാളാണ് കോൺഗ്രസ് എംപി ശശി തരൂർ എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞത് വെറുതെ അല്ല. അത് അങ്ങനെ തള്ളിക്കളയേണ്ടതില്ല എന്ന ബോധ്യം കോൺഗ്രസിനുണ്ടായിട്ടുണ്ട്. മറ്റ് പ്രമുഖ നേതാക്കളെയെല്ലാം വെട്ടി തരൂർ സ്നേഹം നായൻമാർ പ്രകടിപ്പിച്ചപ്പോഴെ ചെന്നിത്തലയും സതീശനും ഭയന്നത് തന്നെ സംഭവിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥി തന്നെ ആകാൻ ഖദർ തയ്ച്ച് വച്ചിരിക്കുകയാണെന്ന് തരൂർ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു.

ഊണും ഉറക്കവുമില്ലാതെ ഇന്ദിരാ ഭവനിൽ ചിലർ ഗതി കിട്ടാത്ത ആത്മാക്കളെ പോലെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നു എന്ന കരക്കമ്പിയും പിന്നാലെ പടർന്ന് തുടങ്ങി. സ്വർണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതെ വളർന്നാൽ വെട്ടിക്കളയണം എന്ന തത്വമാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തരൂരിനെതിരെ പരസ്യമായി യുദ്ധം ചെയ്യാൻ ഉറപ്പിച്ചിരിക്കുകയാണ് വിഡി സതീശനും.

നശിച്ച് നാമാവശേഷമാകാനിരിക്കുന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള മൃതസഞ്ജീവനിയായിട്ടാണ് ജനങ്ങൾ കാണുന്നത്, പക്ഷേ കോൺഗ്രസുകാർക്ക് അങ്ങനെയല്ല. ആയാതിനാൽ ഏത് വിധേനയും താഴെയിറക്കാൻ മരണപ്പണിയാണ് മറ്റ് നേതാക്കൾ പയറ്റുന്നത്. ശശി തരൂർ എം പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നതിനിടെയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നതിനെ അങ്ങനെയാണ് നോക്കി കാണേണ്ടത്. പാർട്ടിക്ക് ഘടക വിരുദ്ധമായി നിലപാട് തരൂർ സ്വീകരിക്കുന്നു എന്നതിന്റെ തെളിവായി സതീശൻ ഈ വിഷയങ്ങളെ ഒക്കെ നോക്കി കാണുന്നു. അതുകൊണ്ട് സ്വന്തമായി സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ടതില്ലെന്ന കല്ലേ പിളർക്കുന്ന കല്പന പുറപ്പെടുവിച്ചിരിക്കുകയാണ് വി ഡി സതീശൻ. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും സതീശൻ പിന്നാലെ അറിയിച്ചിട്ടുണ്ട്.

തരൂർ പ്രഭാവം കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിക്കുമ്പോൾ അതിനെ ശക്തമായി ചെറുക്കാനാണ് ഇപ്പോൾ മുതിർന്ന മുൻനിര നേതാക്കൾ ശ്രമിക്കുന്നത്. അത് എത്രത്തോളം വിജയം കാണുമെന്ന പ്രതീക്ഷ പാർട്ടിക്കുമില്ല. തിരഞ്ഞെടുപ്പിൽ ആര് എവിടെ മത്സരിക്കണമെന്നും മത്സരിപ്പിക്കണോയെന്നും തീരുമാനിക്കുന്നത് പാർട്ടിയാണ്. സ്വന്തം നിലയ്ക്ക് ആർക്കും തീരുമാനമെടുക്കാനാകില്ല എന്നും സതീശൻ വ്യക്തമാക്കി. വിഷയത്തിൽ അഭിപ്രായമുള്ളവർ പാർട്ടിയെ അറിയിക്കണം. സ്ഥാനാർത്ഥിത്വം സംഘടനാപരമായി പാർട്ടി ചേർന്നെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. പാർട്ടിയിൽ ചർച്ച ചെയ്ത് പാർട്ടിയ്ക്ക് വിധേയരായാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതോടൊപ്പം അവർ സമുദായ അങ്ങേയറ്റം ഭയക്കുന്നത് ന്യൂനപക്ഷ സാമുദായിക വോട്ടുകളുമാണ്. അതിപ്പോൾ സിപിഎമ്മിനും ഒരുപോലെ ഭയമുള്ളത് ഇതേ വിഷയമാണ്. ബിജെപിക്ക് അഭിമതനായ നേതാവാണ് തരൂർ എന്ന് ഇതിനോടകം കോൺഗ്രസ് നേതാക്കൾ തന്നെ ഒരു പരസ്യം നടത്തിയിട്ടുണ്ട്. മോദി സ്തുതിയും മറ്റും ഒക്കെ കേൾക്കുമ്പോൾ വിശ്വപൗരനെ തള്ളിക്കളയാൻ ബിജെപിയും തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ.

കാരണം ഇന്നല്ലെങ്കിൽ നാളെ തരൂർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറാനുള്ള സാധ്യത ഒട്ടും വിരളമല്ല എന്നവർ വിശ്വസിക്കുന്നു. അതുകൊണ്ട് തള്ളാതെയും കൊള്ളാതെയും മൃദുസമീപനത്തിലാണ് കേരളാ ബിജെപി. മലബാർ പര്യടനത്തിലൂടെ മുസ്ലീം വോട്ടുറപ്പിച്ച് തരൂർ പിന്നീട് എത്തിയത് പെരുന്നയിലാണ്. നായർ വോട്ടുകൾ മുഴുവനായി വാഗ്ദാനം ചെയ്ത് കൊണ്ടാണ് സുകുമാരൻ നായരും തരൂരിനെ വരവേറ്റത്.

ഡൽഹി നായർ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിപ്പിച്ചത്. തരൂരിനെ വിളിച്ചതിൽ നായർമാരായ മറ്റ് കോൺഗ്രസുകാർക്ക് വിഷമം ഉണ്ടായിട്ടുണ്ട് എന്നത് സത്യാവസ്ഥയാണ്. തരൂർ ഉള്ളത് കൊണ്ട് ചിലർക്ക് പെരുന്നയിൽ വരാൻ ആഗ്രഹം ഇല്ലായിരിന്നു എന്നും അതവരുടെ അൽപ്പത്തരം ആണന്നും നായർ കുറ്റപ്പെടുത്തി. കോൺഗ്രസിനെതിരെ വലിയ വിമർശനമാണ് സുകുമാരൻ നായർ നടത്തിയത്. കേരളത്തിൽ പ്രതിപക്ഷം ഉണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ ഉയർത്തിക്കാട്ടിയതു കൊണ്ടാണ് യുഡിഎഫ് തോറ്റതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.

തരൂരിന്റെ പ്രവർത്തനവും അറിവും ലോകപരിചയവും ശരിക്ക് മനസിലാക്കാൻ കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു വിശ്വപൗരനായ കേരളീയനാണെന്ന് ബോധ്യമായി. ഇത്രയും അറിവുള്ള ഒരു മനുഷ്യൻ ആരുണ്ടെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷമുണ്ടോ ? എന്ന ചോദ്യമുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഇരിക്കാൻ പറയുമ്പേൾ കിടക്കരുതെന്ന് പറയുന്നു.

മര്യാദ ഇല്ലാത്തത് ഭാഷയിലാണ് വി. ഡി. സതീശൻ പലപ്പോഴും സംസാരിക്കുന്നത്. എല്ലാവർക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തിൽ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങൾ എന്നതാണ് ഇതിന് കാരണമെന്നും സുകുമാരൻ നായർ പറഞ്ഞു. ഉമ്മൻ ചാണ്ടിയെയാണ് ഉയർത്തിക്കാട്ടിയതെങ്കിൽ ഇത്രയും വലിയ പരാജയം ഉണ്ടാകില്ലായിരുന്നു. അതോടൊപ്പം തരൂരിനെ പിന്തുണയ്ക്കുന്ന നേതാവ് കൂടിയാണദ്ദേഹം.

കോൺഗ്രസിലെ തന്നെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്ന ആളാണ് തരൂർ. അതുകൊണ്ട് അദ്ദേഹത്തെ വെറുമൊരു കോൺഗ്രസുകാരനെ പോലെ കാണേണ്ടതില്ല. മന്നം ജയന്തിയിൽ തരൂർ പങ്കെടുത്തത് ചില കോൺഗ്രസ് നേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. അത് അവരുടെ മോശം മനോഭാവമാണ് കാണിക്കുന്നത് എന്ന കുറ്റപ്പെടുത്തലും പിറകേ വന്നിരുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ തുടങ്ങിയവരെ കൈയൊഴിഞ്ഞ മട്ടിലാണ് പെരുന്നയിൽ ചേർന്ന സമ്മേളനം ശശി തരൂരിനെ നായൻമാരുടെ നേതാവും വിശ്വനായരുമായി വാഴിച്ചിരിക്കുന്നത്. മന്നം ജയന്തി മഹാസമ്മേളനത്തിൽ തന്റെ മുൻ വാക്കുകളെ ക്ഷമാപണത്തോടെ തിരുത്തി ശശി തരൂരാണ് കാലത്തിനൊന്ന് കൊള്ളാവുന്ന നായരെന്ന മട്ടിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ അദരം നൽകിയിരിക്കുന്നു.

മുൻപ് യുഡിഎഫ് നായൻമാരെ വേണ്ട വിധത്തിൽ പരിഗണിക്കുന്നില്ലെന്ന സുകുമാരൻനായരുടെ അമർഷത്തിന്റെ ഭാഗമായാണ് ശശി തരൂരിനെ അദ്ദേഹം ഡൽഹി നായരാക്കിയത്. കേന്ദ്രത്തിൽ മന്ത്രിയും തിരുവനന്തപുരത്ത് എംപിയായും ശശി തരൂർ ഉണ്ടല്ലോ എന്ന ചോദ്യത്തിന് പരിഹാസച്ചുവയോടെയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർ തരൂർ കേരളീയനല്ലല്ലോ ഡൽഹി നായരല്ലേയെന്ന് മുൻപ് ചോദിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥാനം നൽകണമെന്ന് ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെടുകയും നായർ അതു വാങ്ങിച്ചെടുക്കുകയും ചെയ്തത് ഇതേ ജി സുകുമാരൻ നായർ തന്നെയായിരുന്നു

അതിനിടയിലാണ് കേരളത്തിൽ ഇനി മുതൽ സജീവമായി പ്രവർത്തിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നും തരൂർ കഴിഞ്ഞ ദിവസം പറഞ്ഞത്. ‘‘കേരള മുഖ്യമന്ത്രിയാകാൻ താൻ തയാറാണ്. ഇക്കാര്യത്തിൽ ജനങ്ങളുടേതാണ് തീരുമാനം. കേരളത്തിലെ പല പ്രശ്നങ്ങൾക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ട്.’’– ശശി തരൂർ പറഞ്ഞു. കെ മുരളീധരനും സമാന പ്രതികരണം നടത്തിയത് കെപിസിസിയിൽ കോളിളക്കമുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ വടകരയിൽ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് കെ മുരളീധരൻ പ്രകടിപ്പിച്ചത്. കെ സുധാകരൻ മത്സരത്തിനില്ലെന്നും അറിയിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങൾക്കുള്ള മറുപടി കൂടിയാണ് വി ഡി സതീശൻ ഏറ്റവുമൊടുവിൽ നൽകിയിത് എന്ന് വേണം കരുതാൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends