വയനാട്ടിൽ പനി ബാധിച്ച് ചികിത്സയിലിരിക്ക പത്തൊമ്പതുകാരി മരിച്ചു...!

വയനാട് പനിക്ക് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കളത്തില്‍ വീട്ടില്‍ അനശ്വര കൃഷ്ണന്‍ (19) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിരിക്കവെ ഇന്നലെ ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാവിലെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
കൃഷ്ണന്‍, ഗീത ദമ്പതികളുടെ മകളാണ് മരിച്ച അനശ്വര കൃഷ്ണന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച പനിയെ തുടര്‍ന്ന് നമ്പ്യാര്‍കുന്ന് ടൗണിലെ ക്ലീനികില്‍ അനശ്വര ചികിത്സ തേടിയിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വീട്ടില്‍ എത്തിക്കും. സംസ്‌കാരം വൈകീട്ട് നമ്പ്യാര്‍കുന്ന് പൊതുശ്മശാനത്തില്‍ നടക്കും. അജന്യ കൃഷ്ണന്‍ ആണ് അനശ്വര കൃഷ്ണയുടെ സഹോദരി.
https://www.facebook.com/Malayalivartha
























