Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്; 122.47 കോടി ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് നല്‍കി

11 JANUARY 2023 07:33 PM IST
മലയാളി വാര്‍ത്ത

എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് 122.47 കോടി രൂപ ലാഭവിഹിതം നല്‍കി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍. ന്യൂഡല്‍ഹിയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ എച്ച് എല്‍ എല്‍ സിഎംഡി ശ്രീ. കെ. ബെജി ജോര്‍ജ്ജ് IRTS കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യക്ക് ഡിവിഡന്റ് ചെക്ക് കൈമാറി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, ആരോഗ്യ മന്ത്രാലയം സെക്രട്ടറി ഡോ. രാജേഷ് ഭൂഷണ്‍ ഐഎഎസ്, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എച്ച്എല്‍എല്‍ ഡയറക്ടര്‍മാരായ ശ്രീ ടി. രാജശേഖര്‍ (മാര്‍ക്കറ്റിംഗ്) ഡോ. ഗീത ശര്‍മ്മ (ഫിനാന്‍സ്) ഡോ. അനിതാ തമ്പി (ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ്) എന്നിവരും സന്നിഹിതരായിരുന്നു.

2021-22 വര്‍ഷത്തില്‍ എച്ച്എല്‍എല്‍ 35,668 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവും 551.81 കോടി രൂപ ലാഭവും നേടിയിരുന്നു. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍, വാക്സിനുകള്‍ തുടങ്ങിയവ അടിയന്തിരമായി സംഭരിച്ച് വിതരണം ചെയ്യുന്നതിന്റെ നോഡല്‍ ഏജന്‍സിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം എച്ച്.എല്‍.എല്ലിനെ തിരഞ്ഞെടുത്തിരുന്നു.

കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിനും എച്ച്എല്‍എല്‍ പ്രധാന പങ്കാണ് വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എച്ച്എല്‍എല്‍ ജീവനക്കാരുടെ പരിശ്രമങ്ങളെയും മന്ത്രി അഭിനന്ദിച്ചു. കോവിഡ് പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിര്‍വ്വഹിച്ചതിനും റെക്കോര്‍ഡ് വിറ്റുവരവ് നേടിയതിനും എച്ച് എല്‍ എല്ലിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അഭിനന്ദിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി 1966 മാര്‍ച്ച് 1 നാണ് എച്ച്എല്‍എല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ, ഹോസ്പിറ്റല്‍ ഉല്‍പ്പന്നങ്ങള്‍, ഹോസ്പിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, മെഡിക്കല്‍ ഉപകരണങ്ങളുടെ സംഭരണം, ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് റീട്ടെയിലിംഗ് തുടങ്ങി ആരോഗ്യ രംഗത്തെ വിവിധ മേഖലയില്‍ എച്ച് എല്‍ എല്‍ സജീവ സാനിദ്ധ്യമാണ്.

ഫോട്ടോ ക്യാപ്ഷന്‍: എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് 2021-22 വര്‍ഷത്തെ ലാഭവിഹിതമായ 122.47 കോടി രൂപയുടെ ഡിവിഡന്റ് ചെക്ക് എച്ച്എല്‍എല്‍ സിഎംഡി ശ്രീ. കെ. ബെജി ജോര്‍ജ്ജ് IRTS കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യക്ക് കൈമാറുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, ആരോഗ്യ മന്ത്രാലയം സെക്രട്ടറി ഡോ. രാജേഷ് ഭൂഷണ്‍ ഐഎഎസ്, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എച്ച്എല്‍എല്‍ ഡയറക്ടര്‍മാര്‍ ഡോ. ഗീത ശര്‍മ്മ (ഫിനാന്‍സ്) ശ്രീ രാജശേഖര്‍ (മാര്‍ക്കറ്റിംഗ്) ഡോ. അനിതാ തമ്പി (ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ്) എന്നിവര്‍ സമീപം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends