വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ കൂട്ടരാജി സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനായി സിപിഎം ഏരിയാ കമ്മിറ്റി ഇന്ന് അടിയന്തര യോഗം ചേരും..... മന്ത്രി സജി ചെറിയാന്‍ യോഗത്തില്‍ പങ്കെടുക്കും

വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ കൂട്ടരാജി സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനായി സിപിഎം ഏരിയാ കമ്മിറ്റി ഇന്ന് അടിയന്തര യോഗം ചേരും. മന്ത്രി സജി ചെറിയാന്‍ യോഗത്തില്‍ പങ്കെടുക്കും.
വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഏരിയ നേതൃത്വവുമായുള്ള ഭിന്നതയാണ് പ്രാദേശിക നേതാക്കളുടെ കൂട്ടരാജിയില്‍ കലാശിച്ചത്. ഒരുമാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് 250ല്‍ ഏറെപ്പരാണ് പാര്‍ട്ടിയില്‍ നിന്ന് പോയത്.
പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര്‍ നേരത്തെ രാജിക്കത്ത് നല്‍കിയിട്ടുണ്ടായിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30പേരാണ് രാജിക്കത്ത് നല്‍കിയത്.
കഴിഞ്ഞ സമ്മേളനകാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ് സെറ്റ് നല്‍കിയപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടായിരുന്നു. സി ഡി എസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് തുടങ്ങിയ വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി പാര്‍ട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു കൂട്ടര്‍ ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























