കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം..... ഈ മാസം 15 മുതല്‍ ആറുമാസത്തേയ്ക്ക് നിശ്ചിതസമയം റണ്‍വെ അടച്ചിടും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം. ഈ മാസം 15 മുതല്‍ ആറുമാസത്തേയ്ക്ക് നിശ്ചിതസമയം റണ്‍വെ അടച്ചിടും. നിശ്ചിത കാലയളവുകളില്‍ ഉള്ള അറ്റകുറ്റപ്പണികള്‍ക്കായി റണ്‍വേ അടിച്ചിടുന്നതിനാലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത് .
ആറുമാസക്കാലം രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതിനെതുടര്‍ന്ന് പകല്‍ സമയത്തെ ഷെഡ്യൂളുകള്‍ വൈകിട്ട് 6 മുതല്‍ പിറ്റേന്ന് 10 വരെയായി പുനഃക്രമീകരിക്കും.സര്‍വീസുകള്‍ സംബന്ധിച്ച യാത്രക്കാര്‍ അതത് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഈ മാസം 15നാണ് ജോലി ആരംഭിക്കുക. നിശ്ചിത കാലയളവുകള്‍ക്കിടയില്‍ എയര്‍പോര്‍ട്ടുകളിലെ റണ്‍വേ കാര്‍പ്പറ്റിംഗ് ജോലികള്‍ ജോലി നടത്തേണ്ടത് നിര്‍ബന്ധമാക്കി.
"
https://www.facebook.com/Malayalivartha
























