മദ്യലഹരിയിൽ ഒരു അല്പം തമാശ;പോലീസ് പൊക്കിയപ്പോൾ കെട്ടിറങ്ങി നിലവിളിയായി; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി പ്രതി അറസ്റ്റിൽ

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍ . ഇതോടെ ടൗണ്‍ പോലീസും ആര്‍.പി.എഫും സംയുക്തമായി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും പരിശോധന നടത്തി. വൻ പോലീസ് സന്നാഹം കണ്ട് യാത്രക്കാരും ഭീതിയിലായി.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഇയാള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍ വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് ടൗണ്‍ പോലീസും ആര്‍.പി.എഫും സംയുക്തമായി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വന്‍ പോലീസ് സംഘത്തെ കണ്ട യാത്രക്കാരും ഭീതിയിലായി.
ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ മണിക്കൂറുകള്‍ നീണ്ട പരിശോധനയന് നടത്തിയത്. ഇതിനിടെ സന്ദേശം ലഭിച്ച ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശമാണെന്ന് പോലീസിന് ബോധ്യമായി. ഫോണ്‍ ലൊക്കേഷന്‍ കണ്ണൂര്‍ സിറ്റിയാണെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് ടൗണ്‍ എസ്.ഐ. സി.എച്ച്.നസീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിറ്റിയിലെത്തി ഒരു മൊബൈല്‍ ഷോപ്പില്‍നിന്ന് സിമ്മിന്റെ ഉടമയെ കണ്ടെത്തി. എന്നാല്‍ ഇയാള്‍ ഒരാഴ്ചമുന്‍പ് ഫോണും സിമ്മും റിയാസിന് വിറ്റതായി അന്വേഷണത്തില്‍ മനസ്സിലായി.
കണ്ണൂര്‍ സിറ്റി നാലുവയലിലെ പനങ്ങാടന്‍ ഹൗസില്‍ പി.എ.റിയാസ് (29) കസ്റ്റഡിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മദ്യലഹരിയില്‍ തമാശയ്ക്ക് ചെയ്തതാണെന്ന് പോലീസിനോട് പറഞ്ഞത്. ഫോണ്‍ വിളിച്ചശേഷം സിംകാര്‍ഡ് അഴിച്ചുമാറ്റി നശിപ്പിച്ചു. കണ്ണൂരിലെ ഒരു ഫ്‌ലാറ്റില്‍ ശുചീകരണത്തൊഴിലാളിയാണ് റിയാസ്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























