Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

 പട്ടാപ്പകല്‍ കവര്‍ന്നത് 95 പവനോളം..... കുന്നംകുളത്ത് ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി 95 പവന്‍ കവര്‍ന്നെടുത്ത പ്രതി അറസ്റ്റില്‍, ആളില്ലാത്ത വീടാണെന്ന് ഉറപ്പാക്കിയശേഷം അകത്തുകയറി വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുന്നതും മോഷണം നടത്തിയാല്‍ അവിടെനിന്നുള്ള വാര്‍ത്തകള്‍ തേടുന്ന രീതിയുമുണ്ടെന്ന് പോലീസ്, പഴുതുകള്‍ നല്‍കാതെയുള്ള നീക്കമാണ് പ്രതിയെ വലയിലാക്കാനായത്

12 JANUARY 2023 08:19 AM IST
മലയാളി വാര്‍ത്ത

പട്ടാപ്പകല്‍ കവര്‍ന്നത് 95 പവനോളം..... കുന്നംകുളത്ത് ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി 95 പവന്‍ കവര്‍ന്നെടുത്ത പ്രതി അറസ്റ്റില്‍, ആളില്ലാത്ത വീടാണെന്ന് ഉറപ്പാക്കിയശേഷം അകത്തുകയറി വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുന്നതാണ് സ്ഥിരം രീതിയെന്ന് പോലീസ്, പഴുതുകള്‍ നല്‍കാതെയുള്ള നീക്കമാണ് പ്രതിയെ വലയിലാക്കാനായത്

ശാസ്ത്രിജി നഗറിലെ എല്‍.ഐ.സി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ദേവിയുടെ വീട്ടില്‍ നിന്ന് 95 പവന്‍ കവര്‍ന്ന കേസിലെ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ഫലാഹില്‍ ഇസ്മയിലി(30)നെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ജനുവരി ഒന്നിന് പകല്‍, വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭ്യമായിരുന്നു.

പകല്‍ മോഷണം നടത്തുന്ന സംസ്ഥാനത്തെ നൂറ്റമ്പതോളം പേരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ടായിരുന്നു. ഇവരില്‍ ജയിലിന് പുറത്തുള്ളവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇസ്മയില്‍ കുടുങ്ങിയത്.


ആളില്ലാത്ത വീടാണെന്ന് ഉറപ്പാക്കിയശേഷം അകത്തുകയറി വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുന്നതാണ് സ്ഥിരം രീതിയെന്നും പോലീസ് പറഞ്ഞു.40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്.

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കോഴിക്കോട്ടെ ജൂവലറിയില്‍ വിറ്റിരുന്നു. ഇതില്‍ 80 പവനോളം കണ്ടെത്തി. സ്വര്‍ണം വിറ്റ് ലഭിച്ച പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ധര്‍മടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് ടൗണ്‍, ഫറൂക്ക്, നല്ലളം, കായംകുളം, പത്തനാപുരം, കളമശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇസ്മയിലിന്റെ പേരില്‍ കേസുകളുണ്ട്. കഴിഞ്ഞ മാസം പുനലൂരിലെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പോലീസ് .

ഡിസംബര്‍ രണ്ടിനാണ് മാവേലിക്കര ജയിലില്‍നിന്ന് ഇയാള്‍ പുറത്തിറങ്ങിയത്. എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പ്രതിയുമായി ശാസ്ത്രിജി നഗറിലെ വീട്ടിലെത്തി തെളിവെടുത്തു.

പുതുവത്സരദിനത്തില്‍ വൈകുന്നേരം നാലോടെയാണ് വലിയ മോഷണത്തിന്റെ വിവരം പുറത്തറിയുന്നത്. കുന്നംകുളം സ്റ്റേഷനില്‍നിന്നുള്ള പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി. പിന്നാലെ, ജില്ലാ ക്രൈം സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രാഥമിക പരിശോധനയില്‍തന്നെ പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയെല്ലാമടച്ചെന്ന് ക്രൈം സ്‌ക്വാഡ് ഉറപ്പിച്ചിരുന്നു. പഴുതുകള്‍ നല്‍കാതെയുള്ള നീക്കമാണ് വൈകാതെ പ്രതിയെ വലയിലാക്കുന്നതിലേക്ക് നീങ്ങിയത്.

അതേസമയം മോഷണം നടന്ന് ആദ്യത്തെ രണ്ടുദിവസം തുമ്പൊന്നും കിട്ടാതെ അന്വേഷണസംഘം വല്ലാതെ പ്രയാസത്തിലായി. നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള സൂചനകള്‍ ലഭിച്ചതോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു. പകല്‍ മോഷണം നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍കൂടി ശേഖരിച്ചതോടെ പ്രതിയിലേക്കെത്താനുള്ള പിടിവള്ളിയായി.

പ്രതിയായ ഇസ്മയില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയിട്ടുണ്ടെന്നറിഞ്ഞതോടെ ഇയാളെക്കുറിച്ചുള്ള അന്വേഷണമായി. വിവിധ പോലീസ് സ്റ്റേഷനുകളിലെ സമാനമായ കുറ്റകൃത്യങ്ങളും അന്വേഷണത്തിന് പിന്‍ബലം നല്‍കി.

മോഷണം നടത്തിയാല്‍ അവിടെനിന്നുള്ള വാര്‍ത്തകള്‍ തേടുന്ന രീതി ഇസ്മയിലിനുണ്ട്. കുന്നംകുളത്തെ മോഷണത്തെക്കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ അന്വേഷിച്ചിരുന്നു. പോലീസ് പിന്നാലെയില്ലെന്ന നിഗമനത്തിലാണ് കോഴിക്കോട്ടെത്തി സ്വര്‍ണാഭരണങ്ങള്‍ വിറ്റത്.

പിന്നീട് യാത്രയുടെ റൂട്ട് തെക്കന്‍ ജില്ലകളിലേക്ക് മാറ്റി. എന്നാല്‍, ഇയാളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മോഷണം നടന്ന് ഒമ്പതാം ദിവസം ഇസ്മയില്‍ പോലീസിന്റെ പിടിയിലായി.  

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (6 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (7 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (7 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (9 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends