റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും...ചടങ്ങില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും

റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കും. റിപ്പബ്ലിക് ദിന പരിപാടി കഴിഞ്ഞു മാത്രമേ കൊല്‍ക്കത്തയില്‍ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ തിരിക്കുകയുള്ളു. മന്ത്രി വി. ശിവന്‍കുട്ടിയും പങ്കെടുക്കും.
. ജില്ലകളില്‍ പതാക ഉയര്‍ത്തുന്ന മന്ത്രിമാര്‍: കൊല്ലം- കെ.എന്‍.ബാലഗോപാല്‍, പത്തനംതിട്ട -വീണ ജോര്‍ജ്, ആലപ്പുഴ- സജി ചെറിയാന്‍, കോട്ടയം-ജെ. ചിഞ്ചുറാണി, ഇടുക്കി- റോഷി അഗസ്റ്റിന്‍, എറണാകുളം-പി. രാജീവ്, തൃശൂര്‍- കെ. രാജന്‍, പാലക്കാട്- എം.ബി. രാജേഷ്, മലപ്പുറം- കെ. കൃഷ്ണന്‍കുട്ടി, കോഴിക്കോട്- എ.കെ. ശശീന്ദ്രന്‍,വയനാട്- ഡോ. ആര്‍ ബിന്ദു, കണ്ണൂര്‍- കെ. രാധാകൃഷ്ണന്‍, കാസര്‍ഗോഡ്- അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും
"
https://www.facebook.com/Malayalivartha
























