വാഹനങ്ങള്‍ മോഷ്ടിച്ച ശേഷം വിറ്റു കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുക പതിവ്.... ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍

വാഹനങ്ങള്‍ മോഷ്ടിച്ച ശേഷം വിറ്റു കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുക പതിവ്.... ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍
തണ്ടേക്കാട് കിഴക്കന്‍ വീട്ടില്‍ മുഹമ്മദ് റിസ്വാന്‍ (33) ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സ്‌കൂട്ടറുകള്‍ മോഷണം നടത്തിയത്.
പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളി, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കെ എസ് ഇ ബി പരിസരം എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. മോഷണം നടത്തിയ സ്‌കൂട്ടറുകള്‍ പൊലീസ് കണ്ടെടുത്തു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ്.
"
https://www.facebook.com/Malayalivartha