ജോലി സ്ഥലത്തു നിന്നും മകള്‍ പഠിക്കുന്ന സ്‌കൂളില്‍ പിടിഎ മീറ്റിംഗിനായി എത്തിയ യുവാവ് അമിതവേഗത്തില്‍ എത്തിയ ബസ്സിടിച്ച് മരിച്ചു

ജോലി സ്ഥലത്തു നിന്നും മകള്‍ പഠിക്കുന്ന സ്‌കൂളില്‍ പിടിഎ മീറ്റിംഗിനായി എത്തിയ യുവാവ് അമിതവേഗത്തില്‍ എത്തിയ ബസ്സിടിച്ച് മരിച്ചു.
കോട്ടയം പാക്കില്‍ കവലയ്ക്കു സമീപത്തായി വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ആറളം കീഴ്പ്പള്ളി ചാത്തിന്നൂര്‍ മറ്റമുണ്ടയില്‍ രാജ് മാത്യു(46) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാക്കില്‍ കവലയിലായിരുന്നു അപകടം നടന്നത്. ജോലി ചെയ്യുന്ന കോട്ടയം ഗാന്ധിനഗറിലെ സ്ഥാപനത്തില്‍നിന്നു ഉച്ചയോടെ പാക്കിലിനു സമീപമുള്ള സ്‌കൂളില്‍ പിടിഎ മീറ്റിംഗിനായി എത്തിയതാണ് രാജ് മാത്യു. ഓട്ടോറിക്ഷയില്‍ ഇവിടെ വന്ന അദ്ദേഹം ഇറങ്ങുന്നതിനിടെ ചങ്ങനാശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇടിയേറ്റ് അദ്ദേഹം മീറ്ററുകളോളം ദൂരേയ്ക്കു തെറിച്ചുവീണു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രാജ് മാത്യുവിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പോലീസെത്തി ബസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























