Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അരവണയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയ സംഭവം; പുലർച്ചെ തന്നെ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി; ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ജൈവ ഏലക്കയ്ക്ക ഉപയോഗിക്കാൻ നീക്കം

12 JANUARY 2023 10:11 AM IST
മലയാളി വാര്‍ത്ത

ഹൈക്കോടതി വിറപ്പിച്ചു... ശബരിമലയിൽ കഴിക്കാൻ യോഗ്യമായ അരവണ വിതരണം വീണ്ടും തുടങ്ങി. ഇന്ന് പുലർച്ചെ മൂന്നര മണി മുതൽ ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങുകയായിരുന്നു. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെ ഇന്നലെ അരവണ വിതരണം നിർത്തിവയ്ക്കുകയും ചെയ്തും. ഇന്നലെ അരവണ വിതരണം നിർത്തിവെച്ചത് പ്രതിസന്ധിയിലാക്കിയിരുന്നു.

ഈയൊരു ഘട്ടത്തിലാണ് പുലർച്ചെ തന്നെ ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാൻ തീരുമാനമായത്. വീണ്ടും വിതരണം തുടങ്ങിയതോടെ അരവണ വാങ്ങാൻ നീണ്ട ക്യൂ ഉണ്ടായിരുന്നു.എന്നാൽ ഏലക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ജൈവ ഏലക്കയ്ക്ക ഉപയോഗിക്കാനാണ് അടുത്ത നീക്കം. കോടതി ഇന്നലെ ഈ സാധ്യത ആരാഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഈ വിഷയത്തിൽ നിർണായകമായ ഇടപെടൽ നടത്തിയത്. കഴിക്കാൻ യോഗ്യമല്ലാത്ത ഏലക്ക ഉപയോഗിച്ചുള്ള അരവണ നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നൽകിയ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിയിരുന്നു ശബരിമലയിൽ അരവണ നിർമ്മാണം നിർത്താൻ കോടതി ഉത്തരവിട്ടത്. ശബരിമലയിലെ ഏലം ടെണ്ടറിൽ പങ്കാളിയായിരുന്ന അയ്യപ്പ സ്പൈസസ് കമ്പനിയാണ് കീടനാശിനിയുള്ള അരവണ നിർമ്മാണത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു .

ഇതോടെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക കഴിക്കാൻ യോഗ്യമല്ലെന്ന റിപ്പോർട്ട് ആണ് പുറത്ത് വിട്ടത്. ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് FSSAI എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് . അരവണയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലക്കയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.

റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്ന മറ്റൊരു കാര്യം അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് . ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വിശദമാക്കിയിരിക്കുകയാണ് . ഫുഡ് സെക്യൂരിറ്റി നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരിക്കുകയാണ്. കോടതി നിർദ്ദേശപ്രകാരമാണ് കേന്ദ്ര അതോറിറ്റി ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ പരിശോധന നടത്തിയിരുന്നു. അതിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് ആണ് വന്നത് . നേരത്തെ നടത്തിയ പരിശോധന ദേവസ്വം ബോർഡിന്റേതായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (6 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (7 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (7 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (9 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends