Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

 കണ്ടെയ്‌നര്‍ ലോറിയില്‍ മൈസൂരില്‍ നിന്ന് സംസ്ഥാനത്തേക്ക് 20 കോടി രൂപയുടെ 502 കിലോ കഞ്ചാവ് കടത്തിയ കേസ്... എക്‌സൈസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള 3 പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളി ,പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവ് , 7 പ്രതികളുടെ റിമാന്റ് നീട്ടി, എട്ടാം പ്രതി ജാമ്യത്തില്‍, ഫെബ്രുവരി 24 ന് പ്രതികളെ ഹാജരാക്കണം

12 JANUARY 2023 10:28 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മൈസൂരില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറിയില്‍ 20 കോടി രൂപയുടെ 502 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസില്‍ അന്തര്‍ സംസ്ഥാന ലഹരി മാഫിയ തലവന്‍ പഞ്ചാബ് സ്വദേശി രാജു ഭായിയെന്ന മന്‍ദീപ് സിങ്ങടക്കം 3 പ്രതികള്‍ സമര്‍പ്പിച്ച കുറ്റവിമുക്തരാക്കല്‍ ഹര്‍ജികള്‍ തലസ്ഥാനത്തെ വിചാരണ കോടതി തള്ളി.

തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിടുതല്‍ ഹര്‍ജികള്‍ തള്ളി എല്ലാ പ്രതികളും വിചാരണ നേരിടാന്‍ ഉത്തരവിട്ടത്. രാജു ഭായിയടക്കം 7 പ്രതികളുടെ റിമാന്റ് നീട്ടി ജയിലിലേക്കയച്ച കോടതി ഫെബ്രുവരി 24 ന് പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിട്ടു. എട്ടാം പ്രതി മാത്രം ജാമ്യത്തിലാണ്.

 



എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള 3 പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

എക്‌സൈസ് കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ പ്രതികള്‍ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ കാരണമുണ്ടെന്നും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉള്ളതായും ഉത്തരവില്‍ കോടതി വിലയിരുത്തി.

 



2021 ലാണ് 8 പ്രതികള്‍ക്കെതിരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കുറ്റപത്രം സമര്‍പ്പിച്ചത്.
ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരായി റിമാന്റില്‍ കഴിയുന്ന 7 പ്രതികളെയും ഹാജരാക്കാന്‍ മൈസൂര്‍ , പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു.



മൈസൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള സംസ്ഥാനാന്തര ലഹരിക്കടത്ത് നിയന്ത്രിക്കുന്ന രാജു ഭായിയെന്ന മന്‍ദീപ് സിങ് , സംഘത്തിലെ കൂട്ടാളികളായ കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ് , തൃശൂര്‍ സ്വദേശി സെബിയന്ന സെബി സെബാസ്റ്റ്യന്‍ , വടകര സ്വദേശി അബീഷ് എന്നിവരെയാണ് മൈസൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഹാജരാക്കേണ്ടത്. മൈസൂരിലേക്കുള്ള പ്രൊഡക്ഷന്‍ വാറണ്ട് നടപ്പിലാക്കാന്‍ സംസ്ഥാന ഡി ജി പി യോട് കോടതി ഉത്തരവിട്ടു.

കേസില്‍ റിമാന്റില്‍ കഴിയുന്ന ഒന്നു മുതല്‍ 7 വരെ പ്രതികളായ നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ പഞ്ചാബ് സ്വദേശി കുല്‍വന്ത് സിങ് (32) , രണ്ടാം പ്രതി ലോറി ക്ലീനര്‍ ത്സാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ യദു (23) , അന്തര്‍ സംസ്ഥാന ലഹരി മാഫിയ തലവന്‍ രാജു ഭായിയെന്ന മന്‍ദീപ് സിങ് , മത്സ്യക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കടത്തുന്ന തലസ്ഥാന ജില്ലയിലെ ഏജന്റുമായ ചിറയിന്‍കീഴ് അഴൂര്‍ മുട്ടപ്പലം ഇടയില അഭയ വില്ലയില്‍ ജയന്‍ എന്ന ജയച്ചന്ദ്രന്‍ നായര്‍ (55) , ജിതിന്‍ രാജ് , ലഹരിക്കടത്തു കണ്ണികളായ ത്യശൂര്‍ സ്വദേശി സെബിയെന്ന സെബി സെബാസ്റ്റ്യന്‍ എന്നിവരെയാണ് ഹാജരാക്കേണ്ടത്. ജാമ്യത്തില്‍ കഴിയുന്ന എട്ടാം പ്രതി വടകര സ്വദേശി അബീഷ് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.


കേസിലെ മൂന്നാം പ്രതിയായ കേരളത്തിലേക്കും വടക്കേ ഇന്ത്യയിലേക്കും വന്‍തോതില്‍ കഞ്ചാവ് കയറ്റി അയക്കുന്ന പഞ്ചാബ് സ്വദേശിയും നിലവില്‍ ഹൈദരാബാദ് ഭദ്രാചലം നിവാസിയുമായ ലഹരി മാഫിയ തലവന്‍ രാജു ഭായി , കൂട്ടു പ്രതികളായ കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ് , രാജു ഭായിയുടെയും ജിതിന്‍ രാജിന്റെയും ഇടനിലക്കാരനായ മൈസൂരിലെ റിസോര്‍ട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക , കേരളത്തില്‍ ഇടപാടിന് മേല്‍നോട്ടം വഹിക്കുന്നയാളും സംസ്ഥാനത്തെ ഏജന്റുമാരില്‍ നിന്ന് പണം പിരിച്ച് രാജു ഭായിക്ക് എത്തിക്കുന്നയാളുമായ തൃശൂര്‍ സ്വദേശി സെബു , തലസ്ഥാനത്തെ മറ്റൊരു ഏജന്റുമായ വടകര സ്വദേശി അബീഷ് എന്നിവര്‍ ഒളിവിലായിരുന്നു. 2021 ജനുവരിയിലാണ് ഇവര്‍ പിടിയിലായത്.


2020 സെപ്റ്റംബര്‍ 6 ന് വെളുപ്പിന് 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറുടെ എ സി ക്യാബിനിന്റെ രഹസ്യ അറയില്‍ 50 പാക്കറ്റുകളിലായി ഒളിപ്പിച്ച് കണ്ണൂര്‍ വഴി തലസ്ഥാനത്തേക്ക് കടത്തിയ അര ടണ്‍ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് ആണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ലോറി പരിശോധിച്ചത്. തലസ്ഥാനത്തെ ഏജന്റായ ചിറയിന്‍കീഴ് സ്വദേശി ജയന്റെ മുടപുരത്തെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാന്‍ ആയി ജയനെ കാത്ത് ആറ്റിങ്ങല്‍ കോരാണിക്ക് സമീപം ഒതുക്കിയിട്ട സമയത്താണ് എക്‌സൈസ് ലോറിയും രഹസ്യ അറയിലൊളിപ്പിച്ച കഞ്ചാവും പിടികൂടിയത്. ലോറി ഡ്രൈവര്‍ കുല്‍വന്ത് സിങിനെയും ക്ലീനര്‍ കൃഷ്ണയെയും പിടികൂടിയതറിഞ്ഞ് ഇവരെ കാത്ത് ദേശീയ പാതയില്‍ നിന്ന ജയന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് സെപ്റ്റംബര്‍ 12ന് ഇയാളെ അറസ്റ്റ് ചെയ്തു. അതേ സമയം പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് ലഹരി മാഫിയ തലവന്‍ രാജു ഭായി അടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും കഞ്ചാവിന്റെ ഉറവിടം, വിതരണക്കാര്‍ , ഇടനിലക്കാര്‍ അടക്കമുള്ള കണ്ണികളെ അറസ്റ്റ് ചെയ്യുന്നതിനുമായി കോടതി 5 ദിവസം പ്രതികളെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ലഹരി മാഫിയക്ക് സര്‍ക്കാരിലുള്ള ഉന്നത സ്വാധീനത്താല്‍ തുമ്പുണ്ടാക്കാന്‍ വഴിയില്ലാതെ എക്‌സൈസ് അന്വേഷണം നിലച്ചിരുന്നു. നാമമാത്രമായി രാജു ഭായിയെ മൂന്നാം പ്രതിയായി എക്‌സൈസ് എഫ് ഐ ആറായ ഒ ആര്‍ ( ഒക്കറന്‍സ് റിപ്പോര്‍ട്ടില്‍) ചേര്‍ത്തെങ്കിലും അന്വേഷണം ഇഴഞ്ഞു. അതേ സമയം പ്രധാന പ്രതി കോഴിക്കോട് സ്വദേശി

ചിറയിന്‍ കീഴിലെ മുടപുരത്തെ ഗോഡൗണില്‍ സൂക്ഷിച്ച ശേഷം തിരുവനന്തപുരം , തൃശൂര്‍ , കോഴിക്കോട് , കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് പദ്ധതിയിട്ട കഞ്ചാവാണ് പിടികൂടിയത്. മത്സ്യക്കച്ചവടം മറയാക്കിയാണ് ജയന്‍ കഞ്ചാവ് കടത്തിയിരുന്നത്. മത്സ്യക്കച്ചവടത്തിനായി മുടപുരത്ത് സൗകര്യം ഒരുക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജുമായി ചേര്‍ന്നാണ് തലസ്ഥാനത്ത് കഞ്ചാവ് എത്തിച്ചത്. ഗള്‍ഫിലായിരുന്ന ജയചന്ദ്രന് നാട്ടിലെത്തി നടത്തിയ ബിസിനസുകള്‍ പൊളിഞ്ഞ തോടെയാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്. ഹിന്ദി അറിയാവുന്ന ജയനാണ് ലഹരി മാഫിയ തലവനായ രാജു ഭായിയുമായി സംസാരിച്ചിരുന്നത്. ജിതിന്‍ രാജിന്റെയും രാജു ഭായിയുടെയും ഇടനിലക്കാരനായ മൈസൂരുവിലെ റിസോര്‍ട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക മറ്റൊരു കേസില്‍ മൈസൂരു പോലീസിന്റെ അറസ്റ്റിലായിട്ടുണ്ട്. എന്നിട്ടുപോലും അയാളെ ഈ കേസില്‍ ഫോര്‍മല്‍ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയില്‍ വാങ്ങുന്നതിനുമായി എക്‌സൈസ് സ്‌ക്വാഡ് തിരുവനന്തപുരം കോടതിയില്‍ പ്രൊഡക്ഷന്‍ വാറണ്ടപേക്ഷ നാളിതുവരെ സമര്‍പ്പിച്ചിട്ടില്ല. ബാബുക്കയെ ഈ കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്തത് ഉന്നത രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്താലാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്..
രാജു ഭായിക്ക് ആന്ധ്രയിലെ നക്‌സല്‍ മേഖലയില്‍ വന്‍ സ്വാധീനമുള്ളതായി എക്‌സൈസ് വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ ലോറി ഡ്രൈവര്‍ കുല്‍വന്ത് സിങ് ഇയാളുടെ വിശ്വസ്തനാണ്. വയനാട് തോല്‍പെട്ടി ചെക്ക് പോസ്റ്റില്‍ 6 മാസം മുമ്പ് പിടികൂടിയ 90 കിലോ കഞ്ചാവ് രാജു ഭായി കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ ഉടമസ്ഥനും ഭായിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ് വഴിയാണ് രാജു ഭായി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. തടിക്കച്ചവടത്തിലെ പങ്കാളിത്തമാണ് ജിതിനെയും ആറ്റിങ്ങല്‍ ജയനെയും അടുപ്പിച്ചത്. 30 ലക്ഷം രൂപ നല്‍കിയാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. 15 ലക്ഷം ജിതിനും ജയനും ചേര്‍ന്ന് മുതല്‍ മുടക്കി. ബാക്കി 15 ലക്ഷം രൂപ കഞ്ചാവ് വാങ്ങാന്‍ താല്‍പര്യം കാട്ടിയ കച്ചവടക്കാരില്‍ നിന്നും വാങ്ങിയതാണ്. പ്രതികളെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സികളുടേതടക്കം സഹായം തേടുമെന്ന് വീമ്പിളക്കിയ എക്‌സൈസാണ് മൈസൂര്‍ ബാബുക്കയെ പ്രതിസ്ഥാനത്തു നിന്ന് കുറവു ചെയ്ത സംഭവത്തില്‍ ഇപ്പോള്‍ മൗനം പാലിക്കുന്നത്. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (6 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (7 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (7 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (9 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends