Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ എന്തുകൊണ്ട് രശ്മി നായര്‍ ശിക്ഷിക്കപ്പെടില്ല?

23 NOVEMBER 2015 11:41 PM IST
മലയാളി വാര്‍ത്ത.

സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും സജീവ ചര്‍ച്ചയായ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ വസ്തുതകളേക്കാള്‍ നിറംപിടിപ്പിച്ച കഥകളാണ് പുറത്തുവരുന്നത്. പുറത്തുവരുന്ന വാര്‍ത്തകളില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് ആര്‍ക്കും നിശ്ചയമില്ല. സര്‍ക്കാരിനെ വെട്ടിലാക്കിയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് സജീവ ചര്‍ച്ചയാക്കിയതെന്ന് വിശ്വദിക്കുന്നവരും കുറവല്ല.

അതുകൊണ്ടു തന്നെ അന്തിമ വിധി വരുമ്പോള്‍ രാഹുലും ഭാര്യ രശ്മിയും ശിക്ഷയില്‍ നിന്ന് ഒഴിവാകുമെന്ന് കരുതുന്നവരുമുണ്ട്. ഈ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് രശ്മി ആര്‍. നായര്‍ ശിക്ഷിക്കപ്പെടില്ല എന്ന തലക്കെട്ടില്‍ ഒരു മാഗസീന്‍ ആര്‍ട്ടിസ്റ്റ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രശ്മി എസ് നായര് എന്ത് കൊണ്ട് കുറ്റവാളി അല്ല ??

രശ്മി എസ് നായര്‍ ഒരു കൊടും കുറ്റവാളി എന്നാ രീതിയില്‍ ഉറഞ്ഞു തുള്ളുന്ന സാംസ്‌കാരിക വിഡ്ഢികള്‍ക്കു ഇപ്പോഴത്തെ കേസില്‍ പോലും ( സത്യം ആണെങ്കില്‍ ) ഇന്ത്യന്‍ ഭരണ ഖടന പ്രകാരം രശ്മി കുറ്റക്കാരി അല്ല എന്നറിയില്ല. നമ്മുടെ നിയമം അറിയില്ലെങ്കില്‍ അതും ഒരു കുറ്റം ആണ് എന്ന നമ്മുടെ നിയമം വച്ചു രശ്മിയെ അറസ്റ്റു ചെയ്ത പോലീസ് ആണ് യഥാര്‍ത്ഥ കുറ്റ വാളികള്‍ .കാരണം ....

\"\"

1) ഇന്ത്യയില്‍ വേശ്യാ വൃത്തി കുറ്റകരം അല്ല.

വേശ്യാ വൃത്തി പണം വാങ്ങി ചെയ്യുന്ന ലൈഗിക സേവനം ആണ്

ലൈഗിക ചൂഷണം ആണ് കുറ്റകരം. പരസ്പര സമ്മതത്തോടെ ഉള്ള ബന്ധം ചൂഷണം എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ഇടനിലക്കാര്‍ ആയി പണം കൈ പറ്റുന്നത് കുറ്റ കരം ആണ്. പരസ്പര സമ്മതത്തോടെ പ്രായ പൂര്‍ത്തി ആയ ആര്‍ക്കും എവിടെയും ഇന്ത്യയില്‍ ബന്ധം പുലര്‍ത്താം . അത് പത്തു രൂപ പിഴ കൊടുക്കേണ്ട കുറ്റമേ അല്ല. പോലീസ് പക്ഷെ പണം തരാം എന്ന് പറഞ്ഞതല്ലാതെ പണം ആര്‍ക്കെങ്കിലും കൊടുത്തിട്ടില്ല. അത് കൊണ്ട് പശുപാലനെതിരെ ഉള്ള കേസും നില നില്ക്കുന്നില്ല. മറ്റാരുടെ അടുത്ത് നിന്ന് പണം വാങ്ങി എന്നതിന് ഒരു തെളിവും ഇല്ല.

2 ) പൊതു സ്ഥലങ്ങളില്‍ വേശ്യാ വൃത്തി നടത്തുന്നതും ആവശ്യക്കാരെ കണ്ടെത്തുന്നതും കുറ്റകരം ആണ്. മറ്റു ഇടങ്ങള്‍ കുറ്റകരം അല്ല. ഫേസ് ബുക്ക് സര്ക്കാരിന്റെ സ്ഥലം അല്ല. അത് കൊണ്ട് പിന്നെ ഒരു വകുപ്പും ചുമത്താന്‍ ഇല്ല .

3 ) മനുഷ്യ കടത്ത് നടത്തുന്നത് ആണ് കേസ് എടുക്കാന്‍ പിന്നെ ഉള്ള വകുപ്പ് , ഇതില്‍ ആരെയെങ്കിലും തട്ടി കൊണ്ടുവന്നതായി ആരും മൊഴി നല്കിയിട്ടില്ല. പോലീസ് അവര്ക്ക് വേണ്ടി സ്വന്തം കഥയുടെ അടിസ്ഥാനത്തില്‍ മൊഴി ഉണ്ടാക്കി. ഇനി കാശിനു വേണ്ടി വന്ന പെണ്‍കുട്ടികളെ ലക്ഷങ്ങള്‍ കൊടുത്തു സ്വാധീനിക്കുമോ, അവരെ കൊണ്ട് രെശ്മിക്കെതിരെ മൊഴി കൊടുപ്പിക്കുമോ എന്ന് കണ്ടറിയാം. ശരലരൃലമാ കേസില്‍ പോലീസ് അതാണ് ചെയ്തത്. അത് ഇവിടെയും പ്രതീക്ഷിക്കാം

.\"\"

4 ) പ്രായ പൂര്‍ത്തി എത്താത്തവരും ആയി സമ്മത പ്രകാരം ലൈഗിക ബന്ധത്തില്‍ എര്‍പ്പെട്ടാലും ബാലല്‌സന്ഖം ആയി പരിഗണിക്കും. എന്നാല്‍ പ്രായ പൂര്‍ത്തി എത്താത്തവര്‍ ആണ് എന്ന് ഐ ജി ശ്രീജിത്ത് പറഞ്ഞ കുട്ടികള്‍ 17 . 19 വയസ്സ് ഉള്ളവര്‍ എന്നാണു ഇന്നത്തെ വാര്‍ത്ത . (സത്യം പിന്നീട് അറിയാം ) അത് ഏറ്റവും വലിയ കുറ്റം ആണ്. എട്ടു വര്‍ഷം വരെ തടവ് കിട്ടിയേക്കാം. പക്ഷെ ഇതില്‍ പശുപാലന്‍ പീഡപ്പിച്ചതായി പോലീസ് പറയുന്നില്ല. അപ്പോള്‍ നിസ്സാര വകുപ്പേ ചേര്ക്കാന്‍ കഴിയുക ഉള്ളൂ . രശ്മി പീടിപ്പിക്കാത്തത് കൊണ്ട് അവള്‍ക്കു കേസ് ഇല്ല.

5 ) കൊച്ചിയിലെ ഹോട്ടലില്‍ നിന്നാണ് രശ്മിയെ അറസ്റ്റു ചെയ്തത് എന്ന പോലീസ് ഭാഷ്യം വിശ്വസനീയം അല്ല.

ലോഡ്ജു ഒരു പൊതു സ്ഥലം ആയി പരിഗണിച്ചു കേസ് എടുക്കാം. പക്ഷെ രെശ്മി ലൈഗിക ബന്ധത്തില്‍ എര്‌പ്പെട്ടു എന്നു പരിശോധനയില്‍ തെളിഞ്ഞിട്ടില്ല. പോലീസ് വിചാരിച്ചാല്‍ പണം കൊടുത്തു ഇതില്‍ തെളിവ് നിര്മ്മിക്കാം. എങ്കിലും സാമ്പിള്‍ കേരളത്തിനു പുറത്ത് അയച്ചു തെറ്റാണ് എന്ന് തെളിഞ്ഞാല്‍ പോലീസിനു പണികിട്ടും , അത് കൊണ്ട് സാധ്യത കുറവാണ്. സെക്‌സ് രാക്കറ്റിനെ അറസ്റ്റു ചെയ്തത് നെടുമ്പാശ്ശേരി വച്ചു ആണെങ്കിലും രശ്മിയെ പോലീസ് അറസ്റ്റു ചെയ്തത് രാത്രി വേറെ എവിടെയോ വച്ചാണ് എന്നാണു അറിയാന്‍ പറ്റിയത്. ( 100% ഉറപ്പില്ല ) കുട്ടിയെ ഉള്‍പ്പടെ ആണ് പിടി കൂടിയത് എന്നതിനാല്‍ എവിടെ വച്ചും ആകാം.

6 ) രശ്മിയുടെ ഫോട്ടോ ഇടപാടുകാര്‍ വാട്‌സ് അപ്പില്‍ അയച്ചു എന്ന് പറയുന്നത് അവള്‍ക്കെതിരെ ഉള്ള കുറ്റമേ അല്ല. ഒരു ന്യൂഡ് മോഡല്‍ ആയ അവളുടെ പടം ആര്ക്കും നെറ്റില്‍ നിന്നും എടുത്തു അയക്കാവുന്നതെ ഉള്ളൂ.\"\"

7 ) കൊച്ചു സുന്ദരികള്‍ എന്നകുട്ടികള്‍ക്കെതിരെ ലൈഗിക ചുവ ഉള്ള ഫേസ് ബുക്ക് പേജിനു എണ്‍പതിനായിരം ലൈക്കുകള്‍ ഉണ്ട് എന്നാണു പറയുന്നത്. അപ്പോള്‍ പേജു തുടങ്ങിയവര്‍ മാത്രം ആണോ കുറ്റ വാളികള്‍. ? അവരും പിടിച്ച റാക്കറ്റും ആയി എന്ത് ബന്ധം എന്ന് പോലീസിനു ഒരു തെളിവും ഇല്ല. പേജു ഉപയൊഗിച്ചു എന്നാണു പറയുന്നത്. എതു ഗ്രൂപ്പിന്റെ പേജും ആര്ക്കും ഉപയോഗിക്കാം. ്രൈപവറ്റ് മെസ്സേജ് ഫേസ് ബുക്കില്‍ ആര്ക്കും അയക്കാം . അത് അഡ്മിന് വായിക്കാന്‍ പറ്റില്ല. പോസ്റ്റുകള്‍ മാത്രമേ വായിക്കാന്‍ പറ്റുക ഉള്ളൂ. പേജു തുടങ്ങിയവര്ക്ക് തന്നെ രെശ്മി യുമായി എന്ത് ബന്ധം എന്ന് തെളിവില്ല. ഉണ്ടെങ്കില്‍ തന്നെ ഇടപാടുകാരന്‍ എന്ന നിലയില്‍ പശു പാലന്‍ മാത്രം ആണ് കുറ്റക്കാരന്‍. അതും ഇടപാട് നടന്നാല്‍ മാത്രം. (ഇടപാട് നടന്നാലും തെളിവ് ഉണ്ടെങ്കില്‍ മാത്രം .) 8) ഭാര്യ അവിഹിത ബന്ധത്തില്‍ എര്‌പ്പെട്ടു എന്ന് ഭര്‍ത്താവ് പരാതി കൊടുത്താല്‍, നേരെ തിരിച്ചും പോലീസിനു കേസ് എടുക്കാം. ഈ കേസില്‍ രണ്ടാള്ക്കും അങ്ങനെ പരാതി ഇല്ല . അത് കൊണ്ട് ആ വകുപ്പും ചേര്ക്കാന്‍ കഴിയില്ല. 9) ബാങ്ക് വഴി പണം കൈ മാറി എന്നതാണ് പോലീസിന്റെ മറ്റൊരു കണ്ടെത്തല്‍. അത് ഇന്‍കം ടക്‌സ് അടക്കുന്നവര്ക്ക് എത്ര പണം വേണം എങ്കിലും ആര്ക്കും അയക്കാം. കുറ്റകരം അല്ല. മോഡല്‍ ആയ രേഷ്മിക്ക് കിട്ടിയ പണം ഒക്കെ കിടന്നു കൊടുത്തു എന്ന് ആരോപിക്കുന്നത് എല്ലാ സിനിമാ സീരിയല്‍ നടിമാരോടുള്ള നമ്മുടെ സാദാരണ നിലപാട് മാത്രം ആണ്.

8 ) കൊച്ചിയില്‍ മാത്രം സര്ക്കാരിന്റെ കണക്കില്‍ 2000 മുഴുവന്‍ സമയ സെക്‌സ് വര്‍കെഴ്‌സ് ഉണ്ട്. പാര്‍ട്ട് ടൈം വരുമാനം കണ്ടെത്തല്‍ , സ്വകാര്യ ബന്ധങ്ങള്‍ എന്നിവ ഇതിന്റെ എത്ര ഇരട്ടി വരും??. പിന്നെ പുറത്ത് ഒരിക്കലും പറയാതെ പ്രവര്‍ത്തിക്കുന്നവരും ഉണ്ട് . അപ്പോള്‍ ഓരോ ബസ്‌റ്റൊപിലും ചുരുങ്ങിയത് നാല് ആളുകള് സെക്‌സ് വര്‍കെര്‍സ് ആയി ഉണ്ട്. . കേരളം മുഴുവന്‍ എത്ര കാണും എന്ന് ഒന്ന് ആലോചിച്ചാല്‍ മതി. . ഇവര്‍ക്കൊക്കെ കോണ്ടം, എയിഡ്‌സ് മരുന്ന്, ലൈഗിക രോഗ ചികിത്സാ ഒക്കെ ഫ്രീ ആയി കൊടുക്കുന്നത് സര്‍ക്കാര്‍ തന്നെ ആണ്. അപ്പോള്‍ രശ്മി നായരെ പിടിച്ചതിന്റെ ഉദ്ദേശം പരസ്യമായി, സമൂഹത്തിന്റെ, ഭരണകൂട കാപട്യത്തിനെതിരെ സംസാരിച്ചു എന്നതു കൊണ്ട് മാത്രമാണ്. പോലീസിന്റെ ഉദ്ദേശം വ്യക്തം ആണ് . ബാര്‍ കോഴ, ബാബു കോഴ, സരിത സോളാര്‍ , പോലീസ് റിക്രൂട്ട് മെന്റ് അഴിമതി , ഖ്വാറി പ്രശനം , കടകം പള്ളി മുതല്‍ ഉള്ള ഒരു പാട് റിയല്‍ എസ്‌റ്റേറ്റ് കുംഭ കോണങ്ങള്‍, കൊണ്ഗ്രസ്സുകാര്‍ ഉള്‍പ്പടെ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങള്‍, മണല്‍ മാഫിയ പ്രശനം, വനഭൂമി കയ്യേറ്റം, സ്വകാര്യ കമ്പനികളിലെ തൊഴില്‍ സമരങ്ങള്‍ എന്നിവ ഒക്കെ ഉള്ള പ്രധാന പ്രശ്‌നങ്ങള്‍, എന്നിവ ഒക്കെ മറന്ന് സദാചാര, ലൈഗിക അപവാദ കഥകള്‍ എന്ന ഇറച്ചി കഷണം കിട്ടിയാല്‍ കടി പിടികൂടുന്ന തെരുവ് പട്ടികളുടെ സംസ്‌കാരം ഉള്ള നമ്മുടെ ഭൂരിപക്ഷം വരുന്ന സാസ്മ്കാരിക കാപട്യക്കാര്‍ ഏറ്റെടുക്കും എന്ന് സര്കാരിനു നല്ലപോലെ അറിയാം. ഇപ്പോള്‍ അതാണ് സംഭവിക്കുന്നത്.

9 ) പല സസ്‌പെന്‍ഷന്‍ കിട്ടിയ ഐജിക്ക് രശ്മി സംഭവത്തോടെ എല്ലാ കേസില്‍ നിന്നും ഇന്നലെ സര്ക്കാര് ഊരി കൊടുത്തു, പ്രത്യുപകാരത്ത്തിനു ഉപകാര സ്മരണ എന്ന് വേണം കരുതാന്‍.. സത്യസന്ധര്‍ ആയ പല പോലീസ് ഒഫീസര്മാരെ സര്‍ക്കാര്‍ വിമര്‍ശിക്കുമ്പോള്‍ ആണ് പ്രേമിച്ചു കെട്ടിയ സ്വന്തം ഭാര്യ പോലും ഇട്ടേച്ചു പോയ ആളിന് സര്‍ക്കാര്‍ വക സമ്മാനം .

10 ) ഈ കേസിലും സോളിഡ് ആയ ഒരു തെളിവും ഇല്ല. തെളിവുകള്‍ ഇഷ്ട്ടം പോലെ ഉള്ള സരിത കേസ് ഒതുക്കിയ സര്ക്കാരിന് ഈ കേസില്‍ ഉള്ള ഉത്സാഹം സര്ക്കാരിന്റെ ഭാഗം ആയുള്ള മത മൗലിക, വംശീയ വാദികളുടെ സമ്മര്ദം മൂലം ആണ് എന്ന് സംശയിക്കാവുന്നതാണ്. കുട്ടികളെ കടത്തിയ കേസില്‍ മുസ്ലീം സംഘടനകളുടെ സാത്താനായ ശ്രീജിത്ത് ഇന്നലെ അവരുടെ പുണ്യാളന്‍ ആകുന്നതു നൂറു ശതമാനം സംശയാസ്പദം ആണ്. ഫരൂഖ് കോളേജിലെ സമരം ഇതിന്റെ പിന്നില്‍ ഉള്ള പെട്ടന്നുള്ള പ്രകോപനം ആണ് എന്ന് കരുതാം. മന്ത്രി വരെ സദാചാരം പ്രസങ്ങിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയും സാംസ്‌കാരിക ഫാസിസത്തിനെതിരെയും സംസ്‌കാരിക്കുന്നവരെ മറ്റു രീതിയില്‍ ഒതുക്കുക എന്നത് രാഷ്ട്രീയബുദ്ധി തന്നെ ആണ്. ചുംബന സമരം അത്ര മേല്‍ കപടസദാചാരപോലീസുകാരെ പ്രകൊപിപിച്ചു എന്നത്തിന്റെ തെളിവ് ആണ് ഇതൊക്കെ. ലൈഗിക ആരോപണം നടത്തി ആരെയും തകര്ക്കാന്‍, കേരളം എന്ന ചരിത്രപരം ആയി ഒരു സദാചാരവും ഇല്ല്‌ലാതിരുന്ന, അതിന്റെ ലജ്ജയില്‍ ദിവസവും ഒന്ന് വീതം മൂന്നു നേരം ഇന്ന് സദാചാരം പ്രസംഗിക്കുകയും നേരം ഇരുട്ടിയാല്‍ ഒരു പെണ്ണിന് പോലും ധൈര്യത്തോടെ പുറത്തിറങ്ങാന്‍ പറ്റാത്ത സമൂഹം ഉണ്ടാക്കുകയും ചെയ്യുന്ന മലയാളികള്ക്ക് എളുപത്തില്‍ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (17 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (23 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (28 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (41 minutes ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (52 minutes ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (1 hour ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (1 hour ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (2 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (2 hours ago)

Malayali Vartha Recommends