Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

NIA രണ്ടും കല്പിച്ച്! PFI ഹിറ്റ്സ്ക്വാഡിലെ 'റിപ്പോർട്ടർ' അകത്ത്! പച്ചവെളിച്ചം അണഞ്ഞു... പിഎഫ്ഐ ‘റിപ്പോർട്ടറെ’ന്ന് എൻഐഎ

18 JANUARY 2023 10:52 PM IST
മലയാളി വാര്‍ത്ത

എന്‍ഐഎ റെയ്ഡിൽ പിഎഫ്ഐ നേതാവ് മുഹമ്മദ് സാദിഖ് അറസ്റ്റില്‍. സാദിഖ് പോപ്പുലർ ഫ്രണ്ടിന്റെ ‘റിപ്പോർട്ടർ’ ആണെന്ന് എൻഐഎ അറിയിച്ചു. ആക്രമിക്കേണ്ടവരുടെ വിവരം ശേഖരിക്കല്‍ ചുമതലയുള്ളയാളാണ് ഇയാൾ. ഹിറ്റ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത് ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമാണെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

സാദിഖിന്റെ കൊല്ലത്തെ വീട്ടിൽനിന്ന് നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും പിടികൂടി. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചവറയില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പിഎഫ്ഐ ഇന്റലിജന്‍സ് സ്ക്വാഡ് അംഗമാണ് ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം.

ആക്രമിക്കപ്പെടേണ്ട ഇതര മത വിഭാ​ഗത്തിൽപ്പെട്ട പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതും ഇവരെപ്പറ്റി വിവര ശേഖരണം നടത്തുന്നതും പോപ്പുലർ ഫ്രണ്ട് ഇന്റലിജൻസ് സ്ക്വാഡിൽ ഉൾപ്പെട്ടവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ട് കൊലപാതകങ്ങൾ പ്ലാൻ ചെയ്യുന്നത്. സാദിഖിന്റെ കൊല്ലത്തെ വീട്ടിൽ നിന്ന് നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും പിടികൂടി.

വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും പിടികൂടിയിരുന്നു. രേഖകളില്‍ കൊലപ്പെടുത്തേണ്ട എതിരാളികളുടെ പട്ടികയുണ്ടായിരുന്നു എന്നാണ് എൻഐഎയുടെ ആരോപണം. ഇത് അന്വേഷണത്തിനൊടുവിൽ കോടതിയിൽ തെളിയിക്കപ്പെടേണ്ടതാണ്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് മുഹമ്മദ് സാദിഖിന്റെ ചവറയിലെ വീട്ടിൽ റെയ്ഡ് നടന്നത്. പിന്നാലെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ എന്താണ് വിമുഖത എന്ന് ചോദിച്ച ഡിവിഷൻ ബ‌ഞ്ച് ഈമാസം 23 നകം നടപടികൾ പൂർ‍ത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കർശന നിർദ്ദേശം നൽകി. ജപ്തിക്കായി നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23നകം നല്‍കണം. മിന്നൽ ഹർത്താലിനിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാൻ വീണ്ടും സമയം ചോദിച്ചതാണ് കോടതി വിമർശനത്തിന് കാരണമായത്.

ഉത്തരവ് നടപ്പാക്കാൻ എന്താണ് വിമുഖതയെന്ന് ചോദിച്ച കോടതി പൊതുമുതൽ നശിപ്പിക്കുന്നത് നിസാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കി. ജപ്തി നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ജനുവരി 15ന് മുമ്പ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചത്.

കോടതി നിര്‍ദേശത്തില്‍ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകിയതില്‍ ഹൈക്കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് ഗൗരവതരമായ കുറ്റമാണെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് തടയണമെന്നും കോടതി സംസ്ഥാന സര്‍ക്കാറിനോട് തുടര്‍ന്ന് ആവശ്യപ്പെട്ടിരുന്നു

മിന്നൽ ഹർത്താലാക്രമണത്തിൽ PFIയിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും 5. 2 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാനും, തുക കെട്ടിവയ്ക്കാത്ത പക്ഷം അബ്ദുൾ സത്താറിന്റെയടക്കം സ്വത്തുവകകൾ കണ്ടുകെട്ടാനുമായിരുന്നു സെപ്റ്റംബർ 29 ലെ ഇടക്കാല ഉത്തരവ്. എന്നാൽ സംഘടനയ്ക്ക് പല ജില്ലകളിലും സ്വത്ത് ഇല്ലെന്നും സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും വാടക കെട്ടടത്തിലാണെന്നുമാണ് സർക്കാർ റിപ്പോർട്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (50 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends