Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

വടി വെട്ടി പിണറായി... ചറപറാ അടി തുടങ്ങി... എല്ലാറ്റിനേം തെറിപ്പിച്ചു! 20 പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടി

18 JANUARY 2023 11:03 PM IST
മലയാളി വാര്‍ത്ത

പോലീസിന്റെ മുഖം നന്നാക്കാനുള്ള തീരുമാനത്തിലാണ് ആഭ്യന്തര വകുപ്പ്. ബേപ്പൂര്‍ തീരദേശ പോലീസ് സേനയിലെ സി ഐ. പി ആര്‍ സുനുവിനെ സേനയില്‍ നിന്ന് പിരിച്ചുവിട്ട നടപടി ഇതിന്റെ തുടക്കമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. ഇതിന് പിന്നാലെ ഗുണ്ടാബന്ധവും കൈക്കൂലിയും ഉള്‍പ്പെടെ ആരോപണ വിധേയരായ 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി വരുന്നു.

ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനു നിര്‍ദേശം ലഭിച്ചു. തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് എ.ഡി.ജി.പി: എം.ആര്‍. അജിത് കുമാറിനു കൈമാറി. നാല് ഡി.വൈ.എസ്.പിമാര്‍ക്കെതിരായ പ്രത്യേക റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പരിശോധിച്ചു വരുന്നു.

സംസ്ഥാനത്ത് ഇതാദ്യമായാണ് ആക്ട് 86 ഉപയോഗിച്ച് ഒരു പോലീസുകാരനെ പിരിച്ചുവിടുന്നത്. തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലുള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകള്‍ സുനുവിനെതിരെ ചാര്‍ത്തപ്പെട്ടിട്ടുണ്ട്. നേരത്തേ ഇയാള്‍ 15 തവണ വകുപ്പുതല നടപടിയും ആറ് തവണ സസ്പെന്‍ഷനും നേരിട്ടിരുന്നു. അതോടൊപ്പം 50 കോടി രൂപയുടെ മയക്കുമരുന്ന് കേസ് അട്ടിമറിച്ച ഡിവൈ.എസ്.പിയും പട്ടികയിലുണ്ട്.

സേനയിലെ 58 പേരെ കൂടി പിരിച്ചുവിടാനുള്ള നീക്കമുണ്ട് എന്ന സൂചന ലഭിക്കുന്നുണ്ട്. സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച റിപോര്‍ട്ടില്‍ ഡിജിപി അനില്‍കാന്ത് ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയും നിയമ സെക്രട്ടറി ഹരി നായര്‍ വ്യവസ്ഥകളോടെ ഈ റിപോര്‍ട്ടിന് അംഗീകാരം നല്‍കുകയും ചെയ്തതായാണ് വിവരം.

സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം, കസ്റ്റഡി മരണം, ഒരേ കുറ്റം ആവര്‍ത്തിക്കല്‍, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഉദ്യോ​ഗസ്ഥരെയാണ് രെയാണ് ഡിജിപി അനില്‍കാന്ത് നല്‍കിയ പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഈ ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേട്ട ശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം.

ചില സിഐമാരും ഡിവൈഎസ്പിമാരും ഗുണ്ടകളെ സംരക്ഷിക്കുകയും അവരുമായി അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടകളെ പിടിക്കാനുള്ള ഓരോ നീക്കവും സേനയ്ക്കുള്ളില്‍ നിന്നു ചോരുന്നുമുണ്ട്. ക്രിമിനല്‍ കേസുകളില്‍പ്പെട്ട പൊലീസുകാരെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ തിരക്കിട്ട നടപടി തുടങ്ങി.

കേരള പൊലീസ് ഡിപ്പാര്‍ട്‌മെന്റ് എന്‍ക്വയറി റൂള്‍ 10 ആണ് ഭേദഗതി ചെയ്യുന്നത്. ക്രിമിനല്‍ കേസില്‍ പെടുന്നവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടല്‍ ഉള്‍പ്പെടെ നടപടിയെടുക്കാമെന്നും കോടതി വിധി ഇവര്‍ക്ക് അനുകൂലമെങ്കില്‍ നടപടി പുനഃപരിശോധിക്കാമെന്നുമാണു പ്രധാന ഭേദഗതി. ഇതു മുഖ്യമന്ത്രി അംഗീകരിച്ചു പിഎസ്സിയുടെ അംഗീകാരത്തിന് വിട്ടിരുന്നു. അത് അംഗീകരിച്ചാല്‍ ഉടന്‍ സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തു ഉത്തരവു പുറപ്പെടുവിക്കും.

ഏറ്റുമുട്ടല്‍ കൊലപാതകം, കസ്റ്റഡി മരണങ്ങള്‍, യു എ പി എ ദുരുപയോഗം, പരാതിയുമായി എത്തുന്നവരോട് മനുഷ്യത്വരഹിതമായ പെരുമാറ്റം തുടങ്ങി നിരവധി ആരോപണങ്ങളാണ് പോലീസ് സേന അഭിമുഖീകരിക്കേണ്ടി വന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്നാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അഭിപ്രായപ്പെട്ടത്. മനുഷ്യത്വം അന്യം നില്‍ക്കുന്ന ഇടങ്ങളാകുകയാണ് പോലീസ് സ്റ്റേഷനുകള്‍.

തിരുവനന്തപുരം ജില്ലയില്‍ പരാതിക്കാരനില്‍ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് മെഡല്‍ ജേതാവായ സി.ഐക്കെതിരേ രഹസ്യാന്വേഷണവും ആരംഭിച്ചിട്ടുണ്ട്. നേരത്തേ തന്നെ ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിലപാടെടുത്ത മുഖ്യമന്ത്രിയെ കബളിപ്പിക്കുന്ന നീക്കമാണ് ലഹരിക്കടത്തിന് ഒത്താശ ചെയ്തുകൊണ്ട് ചില പോലീസ് ഉദ്യോ​ഗസ്ഥർ നടത്തിയത്.

ഉത്തരവ് ഇറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശദമായ ചർച്ച നടത്തിയിരുന്നു. കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശാനുസരണമാണ് കേരളം ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത് എന്നും അനുമാനിക്കുന്നുണ്ട്. കേരളം ഉത്തരവ് ഇറക്കാത്തതിൻെറ കാരണം കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടപ്പോഴാണ് കോൾഡ് സ്റ്റോറേജിലായിരുന്ന ഉത്തരവ് സർക്കാർ പുറത്തെടുത്ത് ഇപ്പോൾ പ്രയോ​ഗിച്ച് തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ആക്രമിച്ച് കിണറ്റിലിട്ട കേസിലെ പ്രതികളുമായി മംഗലപുരം സി.ഐക്കു ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പരാമർശിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരേ മംഗലപുരം സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളുണ്ടെങ്കിലും നടപടിയെടുത്തിരുന്നില്ല.

ഈ സ്‌റ്റേഷനിലെ എല്ലാവരെയും സ്ഥലംമാറ്റുകയും ചെയ്തു. പ്രതികളെ പിടിക്കാന്‍ മംഗലപുരം പോലീസ് തയാറാകാത്തതിനേത്തുടര്‍ന്ന് റൂറല്‍ എസ്.പിയുടെ സ്‌ക്വാഡിലുള്ളവരാണ് ആ ദൗത്യം നിര്‍വഹിച്ചത്. ഒരാഴ്ചയായി തലസ്ഥാന നഗരത്തില്‍ ഗുണ്ടാ ആക്രമണം പതിവായതോടെയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി. ഉള്‍പ്പെടെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ജനകീയമാക്കാനും നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ജനമൈത്രി പോലീസ് പദ്ധതി ഇതിന്റെ ഭാഗമായിരുന്നു. പക്ഷേ എവിടെയുമെത്തിയില്ല. ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ജനമൈത്രി പോലീസ് എന്ന ബോര്‍ഡ് വെച്ച സ്‌റ്റേഷനുകളില്‍ നിന്ന് പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനസേവകരാണ് പോലീസുകാര്‍. അഥവാ അങ്ങനെയായിരിക്കണം.

ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും കേള്‍ക്കുകയും പരിഹരിക്കുകയും സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് അവരുടെ ചുമതല. മാന്യമായ പെരുമാറ്റവും ഹൃദ്യമായ ഇടപെടലുകളുമാണ് അവരില്‍ നിന്ന് പ്രകടമാകേണ്ടത്. തന്റെ മുന്നില്‍ പരാതിയുമായി എത്തുന്ന ഒരു വ്യക്തിക്ക് പോലീസ് ഉദ്യോഗസ്ഥന്‍ തന്നേക്കാള്‍ പ്രാധാന്യം നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി സേനാംഗങ്ങളെ ഉപദേശിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (49 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends